Kerala

യുവതിയുടെ പീഡന പരാതിയിൽ നടൻ ഉണ്ണി മുകുന്ദൻ കുടുങ്ങുമോ?

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി. ഇതോടെ കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഇനി തുടർ നടപടികള്‍ ആരംഭിക്കും. കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ ബഞ്ചാണ് നടന്റെ ഹർജി തള്ളിയത്. ഒരു ഇളവ് കോടതി നൽകിയിട്ടുണ്ട്.വിചാരണ വേളയില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം നടന് മജിസ്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെടാം. നിലവില്‍ കേസ് റദ്ദാക്കേണ്ട സാഹചര്യം നിലവിലില്ല, ഒത്തുതീർപ്പിന് തയാറല്ലെന്നു പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന സൈബി ജോസ് ആയിരുന്നു ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് പരാതിക്കാരി തന്നെ രംഗത്ത് വരികയായിരുന്നു. തന്റെ വ്യാജ ഒപ്പിട്ട രേഖകളാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ കോടതിയില്‍ സമർപ്പിച്ചതെന്നായിരുന്നു പരാതിക്കാരി വ്യക്തമാക്കിയത്. ഇതിനെ തുടർന്ന് കേസിലെ തുടർ നടപടികള്‍ക്കുള്ള സ്റ്റേ ഫെബ്രുവരിയിൽ ഹൈക്കോടതി നീക്കിയിരുന്നു.
2017 ഓഗസ്റ്റ് 23 നായിരുന്നു കേസിന് ആസ്പദമായ സംഭവം. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതി സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ സമ്മതം വാങ്ങി നടന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്ന യുവതിയോട് നടൻ മോശമായി പെരുമാറി എന്ന് യുവതി പരാതിയിൽ പറയുന്നു,
തന്റെ കൈയ്യിലെ സ്ക്രിപ്റ്റ് ഉണ്ണി ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് വരുമ്പോൾ കൊണ്ടുവരാമെന്ന് അറിയിച്ച് അവിടെ നിന്നും ഇറങ്ങാന്‍ നോക്കുകയായിരുന്നു. എന്നാല്‍ ആ സമയം ഉണ്ണി മുകുന്ദൻ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം യുവതി പോലീസിൽ പരാതി നൽകുകയും നേരിട്ട് കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉണ്ണിക്ക് നോട്ടീസ് അയച്ചെങ്കിലും പരാതി വ്യാജമാണെന്നായിരുന്നു നടന്റെ അവകാശവാദം. പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്ന് കാണിച്ച് നടൻ പോലീസിൽ യുവതിക്കെതിരെ പരാതി നൽകുകയും ചെയ്തു. 25 ലക്ഷം രൂപ തന്നോട് യുവതി ആവശ്യപ്പെട്ടെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പരാതിയിൽ വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളുംപുറത്ത് വിട്ട് അപമാനിച്ചു എന്ന ആരോപണത്തോടെ നടനെതിരെ മറ്റൊരു പരാതിയും യുവതി നല്‍കി. ഈ പരാതികള്‍ നിലനില്‍ക്കെയാണ് കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്ന് താരത്തിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതി 2021 മേയ് 7 നു വിചാരണ നടപടികൾ 2 മാസത്തേക്കു സ്റ്റേ ചെയ്യുന്നത്. പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീർപ്പായെന്നു നടന്റെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.

crime-administrator

Recent Posts

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ പ്രതി ചേർക്കും, എഎപിക്ക് വമ്പൻ ഷോക്ക്

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. എഎപി നേതാവും…

4 hours ago

എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി . എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യ സുരക്ഷ കണക്കിലെടുത്ത് ലിബറേഷൻ…

6 hours ago

ഇന്തോനേഷ്യയിൽ നിന്ന് മന്ത്രി ഗണേശൻ എത്തി, സമരക്കാരുമായി ബുധനാഴ്ച ചർച്ച

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ 13 ദിവസങ്ങളായി നടത്തി വരുന്ന സമരം നീളുന്നതിനിടെ ചര്‍ച്ചയ്ക്ക്…

6 hours ago

കരുവന്നൂർ തട്ടിപ്പുകേസിലെ പ്രതികള്‍ നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…

7 hours ago

ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ‘ആവേശം’ സ്റ്റൈലിൽ സ്വീകരണം

തൃശൂര്‍ . നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ ഒരു രംഗത്തെ അനുകരിക്കുമാറ് ജയില്‍ മോചിതനായ ഗുണ്ടാത്തലവന്…

7 hours ago

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? മോദിയോ? അമിത്ഷായോ ?

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാർഥി ആരാണെന്ന ചോദ്യമുയർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജയിൽമോചിതനായശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് ഇങ്ങനെ ഒരു ചോദ്യം…

8 hours ago