Kerala

ഉമയെ തൊട്ടാൽ അടങ്ങിയിരിക്കില്ല…

തൃക്കാക്കര യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്കെതിരെ യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി രാഹുല് മാങ്കൂട്ടത്തില്.
സിപിഎമ്മിന് അനുകൂലമായി പ്രവര്ത്തിക്കുന്ന ഫേസ്ബുക്ക് പേജാണ് പോരാളി ഷാജി. സിപിഎമ്മിനെതിരെ വായ തുറക്കുന്നവരെയെല്ലാം സൈബർ ഇടങ്ങളിൽ അവഹേളിച്ചു കൊണ്ട് പോസ്റ്റ് ഇടുകയും കൂട്ടത്തോടെ സൈബർ ആക്രമണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഒരു ക്വട്ടേഷൻ ഇടം എന്ന് തന്നെ പറയേണ്ടി വരും ഇവരെ. സിപിഎം ചെല്ലും ചെലവ് കൊടുത്ത് തീറ്റിപ്പോറ്റുന്ന സൈബർ സഖാക്കളാണ് ഇവയ്ക്കു പിന്നിൽ.
ഇപ്പോഴിതാ സൈബർ സഖാക്കളുടെ വൃത്തികെട്ട നാവിനു ഇരയാക്കപ്പെട്ടിരിക്കുന്നത് യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസ് ആണ് .
ഉമാതോമസ് പ്രവര്ത്തകര്ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രത്തിനൊപ്പം മറ്റൊരു ചിത്രവും കൂടി ചേര്ത്ത് ‘ചാമ്പിക്കോ ഇളവ് കഴിഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പി ടി തോമസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിനുള്ള പ്ലേറ്റ് മാറ്റിവച്ചിട്ടാണ് താന് ഭക്ഷണം കഴിക്കാറുള്ളതെന്ന് ഉമ തോമസ് നേരത്തെ പറയുകയുണ്ടായി . അത് വെറും വാക്കല്ല എന്ന്ഇ ക്രൈം നേരിട്ട് കണ്ടു ബോധ്യം വന്ന കാര്യവുമാണ് . എന്നാൽ ഇതെല്ലാം വൈകാരികമായി വോട്ട് നേടാനുള്ള ശ്രമമാണെന്ന വിമർശനമാണ് ഇടതു പക്ഷം ഉയർത്തിയത് . ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉമ തോമസിന് നേരെയുണ്ടായ സൈബര് ആക്രമണം. ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെയാണ് ഇന്നലെ മുതല് ഉമാ തോമസിനെ ഏറ്റവും ക്രൂരമായി അധിക്ഷേപിക്കുന്നതെന്ന് രാഹുല് മാങ്കൂട്ടത്തില് വിമര്ശിച്ചു. കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാള് എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്ത്ഥിയുടെ ഭാര്യയ്ക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

രാഹുല് മാങ്കൂട്ടത്തിലിന്റെ ഫേ്സ്ബുക്ക് പോസ്റ്റ് പൂർണ രൂപം ഇങ്ങനെ …

ഒരു സ്ത്രീയെയാണ് ഇന്നലെ മുതല് ഏറ്റവും ക്രൂരമായി CPM അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പിൽ
ഉമാ തോമസ് സ്ഥാനാര്ത്ഥിയായി വന്ന നിമിഷം മുതലൽ അവര്ക്കെതിരായ അക്രമം തുടങ്ങിയെങ്കിലും, CPM ന്റെ സൈബർ ഗുണ്ടകളുടെ ഭാഷയിലൽ പറഞ്ഞാൽ അതിന് ഒരു ഇളവ് ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന ഇളവ്.എന്താണ് CPM കമ്മ്യൂണിക്കേറ്റ് ചെയ്യാന് ആഗ്രഹിക്കുന്നത്? SFIക്കെതിരെ ക്യാംപസിലൽ ആരും മത്സരിക്കുവാൻ പാടില്ലായെന്ന കമ്മ്യൂണിസത്തിലൽ ഇന്ഹറിറ്റഡായ ഏക സംഘടനാ വാദമാണോ? കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നൽകുന്നവൾ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില് പറയാനുള്ളത് ?

ഇക്കണ്ട തോന്ന്യവാസമൊക്കെ ചെയ്തിട്ട് ‘കടന്നലുകള്’ എന്ന് സ്വയം അവകാശപ്പെടുന്ന സൈബര് ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികള് ഉണ്ടായിരുന്നു, അവരെ തിരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചു’. അതില് നിന്ന് ചില പ്രാണികള് ഓടി രക്ഷപെട്ട് കേരളത്തിലെത്തി ‘പൊറോട്ട അടിക്കുന്നുണ്ട്’… നിങ്ങള്ക്കും നാളെകളില് അതാണ് വിധി..

Crimeonline

Recent Posts

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

1 min ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

43 mins ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

1 hour ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

2 hours ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

3 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

4 hours ago