Categories: Exclusive

ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തവര്‍ക്ക് കാലം മുഖം അടച്ചു കൊടുത്ത അടി: വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം ഉമ്മന്‍ചാണ്ടിക്കുണ്ടായ ദുരനുഭവം ഓര്‍മ്മിപ്പിക്കുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തപ്പോള്‍ ഈ ന്യായം എവിടെയായിരുന്നുവെന്ന് വിഡി സതീശന്‍ ചോദിക്കുന്നു. ഞങ്ങള്‍ ചോദിക്കുന്നത് പണ്ട് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായിരുന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലല്ലേ അന്ന് പാവം ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കേസെടുത്തത്. സ്ത്രീപീഡനത്തിനെതിരെയാണ് കേസെടുത്തത്.

വളരെ മോശമായിട്ടാണ് അന്ന് ഉമ്മന്‍ചാണ്ടി ഈ ഇടതുപക്ഷം ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ പ്രായവും അദ്ദേഹം ഇരിക്കുന്ന സ്ഥാനവും ആളുകള്‍ അദ്ദേഹത്തിന് നല്‍കിയ അംഗീകാരവും കണക്കാക്കാതെയാണ് ഒരു മര്യാദയുമില്ലാതെയാണ് അന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തത്. ഇന്ന് ആ ന്യായം വേറെയാകുന്നത് എന്തിനാണെന്നും വിഡി സതീശന്‍ ചോദിക്കുന്നു. അന്ന് സരിത തട്ടിപ്പ് കേസിലെ പ്രതിയായിരുന്നെങ്കിലും സ്വപ്‌ന സുരേഷും ഇന്ന് തട്ടിപ്പ് കേസിലെ പ്രതിയാണെന്നും വിഡി സതീശന്‍ പറയുന്നു.

നിരപരാധിയായ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തവര്‍ക്ക് കാലം മുഖം അടച്ചുകൊടുത്ത അടിയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു. എം. ശിവശങ്കറിന്റെ മൊഴി മുഖ്യമന്ത്രിക്ക് എതിരല്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയുടെ മൊഴി വിശ്വസിക്കാനാകില്ലെന്നും പറയുന്നു. മറ്റൊരു തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തതും അപമാനിച്ചതും സിപിഎം മറക്കരുതെന്നും വിഡി സതീശന്‍ ഓര്‍മ്മിപ്പിക്കുന്നു.

Crimeonline

Recent Posts

‘ബിജെപി വിരുദ്ധ പ്രചാരണം’ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചു

ന്യൂഡൽഹി . ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ…

9 hours ago

എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം, പ്രതീക്ഷകൾ നശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം . എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം. എക്സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരിക്കുമെന്നാണ്…

10 hours ago

എയർ ഹോസ്റ്റസ് 960 ഗ്രാം സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്, സുർഭി കടത്തിയത് ക്യാബിൻ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിന് വേണ്ടി

കണ്ണൂർ . കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർ‌ണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും അറസ്റ്റിലായി. എയർ…

11 hours ago

57 സീറ്റുകളിൽ ശനിയാഴ്ച ജനവിധി, ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂഡൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി അടക്കമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ശനിയാഴ്ച നടക്കും.…

11 hours ago

കൊട്ടാരക്കരയിൽ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ, 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം . കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ…

11 hours ago

സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ചതിലേറെ ദുഃഖം ! പ്രതികളെ വെറുതെ വിടില്ല, സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം . വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന മകൻ സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ച ദുഃഖം തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച വിധി…

21 hours ago