Cinema

കേസ് കെട്ടിച്ചമച്ചതാണെന്ന് ആവർത്തിച്ച് വിജയ് ബാബു

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് ചോദ്യം ഇന്നലെ ചോദ്യം ചെയ്തു . എറണാകുളം സൗത്ത് സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 11 മണി മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂറോളം നീണ്ടു. ഇന്നലത്തെ ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും വിജയ് ബാബു വ്യാഴാഴ്ചയും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം.
കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയായ നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നുമാണ് ചോദ്യം ചെയ്യലിൽ വിജയ് ബാബു പോലീസിനെ അറിയിച്ചത്. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പോലീസിനോട് പറഞ്ഞു.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ്ബാബു എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലെത്തിയത്. കഴിഞ്ഞദിവസം കേസിൽ വിജയ്ബാബുവിന് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് വിജയ്ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് വിജയ്ബാബുവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽപോയ വിജയ്ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തിൽ തിരിച്ചെത്തിയത്.സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ പോലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ല. എന്നാൽ നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം എതിർക്കാനുള്ള തെളിവ് സമാഹരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.പൊലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ലൈംഗിക പീഡനം നടന്നിട്ടില്ലന്നും പരസ്പരസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമായിരുന്നു എന്നും കഴിഞ്ഞ ദിവസം വിജയ് ബാബു മൊഴി നൽകിയിരുന്നു. സിനിമയിൽ അവസരം നല്കാത്തതിന്റെ പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്നും പറഞ്ഞു. കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം നടിയെ പീഡിപ്പിച്ച കേസിൽ വിജയ്ബാബുവിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് വിജയ്ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

Crimeonline

Recent Posts

ടി.ജി.നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരാകണം, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാളിന് പൊലീസിന്റെ നോട്ടിസ്

ആലപ്പുഴ . ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. ലോക സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും…

42 mins ago

എംഎൽഎ സച്ചിൻ ദേവിനെ രക്ഷിക്കാൻ കണ്ടക്‌ടറുടെ മൊഴി

തിരുവനന്തപുരം . കെ എസ് ആർ ടി ബസ് ഇടത് സൈഡിലൂടെ ഓവർ ടേക്ക് ചെയ്ത് ബസ്സിന്‌ കുറുകെ സ്വകാര്യ…

1 hour ago

താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

മലപ്പുറം . താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂർ സീനിയര്‍…

2 hours ago

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാർ കൊല: മൂന്നു ഇന്ത്യക്കാർ അറസ്റ്റിലായി

ന്യൂ ഡൽഹി . ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ടുവെന്ന സംശയത്തില്‍ മൂന്ന് ഇന്ത്യക്കാരെ കനേഡിയന്‍ പോലീസ്…

2 hours ago

‘പ്രസവിച്ച ഉടനെ കരയാതിരിക്കാൻ കുഞ്ഞിന്റെ വായിൽ തുണി തിരുകി, കഴുത്തിൽ ഷാളിട്ട് മുറുക്കി പിന്നെ കൊന്നു’

കൊച്ചി .കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ അതി ക്രൂരമായി…

3 hours ago

എൻ കെ പ്രേമചന്ദ്രന്റെ ചോദ്യങ്ങൾക്ക്, മിണ്ടാത്ത പൂച്ചയെ പോലെ CPM

സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന…

18 hours ago