News

വർദ്ധിച്ചു വരുന്ന മയക്കു മരുന്നിന്റെയും മറ്റു ലഹരി മരുന്നുകളുടെയും അധാർമികതയുടെയും ഒരു ബലിയാട് കൂടി

കൊല്ലം: ചിന്നക്കട മെയിന്‍ റോഡിലെ ലോഡ്ജ് മുറിയില്‍ വര്‍ക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ അവശനിലയില്‍ കണ്ടെത്തി.
വായില്‍ നിന്ന് നുരയും പതയും വന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ചയാണ് യുവതി സുഹൃത്തിനൊപ്പം ലോഡ്ജിലെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാല്‍ ജീവനക്കാര്‍ റൂം പരിശോധിച്ചപ്പോഴാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടിരുന്നു. യുവതിയുടെ ബാഗില്‍ നിന്ന് ബീഡിയും സിഗരറ്റും കണ്ടെത്തി. വർദ്ധിച്ചു വരുന്ന മയക്കു മരുന്നിന്റെയും മറ്റു ലഹരി മരുന്നുകളുടെയും അധാർമികതയുടെയും ഒരു ബലിയാട് കൂടി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രക്ഷിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ വരില്ലെന്ന മറുപടിയാണ് ലഭിച്ചത് അന്നാണ് പോലീസ് പറയുന്നത്. ലഹരി ഉപയോഗിച്ച്‌ അവശനിലയിലായതാണോ അപസ്മാരത്തിന്റെ ലക്ഷണമാണോ പെണ്‍കുട്ടിക്ക് ഉണ്ടായതെന്ന് വ്യക്തമല്ല. അതിന് രക്തപരിശോധനാഫലം വരേണ്ടതുണ്ട്.
എന്തായാലും യുവ തലമുറ സഞ്ചരിക്കുന്ന വഴികൾ അത്ര നല്ലതല്ല എന്ന് വേണം പറയാൻ. പെൺമക്കളുടെ കാര്യത്തിൽ പോലും മാതാപിതാക്കൾ ഒഴിഞ്ഞു മാറുമ്പോൾ അല്ലെങ്കിൽ അവരെ ഒഴിവാക്കാൻ നോക്കുമ്പോൾ സ്ഥിതി ഏതാ ഭയാനകമാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.

Crimeonline

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

21 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

1 day ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

1 day ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

1 day ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

2 days ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 days ago