Kerala

ചെങ്കോലിനെ സ്വീകരിക്കണമെന്ന് ശശി തരൂർ എം പി

പരസ്യ പ്രസ്താവന നടത്തി വെട്ടിലായിരിക്കുകയാണ് ശശി തരൂർ എം പി. ചെങ്കോലുമായി ബന്ധപ്പെട്ട പ്രസ്താവനയാണ് ഇപ്പോൾ അദ്ദേഹത്തെ പ്രശ്നത്തിലാക്കിയിരിക്കുന്നത്.ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്ന് ശശി തരൂർ എംപി പറഞ്ഞത്. കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽനിന്നു വിഭിന്നമാണ് എം പിയുടെ ഈ നിലപാട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട നേതാവിന്റെ ഈ അഭിപ്രായപ്രകടനം എന്തായാലും വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ ഉണ്ടാക്കിയേക്കുമെന്നു ഉറപ്പ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് എടുക്കുന്ന നിലപാട് നിർണ്ണായകമാകും. പാർട്ടി നിലപാടിന് വിരുദ്ധമായി സംസാരിച്ച തരൂരിനെ കോൺഗ്രസ് താക്കീത് ചെയ്യാനാണ് സാധ്യത.
ചെങ്കോലിന്റെ കാര്യത്തിൽ സർക്കാരും പ്രതിപക്ഷവും ഉയർത്തുന്ന വാദങ്ങളിൽ കഴമ്പുണ്ടെന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാനായിരുന്നു തരൂരിന്റെ ശ്രമം. പക്ഷെ പറഞ്ഞുവന്നപ്പോൾ അതൊരു അനുകൂല നിലപാടിലേക്ക് മാറിപ്പോയി എന്നൊരു ചെറിയ അബദ്ധമാണ് പറ്റിയത്. അതെ നിമിഷം തന്നെ മറ്റൊരു കാര്യവും അദ്ദേഹം എടുത്തിട്ടിട്ടുണ്ട്. ഈ ചെങ്കോൽ മൗണ്ട് ബാറ്റൺ പ്രഭു ജവഹർലാൽ നെഹ്റുവിനെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നതിന് രേഖപ്പെടുത്തിയ തെളിവൊന്നും ഇല്ലെന്നായിരുന്നു അത്.
പാവനമായ പരമാധികാരത്തിന്റെയും ധർമ സംസ്ഥാപനത്തിന്റെയും തുടർച്ചയുടെ പ്രതീകം എന്ന നിലയിൽ ചെങ്കോലിനെ കാണുന്ന സർക്കാർ നിലപാട് ശരിയാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ദൈവികമായ പിന്തുടർച്ചയായല്ല, ജനങ്ങളുടെ പേരിലാണ് ഭരണഘടന സ്വീകരിക്കപ്പെട്ടതെന്നും, പരമാധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും അത് പാർലമെന്റിലാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നും രാജകീയ വിശേഷാധികാരം കൽപ്പിക്കുന്നതു ശരിയല്ലെന്നുമുള്ള പ്രതിപക്ഷ വാദവും യുക്തിസഹമാണെന്നും തരൂർ പറയുന്നുണ്ട്. അതിനുശേഷമാണ് ഭൂതകാലത്തിന്റെ പ്രതീകമെന്ന നിലയിൽ ചെങ്കോലിനെ സ്വീകരിക്കണമെന്ന ആഹ്വാനമെന്നും തരൂർ പറയുന്നു.
‘നീതി’ എന്നർത്ഥമുള്ള ‘സെമ്മൈ’ എന്ന തമിഴ് വാക്കിൽ നിന്നാണ് ചെങ്കോൽ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നായിരുന്ന ചോള രാജ്യത്തിൽ അധികാരകൈമാറ്റത്തിന് നില നിന്നിരുന്ന ഒരു ആചാരമാണിത്. ചരിത്രപരമായ പാരമ്പര്യമനുസരിച്ച്, സിംഹാസനസ്ഥനാകുന്ന സമയത്ത്, രാജാവിന്റെ പരമ്പരാഗത ഗുരു ചെങ്കോൽ ആചാരപരമായി പുതിയ ഭരണാധികാരിക്ക് കൈമാറുകയാണ് ചെയ്തിരുന്നത്.

crime-administrator

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

5 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

6 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

7 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

7 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

8 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

11 hours ago