Kerala

മുഖ്യമന്ത്രി അഴിമതിയുടെ വൈസ് ചാൻസലർ എന്ന് വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും എടുത്തിട്ട് അലക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ വൈസ് ചാൻസലർ ആരെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. മുഖ്യമന്ത്രി തന്നെ ഇത് പറയണം. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ. അതോ കണ്ടില്ലെന്നു നടിക്കുകയാണോ.പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റിനെ കൈക്കൂലിക്കേസിൽ പിടികൂടിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഒപ്പം ഉണ്ടായിരുന്നവർ അറിഞ്ഞില്ലേ എന്നത് ആയിരുന്നു. ഇതേ ചോദ്യം തന്നെയാണ് മുഖ്യമന്ത്രിയോടും ജനങ്ങൾക്ക് ചോദിക്കുവാൻ ഉള്ളത്.
വ്യാഴാഴ്ച മുഖ്യമന്ത്രി കേരള മുനിസിപ്പല്‍‍‍‍ കോര്‍പ്പറേഷന്‍ യൂണിയന്‍ അവസാന സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിക്കവെ ആയിരുന്നു അഴിമതിക്കെതിരെ സംസാരിച്ചത്. സർവീസ് മേഖലയിൽ എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാൽ ചിലർ ഇതിൽ ഡോക്ടറേറ്റ് എടുത്തവരാണെന്നുമായിരുന്നു മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. ജനങ്ങൾക്ക് ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടുന്നത് വില്ലജ് ഓഫീസിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആണെന്നും മുഖ്യൻ സൂചിപ്പിച്ചിരുന്നു.ഇതിനെതിരെയാണ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
എന്നാൽ ഇതിനെയെല്ലാം പൊളിച്ചെഴുതുന്ന ചോദ്യങ്ങളായിരുന്നു പ്രതിപക്ഷ നേതാവിന്റേത്. സ്വർണക്കടത്ത് കേസിൽ നൂറിലേറെ ദിവസമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നത്. ഇപ്പോൾ ലൈഫ് മിഷൻ അഴിമതിക്കേസിൽ അതേ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ തന്നെയാണ്. ഇതൊന്നും അതേ ഓഫീസിന്റെ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്ന് ജനം ചോദിക്കുന്നു. അഴിമതി ക്യാമറ വിവാദം, കെ ഫോൺ എല്ലാത്തിന്റെയും ഉറവിടം മുഖ്യമന്ത്രിയിടെ ഓഫിസ് തന്നെ. അഴിമതിക്കെതിരെ ചിരിച്ചു മണ്ണ് കപ്പുന്ന ഗിരി പ്രഭാഷണമാണ് മുഖ്യമന്ത്രി നടത്തുന്നത്. കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം നടത്താതെ ഓടി ഒളിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിൽ സർവ്വമേഖലകളിലും അരാഷിതാവസ്ഥ ഉണ്ട്. തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ഒറ്റപ്പെട്ട സംഭവങ്ങൾ ആണ്.പോലീസ് സംവിധാനത്തെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇതിപ്പോൾ ആദ്യമായല്ല പ്രതിപക്ഷത്തിന്റ ഭാഗത്തു നിന്നും മുഖ്യമന്ത്രിക്കും അദ്ദേഹം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയ്‌ക്കെതിരെയും ആരോപണങ്ങളും ആക്ഷേപങ്ങളുമായി വരുന്നത്. മുഖ്യമന്ത്രി എന്ന് അഴിമതിക്കെതിരെ സംസാരിച്ചാലും അന്ന് തന്നെയോ അടുത്ത ദിവസങ്ങളിൽ തന്നെയോ ഏതെങ്കിലും അഴിമതിക്കഥകൾ പുറത്തു വരുന്ന സ്ഥിതിയാണ്. ദിനം പ്രതി സർക്കാരിനെതിരെ ഗുരുതര ആക്ഷേപമാണ് ഉയരുമ്പോഴും ഇതിനെതിരെ മൗനം പാലിച്ച് രക്ഷപെടലാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നയം. ഇന്നലെ രമേശ് ചെന്നിത്തലയും രംഗത്തെത്തുന്നു. എ ഐ കാമറ വിവാദത്തിൽ കെൽട്രോണിനെതിരെയും സർക്കാരിനെതിരെയുമായിരുന്നു ആക്ഷേപം. ക്യാമറയുടെ വില വെളിപ്പെടുത്താനാകില്ലെന്ന കെൽട്രോണിന്റെ മറുപടിക്കെതിരെയായിരുന്നു ചെന്നിത്തല രംഗത്ത് വന്നത്. വില പുറത്തു പറയാതിരിക്കുന്നതിലൂടെ ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ട് നിൽക്കുന്ന കെൽട്രോണിന്റെയും സർക്കാരിന്റെയും മുഖമാണിവിടെ വികൃതമായതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

crime-administrator

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

2 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

3 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

4 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

4 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

5 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

8 hours ago