Kerala

മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ കളത്തിലിറങ്ങി മരുമകൻ മന്ത്രി

മുഖ്യ മന്ത്രിക്കെതിരായ പ്രസ്താവനകളും മറ്റും പ്രതിരോധിക്കാൻ ഓരോ മന്ത്രിമാർക്കും കഴിയണമെന്ന് പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് . പ്രതിച്ഛായ ഓർത്തു മന്ത്രിമാർ അഭിപ്രായം പറയാൻ മടയ്ക്കരുതെന്നും . എൽ ഡി എഫ് മന്ത്രിമാർ എല്ലാവരും പ്രതിച്ഛായയുടെ തടവറയിൽ കഴിയേണ്ടവരല്ല എന്നും പ്രതിച്ഛായ അവർക്കു എല്ലായ്പ്പോഴും ഒരു ബാധ്യത ആവുന്നു. മുഖ്യമന്ത്രിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളിൽ വളരെ അസ്വസ്ഥനാണ് റിയാസ് . മുഖ്യ മന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഒരു മയവും വരുത്താതെ എതിരാളികളെ പ്രതിരോധിച്ചു മുഖ്യമന്ത്രിക്ക് കാവലാളാവാൻ അവർക്കു സാധിക്കണമെന്ന സന്ദേശമാണ് റിയാസ് നൽകുന്നത് . പാർട്ടിയും മുഖ്യമന്ത്രിയും വളരെ നിർണായകമായ നിമിഷങ്ങളിൽ കൂടി കടന്നു പോകുന്നുണ്ട് ഈ അവസരത്തിൽ മുഖ്യമന്ത്രയ്ക്കു പാർട്ടിയിൽ നിന്നോ മന്ത്രിമാരിൽ നിന്നോ കൂടുതൽ സംരക്ഷണവും ആവശ്യമാണ് . ഓരോ മന്ത്രിമാരും മുഖ്യമന്ത്രിയുടെ ശബ്ദമാവണം അഭിപ്രായ സമന്വയവും ഏകീകരണവും പഴയതു പോലെ പാർട്ടിക്കുള്ളിലും മന്ത്രി സഭയിലും നടപ്പിൽ വരുത്താനാകാത്തതിൽ തീർത്തും ദുഖിതനാണ് പി എ മുഹമ്മദ് റിയാസ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിക്ക് എന്നും താങ്ങും തണലുമായി ചാവേറുകളായി തന്നെ മന്ത്രിമാർ ചുറ്റും കൂടിയിരുന്നു . മുഖ്യമന്ത്രിക്ക് വേണ്ടി നാവു ചലിപ്പിക്കാൻ മറ്റു മന്ത്രിമാർ ഒപ്പമുണ്ടായിരുന്നു തിരിച്ചും അതുപോലെ തന്നെ ആണ് മറ്റു മന്ത്രിമാർ കുഴപ്പങ്ങളിൽ ചാടുമ്പോൾ സംരക്ഷകനായി മുഖ്യമന്ത്രി ഒപ്പമുണ്ടായിരുന്നു .
എ ഐ കാമറ വിവാദത്തിൽ പ്രതിപക്ഷം മുഖ്യമന്ത്രിയെ ആവുന്നത്ര വെള്ളം കുടിപ്പിച്ചിട്ടും രാജീവനല്ലാതെ മറ്റൊരാളും ഇത് വരെ നാവനക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ കുടുംബം തന്നെ അഴിമതി ആരോപണത്തിൽ മുങ്ങിക്കുളിക്കുമ്പോഴും . മന്ത്രിമാരോ ഘടക കക്ഷി മന്ത്രിമാരോ ക മ എന്ന് മിണ്ടാനാവാതെ നിൽക്കുന്നു. അഴിമതിയും അതിനെ തുടർന്നുള്ള ലാഭവും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് പോകുന്നത് എന്ന് പ്രതിപക്ഷം പലതവണ ആവർത്തിച്ചിട്ടും മന്ത്രിമാരോ മറ്റു പാർട്ടി സംവിധാനങ്ങളോ മുഖ്യ മന്ത്രിയുടെ സഹായത്തിനായി എത്തുന്നില്ല എന്ന് മാത്രമായല്ല പഴയ പോലെ പാർട്ടിക്കും മന്ത്രി സഭക്കും അനുകൂലമായി ഒരു വിശദീകരണ തൊഴിലാളിയെയും കണികാണാൻ കിട്ടുന്നുമില്ല. എന്നാൽ മുഖ്യമന്ത്രിക്കായി ആരെങ്കിലൂം വിശദീകരണവുമായി വന്നാൽ അത് മുഖ്യമന്ത്രിയുടെ ഫാൻസുകാരായി വ്യാഖ്യാനിക്കപ്പെടുന്നു എന്ന് റിയാസ്. അങ്ങനെ മുഖ്യമന്ത്രിക്ക് അനുകൂലമായി നിലപാടെടുത്താൽ മുഖ്യമന്ത്രിയുടെ ഫാൻസുകാരായി ചിത്രീകരിക്കപ്പെടുമെന്നും അത് തന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കും എന്ന ചിന്ത പലരിലും ഉണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു .ഒരേ സമയം വിഷണ്ണനായും രോഷാകുലനായും തന്റെ ആകുലതകൾ റിയാസ് പങ്കുവച്ചു്

crime-administrator

Recent Posts

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

20 mins ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

55 mins ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

1 hour ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

3 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

3 hours ago

കേജിരിവാളിനെയും AAP പാർട്ടിയെയും ഡൽഹി മദ്യനയ അഴിമതി കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളാക്കി

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി…

15 hours ago