News

പിണറായിക്കെതിരെ വീണ്ടും മേധാ പട്കർ

എതിർപ്പുകൾ വകവെക്കാതെ കെ റയില്‍ പദ്ധതി നടപ്പിലാക്കുന്ന പിണറായി സര്‍ക്കാരിനും ഇടതുപക്ഷത്തിനുമേതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ രംഗത്ത്. മ​ഹാ​രാ​ഷ്ട്രയിലെ ബു​ള്ള​റ്റ് ട്രെ​യി​ന്‍ വി​ഷ​യ​ത്തി​ല്‍ ഞങ്ങളോടൊപ്പം സമരം ചെയ്യുന്ന ഇ​ട​തു​പക്ഷമാണ് ഇവിടെ കെ റയിലിന്റെ കാര്യത്തില്‍ പുരോഗമനംപറയുന്നതെന്ന് മേധ പട്കര്‍ പറഞ്ഞു. അതുപോലെ തന്നെ ‘ഇ​ട​തു സ​ര്‍​ക്കാ​ര്‍ കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​രു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ് എന്നും മേധാ പട്കർ പറഞ്ഞു . വി​ക​സ​നം ജ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച​ചെ​യ്യേ​ണ്ട​ത് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തി​നു മു​ന്‍പാണ്. വി​ക​സ​നം അ​ടി​ത്ത​ട്ടി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തും പ്ര​കൃ​തി​യു​ടെ സ​ന്തു​ല​നാ​വ​സ്ഥ നി​ല​നി​ര്‍ത്തുന്ന​തു​മാ​ക​ണം എന്നും അവർ അഭിപ്രായപ്പെട്ടു .അതുപോലെ മ​ഹാ​രാ​ഷ്ട്ര-​അ​ഹ്​​മ​ദാ​ബാ​ദ് ബു​ള്ള​റ്റ് ട്രെ​യി​ന്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​തു​പ​ക്ഷം ഞ​ങ്ങ​ളോ​ടൊ​പ്പം സ​മ​രം​ചെ​യ്യു​ന്ന​വ​രാ​ണ്. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് സ​മാ​ന​മാ​യ പ​ദ്ധ​തി​ക്ക് അ​വ​ര്‍ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചു’ എന്ന ചോദ്യവും ഇടത് സർക്കാരിനെതിരെ മേധാ ഉന്നയിക്കുന്നു.

മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ വരുന്നത് മൂലം സാമ്പത്തിക ആ​ഘാ​ത​വും പാ​രി​സ്ഥി​തി​ക ആ​ഘാ​ത​വു​മു​ണ്ടാ​കു​മെ​ന്ന് പറയുമ്പോൾ എ​ന്തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ല്‍ മ​റ്റൊ​രു ന​യം സ്വീ​ക​രി​ക്കു​ന്ന​ത് എന്നും മേധാ ചോദിക്കുന്നു. കൂടാതെ പ്ര​ള​യ​ങ്ങ​ളും ഓ​ഖി​പോ​ലു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും നേ​രി​ട്ട​വ​രാ​ണ് കേ​ര​ള ജ​ന​ത എന്നും അ​വ​ര്‍​ക്കി​ട​യി​ലാ​ണ് 140 കി. ​മീ​റ്റ​റി​ലേ​റെ നെ​ല്‍​വ​യ​ലു​ക​ളും പു​ഴ​ക​ളും ജ​ല​സ്രോ​ത​സ്സു​ക​ളും ഇ​ല്ലാ​താ​ക്കി ഭീ​മ​ന്‍ പ​ദ്ധ​തി കൊ​ണ്ടു​വ​രു​ന്ന​ത് എന്നും പറഞ്ഞു കൊണ്ട് പിണറായി സർക്കാരിനെ മേധാ പട്കർ രൂക്ഷമായി വിമർശിച്ചു. 1,53000 പേ​ര്‍ കോ​വി​ഡ് കാ​ല​ത്ത് ആ​ത്മ​ഹ​ത്യ​ചെ​യ്ത നാ​ടാ​ണ് ന​മ്മു​ടെതെന്നും ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ ജ​ന​ങ്ങ​ള്‍ മ​രി​ച്ചു​വീ​ഴു​ന്ന ഇ​വി​ടെ​യാ​ണ് ജ​ന​വി​രു​ദ്ധ​മാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ടെ ഭ​ര​ണ​ത്തി​ലേ​റി​യ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന​ത് എന്നും മേ​ധ പ​ട്ക​ര്‍ വ്യക്തമാക്കി.

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

31 mins ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

51 mins ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

11 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

12 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

13 hours ago