Exclusive

പ്രൊഫഷണലുകളും ടെക്കികളുമായി സംവദിച്ച് ശശി തരൂർ

കേരളത്തിലെ നോളജ് ഇക്കോണമി എന്ന വിഷയത്തിൽ ടെക്കികളും പ്രൊഫഷണലുകളുമായി സംവദിച്ച് ഡോ.ശശി തരൂർ MP . തൃക്കാക്കര യു ഡി എഫ് സ്ഥാനാർത്ഥി ഉമാk sdsd തോമസിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇൻഫോ പാർക്ക് എക്സ്പ്രസ്സ് ഹൈവേയിലുള്ള ഗ്ലാസ്മേസ്റ്റ് റെസ്റ്റോ കഫേയിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.


തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന ടെക്കികൾ വേഗത്തിൽ പോകുന്ന ട്രെയിൻ 21-ാം നൂറ്റാണ്ടിന്റെ ആവശ്യമാണെന്നു മനസിലാക്കിയിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. എന്നാൽ പദ്ധതി നടപ്പാക്കുന്ന രീതി ആലോചിച്ച് നടപ്പാക്കണമെന്ന് തരൂർ പറഞ്ഞു.


“ഞാൻ വികസനത്തിനൊപ്പമാണ്. എന്നാൽ പെട്ടെന്ന് പഠിക്കാതെ കാര്യങ്ങൾ നടപ്പാക്കാൻ പാടില്ല. എന്ത് വികസനം കൊണ്ടുവന്നാലും നാം ജനങ്ങളെ ഒപ്പം ചേർക്കണം. ജനങ്ങളെ ഉപദ്രവിച്ചിട്ടല്ല വികസനം നടപ്പാക്കേണ്ടത്. വികസനം ജനങ്ങളുടെ പേരിലാണ് ചെയ്യേണ്ടത്. ജിപിഎസ് വഴി അതിരടയാളം നിശ്ചയിക്കുന്നതിൽ അർത്ഥമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫും ചില വിദഗ്ദരും ചോദിച്ച ചോദ്യങ്ങൾക്ക് ഇതുവരെ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല.” “ഉദാഹരണത്തിന്, ബ്രോഡ് ഗേജിനു പകരം എന്തുകൊണ്ടാണ് സ്റ്റാന്റേർഡ് ഗേജ് എന്നതിന് ഉത്തരം ലഭിച്ചിട്ടില്ല. ബ്രോഡ്ഗേജ് അല്ലെങ്കിൽ മറ്റ് ട്രെയിനുകളുമായുള്ള കണക്ടിവിറ്റി എങ്ങനെ നടപ്പാക്കും? പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ? ജനങ്ങളുടെ പിന്തുണയില്ലാതെ എങ്ങനെ പദ്ധതി നടപ്പാക്കും?” തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന് തരൂർ പറഞ്ഞു.


“തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന ടെക്കീസിനൊക്കെ സ്പീഡിൽ പോകുന്ന ട്രെയിൻ 21-ാം നൂറ്റാണ്ടിലെ ആവശ്യമാണെന്ന് മനസിലാക്കിയിട്ടുണ്ട്. എന്നാൽ അത് ചെയ്യുന്ന രീതി ചിന്തിച്ച് ചെയ്യണം.”
വന്ദേഭാരതിന്റെ വേഗതയും കെ റെയിലിന്റെ വേഗതയും തമ്മിൽ വലിയ വ്യത്യാസമില്ല. അപ്പോൾ വന്ദേഭാരതിനെ ചുരുങ്ങിയ ചെലവിൽ കേരളത്തിൽ കൊണ്ടുവരാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം. എന്നാൽ വികസനം വേണമെന്നാണ് തന്റെ ആവശ്യം. കെ റെയിൽ പ്രൊജക്ട് വേണ്ടായെന്നുള്ള അഭിപ്രായം പൊതുജനങ്ങളുടേതാണെന്ന് ഞങ്ങൾ കാണുന്നുണ്ട്- തരൂർ പറഞ്ഞു . ഹൈബി ഈഡൻ MP, ഡോ.മ്യാത്യു കുഴൽ നാടൻ, VTബൽറാം, ഡോ എസ്.എസ് ലാൽ, കെ.എസ് ശബരിനാഥ് ,ദീപ്തി മേരി വർഗീസ് എന്നിവർ നേതൃത്വം നൽകി.

Crimeonline

Recent Posts

18 സീറ്റുകളില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്തരുത്

കണ്ണൂര്‍ . 18 സീറ്റുകളില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 'ശോഭ കെടുത്താനായി…

8 hours ago

എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം എടുത്തു

തളിപ്പറമ്പ് . സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതി.…

9 hours ago

ജനം ടി.വി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുടെ പൂരതെറി വൈറലായി

ജനം ടി.വി ചീഫ് എഡിറ്റർ പ്രദീപ് പിള്ള പരാതി പറയാൻ വിളിച്ചയാളേ രാത്രിയിൽ തെറി വിളിക്കുന്ന ഓഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ…

1 day ago

ജനവിധി, പിണറായിയുടെ മുഖത്തേറ്റ പ്രഹരം – വി ഡി സതീശൻ

തിരുവനന്തപുരം .സംസ്ഥാനത്ത് ജനവിരുദ്ധ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…

1 day ago

കൂപ്പു കുത്തി ജനത്തിന് മുന്നിൽ പിണറായിയും സി പി ഐ എമ്മും

തിരുവനന്തപുരം . ലോകസഭാ തെരെഞ്ഞെടുപ്പിൽ ജനഹിത പരിശോധനയിൽ കേരളത്തിൽ കൂപ്പു കുത്തിയത് സി പി എം ആണ്. ബംഗാളിനെ ഓർമ്മപ്പെടുത്തുന്ന…

1 day ago

നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി, കാവൽ മന്ത്രിസഭയായി തുടരും

ന്യൂഡൽഹി . ലോക്സഭാ തെരഞ്ഞെപ്പിന്റെ ഫലങ്ങൾ വന്ന പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. രാജി രാഷ്ടപതി…

1 day ago