Sports

175 റൺസുമായി രവീന്ദ്ര ജഡേജയുടെ തകർപ്പൻ പ്രകടനം; 2019 നു ശേഷം ടെസ്റ്റിൽ 400 കടന്ന് ഇന്ത്യ; ഒന്നാം ഇന്നിങ്ങ്‌സ് 574 റൺസിന് ഡിക്ലയർ ചെയ്തു; സെഞ്വുറി ഷെയിൻ വോണിന് സമർപ്പിച്ച് ജഡേജ.

മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ എട്ടിന് 574 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 175 റൺസുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജഡേജയ്‌ക്കൊപ്പം മുഹമ്മദ് ഷമിയും (19) പുറത്താവാതെ നിന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്.228 പന്തുകളിൽ നിന്നാണ് 17 ബൗണ്ടറിയും മൂന്ന് സിക്സും അടക്കം ജഡേജ റൺസ് വാരികൂട്ടിയത്. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളിൽ ജഡേജ പങ്കാളിയായി.

നേരത്തെ റിഷഭ് പന്തിന്റെ 96 റൺസാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആർ അശ്വിൻ (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിത് എംബുൽഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി ഒരു നാഴികക്കല്ലും മറികടന്നു. ടെസ്റ്റ് മത്സരങ്ങളിൽ 8000 റൺസ് സ്വന്തമാക്കിയിരിക്കുകയാണ് കോലി.

അശ്വിനൊപ്പം 130 റൺസിന്റെ കൂട്ടുകെട്ടാണ് ജഡ്ഡു പടുത്തുയർത്തിയത്. അശ്വിൻ എട്ട് ബൗണ്ടറികളുടെ സഹായത്തോടെയാണ് 61 റൺസെടുത്തത്. ഇന്ന് ഇന്ത്യക്ക് നഷ്ടമായ ആദ്യ വിക്കറ്റും അശ്വിന്റേതായിരുന്നു. സുരംഗ ലക്മലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഡിക്ക്വെല്ലയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു അശ്വിൻ. പിന്നാലെ ക്രീസിലെത്തിയ ജയന്ത് യാദവ് രണ്ട് റൺസുമായി മടങ്ങി. എന്നാൽ ഷമിയെ കൂട്ടുപിടിച്ച് ജഡേജ ഇന്ത്യൻ സ്‌കോർ 550 കടത്തി.

കഴിഞ്ഞ ദിവസം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിനുള്ള സമർപ്പണം കൂടിയായിരുന്നു ജഡേജയുടെ സെഞ്ചുറി. പ്രഥമ ഐപിഎല്ലിൽ വോൺ നയിച്ച രാജസ്ഥാൻ റോയൽസിൽ അംഗമായിരുന്നു ജഡേജ.

അതേസമയം 22 ടെസ്റ്റുകൾക്ക് ശേഷമാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 400 കടക്കുന്നത്. 2019ൽ നവംബറിൽ ഇൻഡോറിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യൻ ടീം അവസാനമായി 400 കടന്നത്. അന്ന് ടീം ആറിന് 493 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.അന്ന് മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ച്വറിയായിരുന്നു ഇന്ത്യയുടെ കരുത്ത്.

Crimeonline

Recent Posts

എൻ കെ പ്രേമചന്ദ്രന്റെ ചോദ്യങ്ങൾക്ക്, മിണ്ടാത്ത പൂച്ചയെ പോലെ CPM

സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന…

6 mins ago

ആര്യയും സച്ചിൻ ദേവും അധികാരത്തിന്റെ ഹുങ്കിൽ മുൻപും ഒരു പാവപ്പെട്ടവന്റെ ജോലി തെറിപ്പിച്ച് അന്നം മുടക്കി

തിരുവനന്തപുരം . മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ചേർന്ന് അധികാരത്തിന്റെ ഹുങ്കിൽ ഇതിനു മുൻപും ഒരു…

31 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചേക്കും

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല…

58 mins ago

ഡ്രൈവർ യദു നീതി തേടി കോടതിയിലേക്ക്, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നിർണ്ണായകമായി

തിരുവനന്തപുരം . മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും എതിരായ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍…

1 hour ago

മേയറെ പടുകുഴിയിൽ ചാടിച്ചു? തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി

തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി പോയെന്ന് മുൻ ദേശാഭിമാനി എഡിറ്റർ ജി ശക്തിധരന്റെ ഫേസ് ബുക്ക്…

2 hours ago

രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക നൽകി

ന്യൂ ഡൽഹി . ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍…

4 hours ago