News

നടൻ പൃഥ്വിരാജിന്റെ വാടകയ്ക്ക് നൽകിയ ഫ്ലാറ്റിൽ റെയ്ഡ് ; ലഹരി പദാർത്ഥങ്ങളുമായി പുനലൂർ സ്വദേശി നുജൂം സലിംകുട്ടി അറസ്റ്റിൽപ്രതിയ സിനിമാക്കാരുമായി ബന്ധമുണ്ടെന്ന് സൂചന

നടന്‍ പൃഥ്വിരാജ് സുകുമാരന്റെ വാടകയ്ക്ക് നല്‍കിയ ഫ്ളാറ്റില്‍ നിന്നും കൊക്കെയ്ന്‍, എല്‍.എസ്.ഡി സ്റ്റാമ്ബ്, കഞ്ചാവ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുമായി യുവാവ് പിടിയിൽ . സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്ന് അന്നെഷണ ഉദ്യോഗസ്ഥർ പറഞ്ഞു . കൊല്ലം പുനലൂര്‍ വാളക്കോട് പാണങ്ങാട് നസീം വില്ലയില്‍ നുജൂം സലിംകുട്ടിയുടെ പക്കല്‍ നിന്നുമാണ് എക്സൈസ് സംഘം ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. വീട്ടില്‍ നിന്നാണ് ഇയാളെ എക്സൈസുകാര്‍ പൊക്കിയത്.
തേവര മാളിയേക്കല്‍ റോഡിലുള്ള അസറ്റ് കാസാ ഗ്രാന്‍ഡെ ആഡംബര ഫ്ളാറ്റ് നാലാം നിലയിലെ 4 എ യിൽ വാടകയ്ക്കു താമസിക്കുമാകയായിരുന്നു പ്രതി . അര്‍ദ്ധരാത്രി നടത്തിയ റെയ്ഡിലാണ് ലഹരി ഉത്പന്നങ്ങളുമായി പിടിയിലാവുന്നത്. പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാള്‍ എന്ന വ്യാജേനയാണ് പൃഥ്വിരാജിന്റെ ഫ്‌ളാറ്റില്‍ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. എറണാകുളം എക്സൈസ് സിഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 6.927 ഗ്രാം കൊക്കെയ്നും 47.2 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്ബുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കച്ചവടത്തിന് പുറമേ ഇയാള്‍ ലഹരിമരുന്നിനും അടിമയാണെന്ന വിവരമാണ് പുറത്ത് വരുന്നിട്ടുണ്ട് .റിമാന്‍ഡിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്. സിനിമാ മേഖലയില്‍ വലിയ ബന്ധമുള്ള പ്രതി സിനിമക്കാർക് ലഹരി നല്‍കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ എക്സൈസ് പരിശോധിച്ചു വരികയാണ്.

ഒരു വര്‍ഷത്തിലധികമായി നുജൂം പൃഥ്വി രാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ താമസിച്ചു വരികയായിരുന്നു. പ്രതിമാസം 85,000 രൂപ വാടക നല്‍കിയിരുന്നതായാണ് എക്സൈസ് സംഘത്തോട് പ്രതി പറഞ്ഞത്.റെയ്ഡിന് പിന്നാലെ എക്സൈസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു ഏജന്‍സി വഴി വാടകയ്ക്ക് നല്‍കിയതാണെന്നും പ്രതിയെ അറിയില്ലെന്നും അറിയിച്ചു. പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരന്റെ വിവാഹത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പുനലൂരിലെ അതിസമ്ബന്നനാണ് പ്രതി. ഇവിടെയുള്ള പ്രതിയുടെ വീട് ആറായിരം സ്‌ക്വയര്‍ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുണ്ട്.പുനലൂര്‍ നഗരത്തില്‍ വിവിധ ഇടങ്ങളിലായി വലിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങള്‍ പ്രതിയുടെ കുടുംബത്തിനുണ്ട്. വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുകയാണ് ഇയാളുടെ പിതാവ്. നാട്ടുകാരാരോടും വലിയ അടുപ്പമില്ലാത്തവരാണ് .
ഉന്നത സ്വാധീനമുള്ളതിനാല്‍ പ്രതിയെ പറ്റിയുള്ള മറ്റു വിവരങ്ങള്‍ എക്സൈസ് പുറത്തു വിട്ടിരുന്നില്ല.കൊച്ചിയിലെ ഇന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ ഇടപെടലാണ് മാധ്യമങ്ങള്‍ക്ക് പ്രതിയുടെ ചിത്രം നല്‍കാത്തതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിയ്ക്ക് ഏതു വിധേനയും ജാമ്യം നല്‍കാന്‍ കഴിയുന്ന സഹായങ്ങള്‍ ഈ ഉന്നതന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നാണ് ചില എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത് .

Crimeonline

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

18 mins ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

60 mins ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

3 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

4 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

13 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

14 hours ago