News

കെ റെയില്‍ പ്രതിഷേധം ശക്തം: നിലപാടില്‍ അയഞ്ഞ് സര്‍ക്കാര്‍;അലോക് കുമാര്‍ വര്‍മ്മയ്ക്ക് ക്ഷണം.പദ്ധതി എതിര്‍ത്തവരുമായും ചര്‍ച്ച നടത്തും.

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ സാങ്കേതിക വശത്തെക്കുറിച്ച് ശക്തമായി എതിര്‍പ്പറിയിച്ചവരെ കേള്‍ക്കാന്‍ തയ്യാറായി സര്‍ക്കാര്‍. മുന്‍ റെയില്‍വേ എഞ്ചിനീയര്‍ അലോക് കുമാര്‍ വര്‍മ്മ അടക്കമുള്ളവരുടെ അഭിപ്രായം അറിയുവാനാമണ് സര്‍ക്കാര്‍ തയാറായിരിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കുമെന്നും വിഷയം കെ റെയിലാണെങ്കില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നും അലോക് വര്‍മ്മ പറഞ്ഞു. മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ മുമ്പ് നിരവധി തവണ അവസരം തേടിയിട്ടും ലഭിച്ചിരുന്നില്ല.

ഇതിനെ തുടര്‍ന്നാണ് 28ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ക്ഷണം അലോക് വര്‍മ്മയ്ക്ക് ലഭിച്ചത്. ചര്‍ച്ചയില്‍ അലോക് വര്‍മ്മയെ കൂടാതെ സുബോധ് ജെയിന്‍, ആര്‍ വി ജി മേനോന്‍, ജോസഫ് സി മാത്യൂ എന്നിവരും പങ്കെടുക്കും.കെ റെയിലിനെ കുറിച്ച് സര്‍ക്കാര്‍ പറയുന്നത് അടിമുടി കള്ളമാണെന്ന് അലോക് വര്‍മ്മ പറഞ്ഞിരുന്നു. പദ്ധതിയുടേത് തട്ടിക്കൂട്ട് ഡിപിആര്‍ ആണെന്നും ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ലെന്നും സില്‍വര്‍ലൈന്‍ സ്റ്റാന്‍ഡേഡ് ഗേജ് പ്രായോഗികമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെയോ കാണാനുള്ള അനുമതി തരണമെന്നായിരുന്നു അലോക് വര്‍മ്മയുടെ ആവശ്യമെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

ഇതിനെ തുടര്‍ന്നുളള സംഭവങ്ങള്‍ വിവാദമായതോടെയാണ് 28 ന് കൂടിക്കാഴ്ച്ച നടത്താമെന്ന് അറിയിപ്പ് സര്‍ക്കാരില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചത്. അലോക് വര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു അര്‍ദ്ധ അതിവേഗ റെയില്‍വേക്കായി ആദ്യം പഠനം നടത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ ‘ബ്രോഡ്ഗേജ്’ രീതി സ്വീകരിക്കാതെ ‘സ്റ്റാന്റേര്‍ഡ് ഗേജി’ല്‍ പദ്ധതി നടപ്പാക്കുന്നത് ഗുണകരമാവില്ലെന്ന റിപ്പേര്‍ട്ടായിരുന്നു അലോക് വര്‍മ്മ നല്‍കിയിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നാണ് കെ റെയില്‍ എം.ഡി.യുടെ വിശദ്ധീകരണം. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് അഞ്ചുപേജുള്ള ഒരു മറുപടി കെ റെയില്‍ എം ഡി ഒപ്പിട്ടുതന്നിട്ടുണ്ടെന്ന് അലോക് വര്‍മ്മ പറയുന്നു.

Crimeonline

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

5 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

6 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

7 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

8 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

8 hours ago