Health

കെ വി തോമസിന് ശമ്പളം വേണ്ടെന്ന് പറഞ്ഞതിന്റെ പിന്നിലെ രഹസ്യം ഇങ്ങനെ !!

നല്ല ഒന്നാംതരം തിരുതക്കറി സോണിയ ഗാന്ധിക്ക് വെച്ചു കൊടുത്തു കേന്ദ്രത്തിൽ പിടിപാടുണ്ടാക്കി അധികാര കസേരയിൽ ഇരുന്ന അദ്ദേഹം സ്ഥാനമാനങ്ങൾ പോതോടെ നേരെ മറുകണ്ടം ചാടി പിണറായി വിജയന്റെ അടുപ്പക്കാരനുമായി. ഇതുകൊണ്ട് ഒക്കെ തന്നെ എങ്ങനെ വീണാലും നാലു കാലിൽ വീഴുന്ന രാഷ്ട്രീയക്കാരനാണ് കെ വി തോമസ് എന്നാണ് പണ്ടേ രാഷ്ട്രീയ ഉപശാലകളിലെ അടക്കം പറച്ചിൽ. എന്തായാലും ഇതോടെ വീണ്ടും അധികാര വഴിയിലും എത്തി. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധി ആയാണ് കെ വി തോമസിനെ നിയമിച്ചത്.

ഈ നിയമനം സർക്കാറിന് അധികബാധ്യത ഉണ്ടാക്കുമെന്ന വിമർശനം ഉയർന്നതോടെ കെ വി തോമസ് പറഞ്ഞത് തനിക്ക് ശമ്പളം വേണ്ടെന്നാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് കത്തു നല്കുകയും ചെയ്തു. കെ വി തോമസ് ഉദാരമനസ്‌ക്കൻ ആണല്ലോയെന്ന് പൊതുവേ എല്ലാവരും ചിന്തിക്കുകയും ചെയ്തു. എന്നാൽ, എന്നാൽ തിമസ് ആരാ മോൻ!!! ഇതിന് പിന്നിലും പോക്കറ്റ് നിറയ്ക്കാനുള്ള തോമസിന്റെ കുതന്ത്രമാണെന്ന് വൈകിയാണ് മലയാളികൾ അറിയുന്നത്.

കെ വി തോമസിന് ഓണറേറിയമാണ് നൽകുക എന്നാണ് മുഖ്യമന്ത്രി ഇന്നലെയും നിയമസഭയിൽ വ്യക്തമാക്കിയത്. ഓണറേറിയമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. നിയമസഭയിൽ എൻ.ഷംസുദ്ദീന്റെ ചോദ്യത്തിനാണു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം ഓണറേറിയം എത്രയെന്നു വ്യക്തമാക്കിയില്ല. ഈ തുക എന്തായാലും ഉയർന്നതു തന്നെയാകുമെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാരുമായി സൗഹാർദം സ്ഥാപിക്കാനും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമാണു തോമസിന്റെ നിയമനം. സംസ്ഥാന സർക്കാരിന്റെ നയങ്ങളും നിലപാടുകളും കേന്ദ്രത്തിനു മുൻപിൽ വ്യക്തമായി അവതരിപ്പിക്കുകയും വേണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കെ വി തോമസ് ശമ്പളം വേണ്ടെന്ന് പറഞ്ഞ് ഓണറേറിയം വാങ്ങാൻ തീരുമാനിച്ചതിലും ഗുട്ടൻസുണ്ട്. ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം. ബാക്കി തുകയേ ശമ്പളമായി ലഭിക്കൂ. ഓണറേറിയത്തിന് ഈ തടസ്സമില്ല. ശമ്പളത്തിന് ആദായ നികുതി നൽകണം. ഓണറേറിയത്തിന് അതു വേണ്ട.

കഴിഞ്ഞ മാസമായിരുന്നു ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കെവി തോമസ് സംസ്ഥാന സർക്കാരിന് കത്തയച്ചത്. നിരക്ക് കുറവുള്ള ക്ലാസുകളിൽ വിമാനയാത്ര മതിയെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. കെവി തോമസിന് ശമ്പളത്തിന് പകരം ഓണറേറിയം നൽകിയാൽ അദ്ദേഹത്തിന് പെൻഷനും ഓണറേറിയവും ഒന്നിച്ച് വാങ്ങാൻ അർഹതയുണ്ടാകും. ഇവിടെയാണ് കെ വി തോമസ് ഓണറേറിയം മതിയെന്ന് പറഞ്ഞതിലെ ഗുട്ടൻസ് പിടികിട്ടുക.

അതേസമയം മുൻപ് എ.സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചപ്പോൾ അടിസ്ഥാന ശമ്പളം 2000 രൂപയായിരുന്നു. 33,423 രൂപ ക്ഷാമബത്തയും 57,000 രൂപ ന്യൂഡൽഹി അലവൻസും ഉൾപ്പെടെ മാസം 92,423 രൂപ ആകെ ശമ്പളമായി നൽകി. എന്നാൽ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആയി വേണു രാജാമണിയെ നിയമിച്ചപ്പോൾ ശമ്പളത്തിനു പകരം ഓണറേറിയമാണു നൽകിയത്. 2021 സെപ്റ്റംബറിലായിരുന്നു നിയമനം. 16 മാസത്തേക്ക് ഇതിനകം 15,46,667 രൂപ ഓണറേറിയം ഉൾപ്പെടെ 24,18,417 രൂപ ചെലവിട്ടു. സമ്പത്തിനു ശമ്പളമായി മാസം 92,423 രൂപ ലഭിച്ചെങ്കിൽ വേണു രാജാമണിക്ക് ഓണറേറിയമായി ലഭിച്ചതു മാസം 96,666 രൂപയാണെന്നു മുഖ്യമന്ത്രി സഭയിൽ വച്ച കണക്കിൽ നിന്നു വ്യക്തമാകുന്നു.

crime-administrator

Recent Posts

ആമസോൺ കൊറിയർ കവർ വഴി പ്രതിയിലേക്കെത്തി, മകൾ പ്രസവിച്ച കുട്ടി, കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് വലിച്ചെറിഞ്ഞു

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന സംഭവത്തിൽ നിർണായക…

55 mins ago

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കി മാത്യു കുഴൽനാടൻ

തിരുവനന്തപുരം . മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി…

1 hour ago

ജയറാമിന്റെയും പാര്‍വതിയുടെയും മകൾ മാളവികയുടെ വിവാഹം ഗുരുവായൂരിൽ നടന്നു

താര ദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളും മോഡലുമായ മാളവികയുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിൽ നടന്നു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ…

3 hours ago

സമരക്കാർക്ക് അടി, ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിന് സ്റ്റേയില്ല

കൊച്ചി . ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ് പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലറിന് ഹൈക്കോടതിയുടെ സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന്…

3 hours ago

കൊച്ചിയിൽ ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു. വിദ്യാനഗറിലെ റോഡിൽ…

4 hours ago

ഒന്ന് പോടാപ്പാ.. നീയൊക്കെ ഞൊട്ടും…CITUനെ പഞ്ഞിക്കിട്ട് ഗണേശൻ

ഡ്രൈവിംഗ് സ്കൂളുകൾ മാഫിയ സംഘങ്ങളാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോൾ CITU വിനു മന്ത്രി ഗണേശനെ ഒതുക്കാൻ കിട്ടിയിരിക്കുന്ന വടി.മലപ്പുറത്താണ്…

7 hours ago