World

ഇന്ത്യന്‍ പവര്‍ സ്റ്റേഷനുകളെ സൈബര്‍ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍.

അമേരിക്കന്‍ ആസ്ഥാനമായുള്ള സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനമായ റെക്കോര്‍ഡ‌ഡ് ഫ്യൂച്ചറിന്റെ റിപ്പോര്‍ട്ടിൽ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ.ലഡാക്കിലേതുള്‍പ്പടെ ഏഴ് ഇന്ത്യന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച്‌ സെന്ററുകളില്‍ റെഡ് എക്കോ എന്ന ഹാക്കര്‍മാര്‍ നുഴഞ്ഞുകയറ്റം നടത്തുവാന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രിഡ് നിയന്ത്രണത്തിന്റെയും വൈദ്യുത വിതരണത്തിന്റെയും തത്സമയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയാണ് ഡെസ്പാച്ച്‌ സെന്ററുകളുടെ ദൗത്യം. ഇവയില്‍ ആക്രമണം നടത്തിയാല്‍ വൈദ്യുത വിതരണം ആകെ താളംതെറ്റും. ഒപ്പം അപകടങ്ങള്‍ക്കും വഴിവയ്ക്കും. ഇതാണ് ഹാക്കര്‍മാരുടെ ലക്ഷ്യവും. ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ എല്ലാ ആശീര്‍വാദത്തോടെയുമാണ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയുമായി ബന്ധമുള്ള ചെറു ഹാക്കര്‍ സംഘങ്ങള്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നേരത്തേയും ഇന്ത്യയ്ക്കുനേരെ ചൈനയുടെ സൈബര്‍ ആക്രമണമുണ്ടായിട്ടുണ്ട്.2019ല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിലെ സര്‍ക്കാര്‍ സംഘടനങ്ങളുടെ നെറ്റ്‌വര്‍ക്കുകള്‍ ആക്രമിച്ച്‌ രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചെന്ന് ലണ്ടന്‍ ആസ്ഥാനമായ ആഗോള സുരക്ഷാ പരിഹാര ദാതാക്കളായ പോസിറ്റീവ് ടെക്നോളജീസിലെ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. റിമോട്ട് കോഡ് എക്സിക്യൂഷന്‍ വള്‍നറബിലിറ്റി ഉപയോഗപ്പെടുത്തിയോ മോഷ്ടിച്ച ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ചോ ആയിരിക്കും ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Crimeonline

Recent Posts

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

14 mins ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

40 mins ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

2 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

4 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

5 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

6 hours ago