Exclusive

ഓണറേറിയം കിട്ടുന്നത് ധൂർത്ത് അല്ല: പ്രൊഫ. കെ വി തോമസ്

തനിക്ക് ഓണറേറിയം പുനഃസ്ഥാപിച്ചു നൽകിയ നടപടി ധൂർത്തല്ലെന്നു ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ മുൻ എം. പി. പ്രൊഫ. കെ വി തോമസ്. ഓണറേറിയം വിവാദമാക്കേണ്ട കാര്യമില്ല. നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്ന എ.സമ്പത്തിന് നൽകിയിരുന്ന ഓണറേറിയം പുനഃസ്ഥാപിക്കുക മാത്രമാണ് മന്ത്രിസഭ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ പ്രൊഫ. കെ വി തോമസ് ഈ സ്ഥാനം വഹിച്ചിരുന്ന സമ്പത്ത് ഉപയോഗിച്ചിരുന്ന വീടും വാഹനവും തന്നെയാണ് താനും ഉപയോഗിക്കുന്നതെന്ന് പറയാനും മറന്നില്ല.
കഴിഞ്ഞ ദിവസമാണ് കെ വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ സർക്കാർ മന്ത്രിസഭായോഗത്തിൽ തീരുമാനമായത്. കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വിലക്ക് അവഗണിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതു മുതൽ ആരംഭിച്ച സഹകരണത്തിന്റെ തുടർച്ചയായാണ് കെ വി തോമസിന്റെ പുതിയ നിയമനം. സിപിഎമ്മിനോട് അടുത്ത കെ വി തോമസ് രാഷ്ട്രീയത്തിന്റെ പുറമ്പോക്കിലായെന്ന കോൺഗ്രസ് ആക്ഷേപത്തിന് മറുപടിയായിട്ടാണ് ക്യാബിനറ്റ് റാങ്കോട് കൂടിയുള്ള പ്രത്യേക പ്രതിനിധി പദവി കെ വി തോമസിന് നൽകിയത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ശക്തമാക്കുക, കേന്ദ്രാനുമതി കാത്തു കിടക്കുന്ന പദ്ധതികൾക്ക് വേഗം വെയ്‌പ്പിക്കുക, തുടങ്ങി ഒട്ടേറെ ദൗത്യങ്ങളാണ് തനിക്ക് ഡെൽഹിയിലുള്ളതെന്നും കെ വി തോമസ് പ്രതികരിച്ചിരുന്നു.
കെ.വി. തോമസ് തനിക്ക് ശമ്പളം വേണ്ടെന്ന് അറിയിച്ച് സർക്കാരിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.
നിരക്ക് കുറവുള്ള ക്ലാസുകളിൽ മതിയെന്ന് അറിയിച്ചിട്ടുണ്ടെന്നും തോമസ് വ്യക്തമാക്കിയിരുന്നു. സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയം എന്നു പറയുന്നത്.
ഇതെല്ലാം സാധിച്ചെടുക്കുമ്പോൾ എന്താണ് തോമസ് മാഷ് മനസ്സിൽ കണ്ടതെന്ന് കേരളം ജനതയ്ക്ക് എന്തായാലും മനസ്സിലായിട്ടുണ്ട്. പൊതുജനത്തിന് മനസ്സിലായെന്നു മാഷിന് മനസിലായില്ലെന്നാണ് വർധക്യകാലത്തെ മാഷിന്റെ പ്രകടനത്തിൽ നിന്ന് മനസിലാകുന്നത്.
എന്തായാലും പറഞ്ഞു വന്നത് ഇതാണ്. ഓണറേറിയം ലഭിക്കുമ്പോൾ മാഷിന് എന്താണ് ലാഭം? ആ ഗുട്ടൻസ് ഇതാണ്. ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം. ബാക്കി തുകയേ ശമ്പളമായി ലഭിക്കൂ. ഓണറേറിയത്തിന് ഈ തടസ്സമില്ല. ശമ്പളത്തിന് ആദായ നികുതി നൽകണം. ഓണറേറിയത്തിന് അതു വേണ്ട. മാത്രമല്ല ശമ്പളത്തിന് പകരം ഓണറേറിയം വാങ്ങുന്നയാൾക്ക് പെൻഷനും ഓണറേറിയവും ഒന്നിച്ച് വാങ്ങാൻ അർഹതയുണ്ടാകും.
മുൻപ് എ.സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചപ്പോൾ അടിസ്ഥാന ശമ്പളം 2000 രൂപയായിരുന്നു. 33,423 രൂപ ക്ഷാമബത്തയും 57,000 രൂപ ന്യൂഡൽഹി അലവൻസും ഉൾപ്പെടെ മാസം 92,423 രൂപ ആകെ ശമ്പളമായി നൽകി. എന്നാൽ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആയി വേണു രാജാമണിയെ നിയമിച്ചപ്പോൾ ശമ്പളത്തിനു പകരം ഓണറേറിയമാണു നൽകിയത്. 2021 സെപ്റ്റംബറിലായിരുന്നു നിയമനം. 16 മാസത്തേക്ക് ഇതിനകം 15,46,667 രൂപ ഓണറേറിയം ഉൾപ്പെടെ 24,18,417 രൂപ ചെലവിട്ടു. സമ്പത്തിനു ശമ്പളമായി മാസം 92423 രൂപ ലഭിച്ചെങ്കിൽ വേണു രാജാമണിക്ക് ഓണറേറിയമായി ലഭിച്ചതു മാസം 96666 രൂപയാണെന്നു മുഖ്യമന്ത്രി സഭയിൽ വച്ച കണക്കിൽ നിന്നു വ്യക്തമാകുന്നു. അപ്പോൾ തോമസ് മാഷ് ഏതു സ്വീകരിക്കും എന്നും ഓണറേറിയം ലഭിക്കുന്നതിന് മറ്റു തടസങ്ങൾ ഇല്ലാതിരിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും മനസിലായില്ലേ.

crime-administrator

Recent Posts

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

5 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

9 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

10 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

10 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

11 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

12 hours ago