Sports

ഹൈദാരാബാദിനെ 12 റണ്‍സിന് തോല്‍പ്പിച്ച് ലഖ്‌നൗ;ആവേശിന് നാല് വിക്കറ്റ്.

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. അവസാന ഓവര്‍ വരെ നീണ്ടുന്നിന്ന ആവേശത്തിനൊടുവില്‍ 12 റണ്‍സിനാണ് ലഖ്നൗ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ്് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെന്ന സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു.

നാല് വിക്കറ്റ് നേടിയ ഫാസ്റ്റ് ബോളര്‍ ആവേഷ് ഖാനാണ് വില്യംസണിനേയും സംഘത്തേയും തകര്‍ത്തത്. ജേസണ്‍ ഹോള്‍ഡര്‍ക്ക് മൂന്ന് വിക്കറ്റുണ്ട്. 44 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് അവരുടെ ടോപ് സകോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗ തുടക്കത്തില്‍ തകര്‍ന്നെങ്കിലും ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (68), ദീപക് ഹൂഡ (51) എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ
വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, റൊമാരിയ ഷെഫേര്‍ഡ് എന്നിവരാണ് ലഖ്‌നൗനെ പിടിച്ചുകെട്ടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് നാലാം ഓവറില്‍ ക്യാപ്റ്റന്‍ വില്യംസണിനെ നഷ്ടമായി.ആവേഷിന്റെ പന്ത് സ്‌കൂപ്പിന് ശ്രമിക്കവെ ഷോര്‍്ട്ട് ഫൈനല്‍ ലെഗില്‍ ആന്‍ഡ്രൂ ടൈക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. വൈകാതെ അഭിഷേകും മടങ്ങി. ആവേഷിന്റെ തന്നെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കുമ്പോള്‍ കവറില്‍ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് നല്കുകയായിരുന്നു. ഇതോടെ രണ്ടിന് 38 എന്ന നിലയില്‍ പരിങ്ങുകയായിരുന്നു ഹൈദരാബാദ്.

ത്രിപാഠിയുടെ ഇന്നിംഗിലൂടെയാണ് ഹൈദരാബാദ് പ്രതീക്ഷ തിതികെ പിടിച്ചത്. ഇതിനിടെ എയ്ഡന്‍ മാര്‍ക്രം (12) പുറത്തായും വീണ്ടും തിരിച്ചടിയായി. 14ാ-ാ ഓവറില്‍ ത്രിപാഠി മടങ്ങിയതോടെ ഹൈദരാബാദ് നാലിന് 95 എന്ന നിലയിലായി. നിക്കോളാസ് പുരാന്‍ (34) വാഷിംഗ്ടണ്‍ സുന്ദര്‍ (18) പ്രതീക്ഷ നല്‍കിയെങ്കിലും ആവേഷ് തല്ലികെടുത്തി. പുരാനേയും അബ്ദുള്‍ സമദിനേയും (0) പുറത്താക്കി ആവേഷ് ലഖ്നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സുന്ദറിനേയും ഭുവനേശ്വര്‍ കുമാറിനേയും (1), റൊമാരിയോ ഷെഫേര്‍ഡിനേയും (8) അവസാന ഓവറില്‍ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ലഖ്നൗവിന് വിജയം സമ്മാനിക്കുകയായിരുന്നു.

Crimeonline

Recent Posts

എൻ കെ പ്രേമചന്ദ്രന്റെ ചോദ്യങ്ങൾക്ക്, മിണ്ടാത്ത പൂച്ചയെ പോലെ CPM

സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന…

12 hours ago

ആര്യയും സച്ചിൻ ദേവും അധികാരത്തിന്റെ ഹുങ്കിൽ മുൻപും ഒരു പാവപ്പെട്ടവന്റെ ജോലി തെറിപ്പിച്ച് അന്നം മുടക്കി

തിരുവനന്തപുരം . മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ചേർന്ന് അധികാരത്തിന്റെ ഹുങ്കിൽ ഇതിനു മുൻപും ഒരു…

13 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചേക്കും

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല…

13 hours ago

ഡ്രൈവർ യദു നീതി തേടി കോടതിയിലേക്ക്, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നിർണ്ണായകമായി

തിരുവനന്തപുരം . മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും എതിരായ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍…

14 hours ago

മേയറെ പടുകുഴിയിൽ ചാടിച്ചു? തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി

തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി പോയെന്ന് മുൻ ദേശാഭിമാനി എഡിറ്റർ ജി ശക്തിധരന്റെ ഫേസ് ബുക്ക്…

14 hours ago

രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക നൽകി

ന്യൂ ഡൽഹി . ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍…

17 hours ago