Kerala

യാത്രക്കാരെ കാത്തു ബോട്ടു ജെട്ടികൾ.

വൈക്കം ജലപാതയുടെ ഭാഗമായി മീനച്ചിലാറ്റില്‍ നിര്‍മ്മിച്ച ബോട്ടുജെട്ടികള്‍ യാത്രക്കാരെ കാത്തിരിക്കുന്നു.ജലഗതാഗതത്തിനൊപ്പം വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്‌ കോട്ടയത്തെയും വൈക്കത്തെയും ബന്ധിപ്പിച്ചു ജലപാതയൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഇതിന്റെ തുടര്‍ച്ചയായി വൈക്കം മുതല്‍ കോട്ടയം വരെയുള്ള ജലപാതയുടെ വശങ്ങളില്‍ സംരക്ഷണഭിത്തി, ജെട്ടികള്‍ എന്നിവ നിര്‍മ്മിക്കാനും ആഴം കൂട്ടാനുമായി കരാറും നല്‍കി.2002 ല്‍ നിര്‍മാണജോലികള്‍ക്കു തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ഇല്ലിക്കല്‍, തിരുവാറ്റ, പുത്തന്‍തോട്‌ അടക്കമുള്ള സ്‌ഥലങ്ങളില്‍ ബോട്ടുജെട്ടികള്‍ നിര്‍മിച്ചു. എന്നാല്‍, പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ ബോട്ടുജെട്ടികള്‍ നോക്കുകുത്തിയായി.കരാര്‍ ഏറ്റെടുത്ത കമ്ബനി നിര്‍മാണജോലിയില്‍നിന്നു പിന്‍മാറിയതാണു പദ്ധതിക്കു തിരിച്ചടിയായത്‌. വിലക്കയറ്റമടക്കം കണക്കിലെടുത്തു കരാര്‍ തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണു കരാറുകാരന്‍ പിന്‍മാറിയത്‌. ഇതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിലച്ചു.ഇതിന്റെ അവശേഷിപ്പായിട്ടാണ്‌ ഇല്ലിക്കലിലടക്കം ബോട്ട്‌ ജെട്ടികള്‍ സ്‌ഥിതി ചെയ്യുന്നത്‌. എന്നാല്‍, നാട്ടുകാരില്‍ പലര്‍ക്കും ബോട്ട്‌ ജെട്ടി എന്തിനാണെന്ന്‌ അറിയില്ല. ബോട്ട്‌ സര്‍വീസില്ലാത്ത മീനച്ചിലാറ്റില്‍ എന്തിനു ബോട്ടുജെട്ടികളെന്ന സംശയമായിരുന്നു പലരും ഉയര്‍ത്തുന്നത്‌.
തിരുവാറ്റ, കുടമാളൂര്‍, മാന്നാനം എന്നിവിടങ്ങളിലൂടെയായിരുന്നു ജലപാത വിഭാവനം ചെയ്‌തിരുന്നത്‌. യാത്രബോട്ടുകള്‍ ഓടിക്കാനും പദ്ധതിയുണ്ടായിരുന്നു.അതിനിടെ, കേന്ദ്ര ഇടപെടല്‍ പദ്ധതിക്കു വീണ്ടും പ്രതീക്ഷ പകരുന്നുണ്ട്‌. അടുത്തിടെ കേന്ദ്രം പ്രഖ്യാപിച്ച സംസ്‌ഥാനത്തെ ജലപാതകളില്‍ കോട്ടയം-വൈക്കം പാതയും ഇടംപിടിച്ചതാണ്‌ പ്രതീക്ഷയാകുന്നത്‌.
വൈക്കത്തു വേമ്ബനാട്ട്‌ കായലില്‍ നിന്ന്‌ കോട്ടയം വരെ 28 കിലോമീറ്ററോളം ദൂരമാണു കോട്ടയം- വൈക്കം കനാലിനുള്ളത്‌. കൊല്ലം -കോട്ടപ്പുറം ദേശീയ ജലപാതയുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്‌ കോട്ടയം- വൈക്കം ജലപാതക്കുള്ള കേന്ദ്രനിര്‍ദേശം. ഇത്‌ ദേശീയ ജലപാതയാക്കുന്നതോടെ ആഴവും, ചിലയിടങ്ങളില്‍ വീതിയും കൂട്ടേണ്ടിവരും. ഉയരവും വീതിയും കുറഞ്ഞ പാലങ്ങള്‍ പൊളിച്ചു പുനര്‍നിര്‍മിക്കേണ്ടിവരും.കനാല്‍ ദേശീയ ജലപാതയാകുന്നതോടെ ഹൗസ്‌ബോട്ടുകള്‍ക്കും മറ്റും ഉള്‍പ്രദേശങ്ങളിലേക്ക്‌ എത്തുവാന്‍ കഴിയും. ഇത്‌ ഉള്‍നാടന്‍ വിനോദസഞ്ചാരത്തിനും ഗുണം ചെയ്യും.ചെലവുകുറഞ്ഞ ഗതാഗതവും ചരക്കുനീക്കവും ജലപാത വഴി സാധ്യമാകും. ആസിഡ്‌, ഗ്യാസ്‌, നാഫ്‌ത, നിര്‍മാണസാമഗ്രികള്‍, കാര്‍ഗോ വെസലുകള്‍ എന്നിവയുടെ ചരക്ക്‌ ഗതാഗതം ദേശീയജലപാതയിലൂടെ കാര്യക്ഷമമാകും. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന മറ്റ്‌ ചെറിയകനാലുകളുടെ വികസനത്തിനും ഇത്‌ വഴിവെക്കും.ദേശീയ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിക്കാണ്‌ ജലപാതാ വികസനത്തിന്റെ ചുമതല. എന്നാല്‍, ജലപാതകളാക്കാന്‍ കനാല്‍ കുഴിച്ച്‌ ആഴംകൂട്ടിയാല്‍ ഉപ്പുവെള്ളം നിയന്ത്രണാതീതമായി കയറുമെന്ന ഭീതി കാര്‍ഷിക മേഖലയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌.

crime-administrator

Recent Posts

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കന്യാകുമാരി . കന്യാകുമാരിയിലെ ഗണപതിപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവർക്കാണ്…

19 mins ago

‘ആരോപണം തെളിയിക്കാൻ ഒരു കടലാസ് പോലും കോടതിയിൽ കുഴൽ നാടൻ ഹാജരാക്കിയില്ല’ കോൺഗ്രസ് നേതാക്കൾ അടക്കം നിരവധി പേർക്ക് CMRL സംഭാവന നൽകി, ചതിക്കപ്പെട്ടത് ജനം

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം…

49 mins ago

മാത്യു കുഴൽ നാടൻ ഒരു ശല്യക്കാരനായ വ്യവഹാരി, മാപ്പു പറയണമെന്ന് സി പി എം

തിരുവനന്തപുരം . മാസപ്പടി ഇടപാടിൽ മാത്യു കുഴൽ നടൻ എം എൽ എ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ…

1 hour ago

മാസപ്പടി അട്ടിമറിച്ചത് KC ക്കു വേണ്ടി !! കുഴൽനാടന്റെ ചതി? ശോഭ സുരേന്ദ്രൻ പറഞ്ഞത് നടന്നു

അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല പോലെ വന്നത് എലി പോലെ പോയി. എന്തെല്ലാം പ്രഹസനങ്ങളാണ് സത്യത്തിൽ കാണുകയും കേൾക്കേണ്ടിയും…

2 hours ago

കെ. സുധാകരന് KPCC പ്രസിഡന്‍റ് സ്ഥാനം തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം

ന്യൂഡൽഹി . കെപിസിസി പ്രസിഡന്‍റ് സ്ഥാനം കെ. സുധാകരന് തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം. എഐസിസി…

3 hours ago

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് MLA ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം . തിരുവനന്തപുരം മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ കെ എസ് ആർ ടി സി ബസ് ഓവർ ടേക്ക്…

3 hours ago