India

നുണ പരിശോധനയ്ക്ക് തയ്യാർ; തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യം

ബ്രിജ്‌ഭൂഷൺ സിംഗിന്റെ വെല്ലുവിളി ഏറ്റെടുത്തു ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്നാണ് താരങ്ങളുടെ ആവശ്യം. ഭാവി പരിപാടികൾ തീരുമാനിക്കാൻ റോത്തഗിൽ നടന്ന ഖാപ്പ് മഹാ പഞ്ചായത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റ് വളയാനാണ് തീരുമാനം.
വനിതാ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക പരാതി തള്ളിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെ, നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കിൽ നുണ പരിശോധനയക്ക് തയ്യാറാകട്ടെയെന്ന് താരങ്ങൾ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് താൻ നുണപരിശോധന വിധേയനാകാമെന്നും, പരാതിക്കാരും അതിന് തയ്യാറാകണമെന്ന് ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടത്.
സമരം തുടങ്ങി ഒരു മാസം തികഞ്ഞിട്ടും ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് താരങ്ങളുടെ തീരുമാനം . ശനിയാഴ്ച അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ഞായറാഴ്ച അടുത്ത ഖാപ് പഞ്ചായത്ത് പുതിയ പാർലമെന്റ് കെട്ടിടത്തിന് മുന്നിൽ വെച്ച് നടത്തും. ഗുസ്തി താരങ്ങളും അവരെ പിന്തുണയ്ക്കുന്ന വനിതകളും ചേർന്നാകും ഖാപ് പഞ്ചായത്ത് നടത്തുക. നാളെ ജന്തർമന്തറിൽ നിന്നും ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി പ്രതിഷേധ മാർച്ച് നടത്താനും ഖാപ് പഞ്ചായത്തിൽ തീരുമാനമായി. പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരിക്കും. പിന്തുണയുമായെത്തുന്നവര്‍ ഇത് ലംഘിച്ചാല്‍ ഉത്തരവാദികളല്ലെന്നും താരങ്ങൾ ആവർത്തിച്ചു. ഒരു മാസമായി ഗുസ്തി താരങ്ങൾ തെരുവിൽ ഇരിക്കുമ്പോഴും, സമൂഹ മാധ്യമങ്ങളിൽ പലരും ബ്രിജ്ഭൂഷണ് വീര പരിവേഷം നൽകുന്നു. ഇത് തെറ്റാണെന്നും സമരക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

crime-administrator

Recent Posts

നടി കനകലത വിടപറഞ്ഞു, തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം

തിരുവനന്തപുരം . നടി കനകലത വിടപറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും മൂലം ഏറെക്കാലമായി ദുരിതം അനുഭവിച്ചു കൊണ്ടുള്ളതായിരുന്നു…

7 mins ago

ജനിപ്പിച്ചതും കൊന്നതും അവർ, താൻ പെറ്റ കുട്ടിയെ കാണാൻ പോലും മനസ്സലിവില്ലാതെ ഒരമ്മ, പോലീസുകാർ വിതുമ്പി, സംസ്കരിച്ചതും പോലീസ്

എറണാകുളം പനമ്പള്ളിയിൽ നടന്ന നവജാത ശിശുവിന്റെ കൊലപാതകം……ഇത്രയും ധാരുണമായൊരു കൊലപാതകം,സ്വന്തം 'അമ്മ തന്റെ കുഞ്ഞിനെ പ്രസവിച്ച ഉടൻ കഴുത്തു ഞെരിച്ചു…

2 hours ago

‘മുഖ്യമന്ത്രി വിദേശയാത്രക്ക് ഖജനാവിലെ പണം ഉപയോഗിക്കരുത്, സ്വകാര്യയാത്രക്ക് സ്വന്തം പണം ചിലവഴിക്കണം’

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…

2 hours ago

പ്രശസ്ത സിനിമാ സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം . പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ…

3 hours ago

ഭീകരരിൽ നിന്ന് ഫണ്ട് വാങ്ങി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

ന്യൂ ഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്റ്റനന്റ് ഗവർണർ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തു. നിരോധിത സംഘടനയായ…

3 hours ago

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കന്യാകുമാരി . കന്യാകുമാരിയിലെ ഗണപതിപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവർക്കാണ്…

4 hours ago