Kerala

ഓപ്പറേഷൻ കുബേര നിർത്തലാക്കിയതോടെ തലപൊക്കി മൈക്രോ ഫൈനാൻസിങ് സ്ഥാപനങ്ങൾ ; ആത്മഹത്യാ വക്കിൽ കുടുംബങ്ങൾ

ഓപ്പറേഷൻ കുബേര എന്ന വാക്ക് കേരളം മറന്നുകാണാൻ സാധ്യതയില്ല. ഒരു കാലഘട്ടത്തിൽ കേരളം മുഴുവൻ വട്ടിപ്പലിശക്കാരുടെ കൈപ്പിടിയിൽ അമരുകയും നിരവധി കുടുംബങ്ങൾ ആത്മഹത്യയിൽ അഭയം തേടിയപ്പോഴാണ് ഓപ്പറേഷൻ കുബേരയുടെ പിറവി. ഇതിനു കാരണമായ ഒടുവിലത്തെ സംഭവം 2014ൽ തിരുവനന്തപുരത്ത് കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതാണ്. ഇതോടെ പ്രതിഷേധം ശക്തമായി. തുടർന്നാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ കുബേരയ്ക്ക് തുടക്കമിട്ടത്. പദ്ധതി നടപ്പിലാക്കാൻ പൊലീസിൽ പ്രത്യേക വിഭാഗവും രൂപീകരിച്ചു. ഓരോ ജില്ലയിലെയും ബ്ളേഡ് സംഘത്തെ തിരിച്ചറിഞ്ഞ് പ്രത്യേക സ്ക്വാഡ് സംവിധാനം ഇവരെ നിരീക്ഷിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഇതിനു പ്രത്യേക താല്പര്യം എടുത്തു എന്ന് വേണം കരുതാൻ. ആ ഘട്ടങ്ങളിൽ നിരവധി കൊള്ളപ്പലിശക്കാരെ കുടുങ്ങി. സാധാരണക്കാരായ പൊതുജനത്തിന് ആശ്വാസത്തോടെ വീടുകളിൽ കഴിയാമെന്നായി. പുറത്തിറങ്ങാമെന്നായി. പിന്നീട് പിണറായി സർക്കാർ വന്നതോടെ കാര്യങ്ങൾ അടിമുടി മാറി.
പ്രളയവും കോവിഡും കഴിഞ്ഞതോടെ ഇക്കൂട്ടർ കെട്ടിലും മട്ടിലും മാറ്റങ്ങൾ വരുത്തി വീണ്ടും രംഗത്തെത്തി. പ്രളയം ഏറെ ബാധ്യതകൾ ഉണ്ടാക്കി കൊടുത്തിരുന്നു പൊതുജനത്തിന്. കോടിക്കണക്കിനു രൂപ സർക്കാർ ഖജനാവിലേക്ക് കിട്ടിയപ്പോൾ സർക്കാർ പ്രളയബാധിതർക്ക് നൽകിയത് തുച്ഛമായ തുക. വാടകയ്ക്ക് താമസിച്ചിരുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് ഒന്നും കിട്ടാതെയും പോയി. ഈ ഫണ്ടിൽ കൈറ്റ് വാരിയത് മറ്റൊരു കഥ. പ്രളയത്തിന്റെ വാലെ പിടിച്ചു തന്നെ കോവിഡും എത്തി. ദുരിതമഴ. തുച്ഛ വരുമാനം കൊണ്ട് കഴിഞ്ഞിരുന്ന സാധാരണക്കാരന് താങ്ങാവുന്നതിനു അപ്പുറമായിരുന്നു കോവിഡ്. ഈ സമയത്താണ് മൈക്രോ ഫൈനാൻസിങ് കമ്പനികൾ തലപൊക്കുന്നത്. മൂന്നു മുതൽ മുകളിലേക്ക് ഗ്രൂപ്പുകൾ തിരിച്ചു ലോണുകൾ നൽകുക എന്നതായിരുന്നു രീതി. സ്ത്രീകളെയാണ് കൂടുതലും ഇവർ ഫോക്കസ് ചെയ്തിരുന്നത്. പലതുകൊണ്ടും ജീവിതം വഴിമുട്ടി നിൽക്കുന്നവർക്ക് ഇതൊരു ആശ്വാസമായി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നു. ഭാരത് ഫിനാൻസ്, സമസ്ത, എൽ ആൻഡ് ടി, ഐ ഡി എഫ് സി തുടങ്ങി കേരളത്തിലെ പേരുകേട്ട ധനകാര്യ സ്ഥാപനങ്ങളും ഇത്തരത്തിൽ ലോണുകൾ കൊടുത്തു. ആദ്യം ഒരെണ്ണം എടുക്കുന്നവർ പിന്നീട് ഈ പലിശക്കാരുടെ പുതിയ ചങ്ങലയിലേക്ക് വീണു പോകുന്നു.
അതിനും കാരണമുണ്ട്. ഒരെണ്ണം എടുത്ത് അടവ് തുടങ്ങിയാൽ ഒരു ആഴ്ച പോലും മുടങ്ങാൻ പറ്റില്ല. അടവ് മുടങ്ങിയാൽ പിന്നെ ഇവരുടെ സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കാൻ തുടങ്ങും. ആരുടെ പേരിലാണ് ലോൺ എടുക്കുന്നത് അവർ മരിച്ചാലല്ലാതെ അടവ് മുടക്കാൻ പറ്റില്ല എന്നതാണ് ഈ ന്യൂജെൻ പലിശ സംഘങ്ങളുടെ സ്ട്രാറ്റെര്‍ജി. അതല്ലെങ്കിൽ നോമിനി ആരാണോ അവർ മരിച്ചാലും മതി. ചില മൈക്രോ ഫൈനാൻസിങ് സ്ഥാപനങ്ങൾക്ക് അതും ബാധകമല്ല. മരണവീടുകളിൽ പോയി വരെ കുത്തിന് പിടിച്ചു വാങ്ങുന്നതാണ് ഇവരുടെ രീതി. ഗ്രൂപ്പിൽ ഉള്ള ഒരാളുടെ വീട് കളക്ഷൻ സെന്ററാക്കും. ആരെങ്കിലും ഒരാൾ അടച്ചില്ലെങ്കില് കളക്ഷന് വരുന്നവർ ആ വീട്ടിൽ നിന്നും പോകില്ല. ഇതോടെ ഉടമ മുടക്കുവന്ന വ്യക്തിയെ വിളിക്കും. എന്നിട്ടും നടന്നില്ലെങ്കിൽ ഗ്രൂപ്പിലുള്ള എല്ലാവരെയും വിളിക്കും. ഇവരെല്ലാം ചേർന്ന് സമ്മർദ്ധപ്പെടുത്തി അടപ്പിക്കുകയാണ് ലക്‌ഷ്യം. അതും നടന്നില്ലെങ്കിൽ അവരോടെല്ലാവരോടും ആ വ്യക്തിയുടെ വീട്ടിൽ ചെന്ന് പ്രശ്നമുണ്ടാക്കാൻ ആവശ്യപ്പെടും. പിന്നീടുള്ളത് ഈ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നവകാശപ്പെടുന്നവർ അതായത് ഈ ഗുണ്ടാ കളക്ഷൻ ഏജന്റുമാരുടെ തലപ്പത്തുള്ളവർ നേരിട്ട് ഇവരുടെ വീടുകളിൽ വന്നു പ്രശ്നമുണ്ടാക്കുന്ന രീതിയാണ്. വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ അവരെ ആ വീടുകളിൽ നിന്നും ഇറക്കി വിടേണ്ട അവസ്ഥ വരെ ഉണ്ടാക്കുക എന്നതാണ്. പലരും ഇത്തരം കടക്കെണിയിൽ അകപ്പെട്ടുപോകുന്നത്. ഇങ്ങനെ വീക്കുകളിൽ വന്നു പ്രശ്നമുണ്ടാക്കാതെ ഇരിക്കാനാണ്. അതായത് ഒരെണ്ണം എടുത്ത് അതിൽ നിന്നും മറ്റൊന്ന് എടുക്കേണ്ടി വരിക എന്ന ചങ്ങലയിലേക്ക് പെട്ട് പോകുന്നു.
ഒരാഴ്ച പോലും മുടങ്ങാതെ അടക്കാമെന്നാണ് ഇവർ ഉപഭോക്താക്കളുടെ കൈയിൽ നിന്നും ഈ മൈക്രയ് ഫൈനാൻസിങ് സ്ഥാപനങ്ങൾ ഒപ്പിട്ടു വാങ്ങുന്നത്. ഒരാൾ അടച്ചില്ലെങ്കിൽ എല്ലാവരും പിരിവിട്ട് അടക്കണമെന്നും ഇവരുടെ നിയമാവലിയിൽ പറയുന്നു. ഈ കാര്യങ്ങൾ പറഞ്ഞാണ് ഇവർ ലോണെടുത്തവരെ പീഡിപ്പിക്കുന്നത്. ഈ പീഡനം ഇവരിൽ ഇന്നും ഒന്നോരണ്ടോ തവണ മിണ്ടാതെ അടച്ചുതീർത്ത് പുതിയവ കിട്ടിയവരിലേക്കും നീളും. അതുവരെ ഇതാണല്ലേ ക്ലയന്റ് ആണെന്ന് പറഞ്ഞാലും ഒരു തവണ മുടങ്ങുന്നതോടെ ഇവരുടെ മാറ്റും ഭാവവും മാറും എന്നർത്ഥം. അടച്ചുതീർക്കാൻ സാവകാശം ചോദിച്ചാൽ പോലും മനുഷ്യന്റെ കുത്തിന് പിടിക്കുന്ന അവസ്ഥ. കൂടെയുള്ളവരെ തമ്മിൽ തെറ്റിച്ച് അവരെക്കൊണ്ട് സമ്മർദ്ദം ചെലുത്തുന്ന അവസ്ഥ. ഇതിനെതിരെയൊക്കെ പലജില്ലകളിലും പ്രശ്നങ്ങൾ ഉണ്ടായിട്ടും യാതൊരു നടപടിയും എടുക്കാത്തത് ഇക്കൂട്ടർക്ക് വളമാകുന്നുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന ആവശ്യം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
ഇത് ഓപ്പറേഷൻ കുബേര ദുർബലമായതോടെ ആണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ ഓപ്പറേഷൻ കുബേര ടീമിനെ പിരിച്ചു വിട്ടു. പുതിയ സംഘത്തെ നിയമിക്കുമെന്ന് പറഞ്ഞെങ്കിലും ഈ കാലമിതുവരെ നടപ്പായിട്ടില്ല. ഈ ധനകാര്യ സ്ഥാപനങ്ങളും ഓപ്പറേഷൻ കുബേരയിൽ പെടുത്തി ഇവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഓപ്പറേഷന്റെ പേരും രീതികളും പരിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് മൂന്നു വർഷമായെങ്കിലും നടപടികൾ ഉണ്ടായില്ല. 2019ലാണ് ഡി.ജി.പിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഓപ്പറേഷൻ കുബേര പരിഷ്ക്കരിക്കാൻ തീരുമാനിച്ചത്. യോഗത്തിനു ശേഷം പ്രവർത്തനങ്ങൾ ഒരിഞ്ച് മുന്നോട്ട് നീങ്ങിയില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തയ്യാറല്ലതാനും. ഇന്റലിജൻസ് വിഭാഗം ശേഖരിച്ച ബ്ളേഡുകാരുടെ വിശദാംശങ്ങൾ ആഭ്യന്തര വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ജില്ലാതല സ്ക്വാഡുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലാതായതോടെ കുബേരയുടെ പ്രവർത്തനം പൂർണ്ണമായും നിശ്ചലമായി. എന്തായാലും ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ഗുണ്ടാപിരിവിൽ നിന്നും രക്ഷപെടാൻ കഴിയാതെ പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണ്.

crime-administrator

Recent Posts

‘ബിജെപി വിരുദ്ധ പ്രചാരണം’ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചു

ന്യൂഡൽഹി . ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ…

22 hours ago

എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം, പ്രതീക്ഷകൾ നശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം . എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം. എക്സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരിക്കുമെന്നാണ്…

23 hours ago

എയർ ഹോസ്റ്റസ് 960 ഗ്രാം സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്, സുർഭി കടത്തിയത് ക്യാബിൻ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിന് വേണ്ടി

കണ്ണൂർ . കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർ‌ണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും അറസ്റ്റിലായി. എയർ…

23 hours ago

57 സീറ്റുകളിൽ ശനിയാഴ്ച ജനവിധി, ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂഡൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി അടക്കമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ശനിയാഴ്ച നടക്കും.…

24 hours ago

കൊട്ടാരക്കരയിൽ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ, 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം . കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ…

1 day ago

സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ചതിലേറെ ദുഃഖം ! പ്രതികളെ വെറുതെ വിടില്ല, സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം . വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന മകൻ സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ച ദുഃഖം തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച വിധി…

1 day ago