Categories: Exclusive

ഇരിക്കുന്ന കൊമ്പ് വെട്ടുമ്പോള്‍ സൂക്ഷിക്കണം,കെടി ജലീലിന് വധഭീഷണി

മുന്‍ മന്ത്രിയും എംഎല്‍എയുമായി കെടി ജലീലിന് ഭീഷണി സന്ദേശമെത്തിയ സംഭവം ചര്‍ച്ചാവിഷയമാകുന്നു. വാട്‌സ് ആപ്പ് ശബ്ദ സന്ദേശമായാണ് എംഎല്‍എയുടെ ഫോണിലേക്ക് എത്തിയിരുന്നത്. കെടി ജലീലിനെ കൊല്ലുമെന്നു തന്നെയാണ് ഭീഷണിയുള്ളത്. ദിവസങ്ങളായി മുസ്ലിം ലീഗിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ ഭാഗമായാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് വിലയിരുത്തല്‍. വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് വ്യക്തമാണന്ന് കെ.ടി. ജലീല്‍ പറഞ്ഞു. സിപിഎമ്മിന്റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും വാഹനത്തില്‍ ഒരുപാട് യാത്രചെയ്യുന്നയാളാണ് അത് മറന്ന് പോകരുതെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

ഹംസ എന്ന പേര് പറഞ്ഞാണ് ഇയാള്‍ സംസാരിക്കുന്നത്. ഈ ദിവസം ഓര്‍മ്മയില്‍ വെച്ചോ എന്നും കൊലപ്പെടുത്തുമെന്നും ഫോണ്‍ സന്ദേശത്തിലുണ്ട്. ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നതെന്ന് ഓര്‍മ്മ വേണമെന്നും തറവാട് മാന്തുമെന്നുമൊക്കെയുള്ള വധഭീഷണിയാണ് ഉള്ളത്. നീ അവിടെ ഇവിടെയൊക്കെ തെണ്ടി നടക്കുന്നവനാ, അതോര്‍മ്മിച്ച് കളിച്ചാല്‍ മതിയെന്നൊക്കെ പറയുന്നുണ്ട്. ദിവസം എണ്ണി തുടങ്ങിക്കോ എന്നും ഓഡിയോയില്‍ വ്യക്തമാണ്.

സംഭവത്തില്‍ എംഎല്‍എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഡിജിപിക്ക് പരാതി നല്‍കി. തെളിവും പൊലീസിന് കൈമാറിയിട്ടുണ്ട്. മുസ്ലീം ലീഗിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു. തന്നോടുളള രാഷ്ട്രീയ ശത്രുതയുടെ ഭാഗമായാണ് വധഭീഷണി എന്ന നിഗമനത്തിലാണ് കെ.ടി. ജലീല്‍. മലപ്പുറത്തുനിന്നു തന്നെയാണ് ഈ ഭീഷണി സന്ദേശം എത്തിയിട്ടുള്ളതെന്നാണ് ജലീല്‍ പറയുന്നത്.

Crimeonline

Recent Posts

‘ബിജെപി വിരുദ്ധ പ്രചാരണം’ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചു

ന്യൂഡൽഹി . ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ…

12 hours ago

എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം, പ്രതീക്ഷകൾ നശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം . എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം. എക്സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരിക്കുമെന്നാണ്…

13 hours ago

എയർ ഹോസ്റ്റസ് 960 ഗ്രാം സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്, സുർഭി കടത്തിയത് ക്യാബിൻ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിന് വേണ്ടി

കണ്ണൂർ . കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർ‌ണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും അറസ്റ്റിലായി. എയർ…

14 hours ago

57 സീറ്റുകളിൽ ശനിയാഴ്ച ജനവിധി, ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂഡൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി അടക്കമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ശനിയാഴ്ച നടക്കും.…

14 hours ago

കൊട്ടാരക്കരയിൽ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ, 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം . കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ…

14 hours ago

സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ചതിലേറെ ദുഃഖം ! പ്രതികളെ വെറുതെ വിടില്ല, സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം . വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന മകൻ സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ച ദുഃഖം തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച വിധി…

23 hours ago