Exclusive

സർക്കാർ വിസിമാരെ വഞ്ചിച്ചു!!!

തൽക്കാലം വി സി. മാർക്ക് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും വിധി എതിരാണെന്ന തിരിച്ചറിവിൽ സർക്കാർ. പത്തുദിവസത്തിനുള്ളിൽ
വിസിമാർ വിശദീകരണം നൽകണം. ചാൻസലർ വി സി.മാരുടെ വാദങ്ങൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ചാൻസലർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. അതിനുള്ള വിശദീകരണം പരിശോധിച്ചശേഷം ചാൻസലർ നിയമപ്രകാരം തീരുമാനം എടുക്കണം. ഇതുവരെ വി സി.മാർക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിൽ സർക്കാർ തങ്ങളെ പറ്റിച്ചുവെന്ന വികാരം വൈസ് ചാൻസലർമാർക്കുണ്ട്. ഗവർണ്ണറുടെ നിർദ്ദേശം മാനിച്ച് രാജിവയ്ക്കാത്തവർ ഇനി പുറത്താക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് വസ്തുത. ഗവർണ്ണർ പുറത്താക്കുമെന്നും ഉറപ്പാണ്.

പുറത്താക്കിയാൽ വിസിമാർ വീണ്ടും കോടതിയിൽ പോയാലും സർക്കാർ നിലപാട് നിർണ്ണായകമാണ്. സുപ്രീംകോടതി വിധിയോട് സർക്കാർ അവിടേയും മൗനം പുലർത്തിയാൽ തിരിച്ചടിയുറപ്പാകും. കൈയിലെ കാശ് പോകുന്നത് മാത്രമാകും മിച്ചം. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വിസിമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് ചേർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഈ വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഒരിക്കലും വിസിമാരെ പൂർണ്ണമായും പിന്തുണച്ചില്ല. ഗവർണ്ണറെ നടപടിക്രമങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്.

രാജി അഭ്യർത്ഥയാണ് നടത്തിയതെന്നും രാജി ആവശ്യപ്പെട്ടില്ലെന്നും ചാൻസലറുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സർക്കാർ പക്ഷം പിടിക്കുന്നുവോ എന്ന കോടതിയുടെ ചോദ്യത്തിന് ആരുടേയും പക്ഷം പിടിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതി പറഞ്ഞു. ഗവർണറുടെ തിടുക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും രാജി ആവശ്യപ്പെടാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതൊന്നും ശരിയല്ലെന്ന വാദം സർക്കാർ കോടതിയിൽ ഉയർത്തിയില്ല. ഇതാണ് വിസിമാരുടെ കേസിനെ ശ്രദ്ധേയമാക്കുന്നതും.

ഇതിൽ അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് വിസിമാർ പ്രതീക്ഷിച്ചതായിരുന്നില്ല. സുപ്രീംകോടതി വിധിയെ തള്ളി പറയാനോ അതിനെ ചോദ്യം ചെയ്യാനോ അത് വിസിമാർക്ക് എതിരല്ലെന്നോ സർക്കാർ പറഞ്ഞില്ല. സുപ്രീംകോടതി വിധി ഹൈക്കോടതിക്ക് വരെ ബാധകമാണെന്ന ജസ്റ്റീസിന്റെ അഭിപ്രായ പ്രകടനത്തേയും കോടതിയിൽ സർക്കാർ എതിർത്തില്ല. ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചിലതെല്ലാം പറഞ്ഞിരുന്നു. സാങ്കേതിക സർവ്വകലാശാലയിലെ വിധി മറ്റ് വിസിമാർക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്തുകൊണ്ട് ഈ നിലപാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചില്ലെന്ന ചോദ്യമാണ് വിസിമാരെ കുഴയ്ക്കുന്നത്.

വി സി. നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം. ചാൻസലറാണ് നിയമനാധികാരി. എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടാ. ആരെങ്കിലും ചോദ്യം ചെയ്യുംവരെ സ്ഥാനത്ത് തുടരാം എന്ന് എങ്ങനെ വാദിക്കാനാകും എന്ന് കോടതി ചോദിച്ചു. ചാൻസലറുടെ നോട്ടിസ് നിയമപരമല്ലെന്നും ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നും വൈസ് ചാൻസലർമാർ വാദിച്ചു. എന്നാൽ ഈ വാദമൊന്നും സർക്കാർ മുമ്പോട്ട് വച്ചില്ല. ഗവർണ്ണറുടെ തിടുക്കം മാത്രമായി സർക്കാരിന്റെ വിഷയം. അതായത് നടപടിക്രമങ്ങൾ പാലിച്ച് വിസിമാരെ പുറത്താക്കാമായിരുന്നുവെന്നാണ് സർക്കാർ പരോക്ഷമായി പറഞ്ഞു വച്ചത്.

ഇന്നലെ പാലക്കാട് നടന്ന പത്ര സമ്മേളനത്തിൽ ഗവർണ്ണറെ മുഖ്യമന്ത്രി കടന്നാക്രമിച്ചിരുന്നു. വൈസ് ചാൻസലറുടെ നിയമനാധികാരി ഗവർണർ ആണ്. നിയമനം ചട്ട വിരുദ്ധമാണെങ്കിൽ പ്രാഥമിക ഉത്തരവാദി ഗവർണർ തന്നെയാണ്. അപ്പോൾ ആരാണ് രാജി വയ്ക്കേണ്ടത്? ആദ്യം ഒഴിയേണ്ടത് വിസിമാരാണോ എന്ന് ചിന്തിക്കണം. കെ.ടി.യു. ഉത്തരവ് സാങ്കേതികം മാത്രമാണ്. അപ്പീൽ സാദ്ധ്യതയുണ്ട്. സുപ്രീംകോടതി ഉത്തരവ് കെ.ടി.യു. വിസിക്ക് മാത്രമേ ബാധകമാകൂ. മറ്റ് വിസിമാർക്ക് ബാധകമല്ല. അവരോട് രാജി ആവശ്യപ്പെടൻ ഗവർണർക്ക് അധികാരമില്ല. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. വിസിമാരേ നീക്കം ചെയ്യുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്-ഇതായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഈ നിലപാട് കോടതിയിൽ അഡ്വക്കേറ്റ് ജനറൽ പറയുമെന്നായിരുന്നു വിസിമാരുടെ പ്രതീക്ഷ. എന്നാൽ സർക്കാർ മൗനത്തിലായി. ഇതോടെ ഹൈക്കോടതിയിൽ വിസിമാരുടെ മാത്രം പ്രശ്‌നമായി എല്ലാം മാറി. ഗവർണ്ണർക്ക് കൂടുതൽ കരുത്തു പകരുന്ന തീരുമാനങ്ങളും ഉണ്ടായി.

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

3 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

3 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

4 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

13 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

15 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

15 hours ago