Categories: Exclusive

കെ.ടി ജലീലിന് ആരാണ് ബ്ലാക്ക് മെയിലിംഗ് ക്വട്ടേഷന്‍ കൊടുത്തതെന്ന് മുന്‍ ജഡ്ജി

മുന്‍മന്ത്രി കെ ടി ജലീല്‍ നടത്തുന്നത് ബ്ലാക്ക്് മെയിലിംഗ് ക്വട്ടേഷനാണെന്ന്് പെരുമ്പാവൂര്‍ മുന്‍ സബ് ജഡ്ജി എസ് സുദീപ്. കെ.ടി ജലീല്‍ നിലവാരമില്ലാതെ തരം താഴുകയാണെന്നു, പാണക്കാട് കുടുംബത്തന് വേണ്ടി ജലീല്‍ കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിലിംഗ് ചെയ്യുകയുമാണ് എന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് അന്തസുള്ള ഒരു രാഷ്ട്രീയക്കാരന് ചേര്‍ന്നതല്ല എന്നും ഇതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും സുദീപ് ഫേസ്ബുക്ക് കുറിപ്പില്‍ പറ്ഞ്ഞു.

ഒന്നാം പിണറായി മന്ത്രി സഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുദീപ് ഫേസ് ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്നത്.

ജലീലിന്റെ ചോറ് പിണറായിയുടെ അടുത്തും കൂറ് പാണക്കാടും തന്നെയാണ് അന്നും ഇന്നും എനി എന്നും. ജലീലിന് പിണറായിയോട് മാത്രമാണ് വിശ്വസ്തത അല്ലതേ സിപിഎമ്മിനോടോ ഇടത് മുന്നണിയോടോ അല്ല. ചുവന്ന കുപ്പായമിട്ട സിമി നേതാവാണ് കെ.ടി ജലീല്‍. അധികാരം നഷ്ടപ്പെട്ടത് അയാളെ വല്ലാതെ അസ്വസ്തനാക്കുന്നുണ്ട്. അതിന്റെ ബാക്കി പത്രമെന്നോണമാണ് ഇപ്പോള്‍ തുടരുന്ന ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങള്‍.

തന്റെ കൈയ്യില്‍ രേഖകള്‍ ഉണ്ടെന്ന് പറഞ്ഞാണല്ലോ ജലീല്‍ കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. അങ്ങനെ എന്തെങ്കിലും നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ അത് ഒന്നുകില്‍ കൈയ്യില്‍ തന്നെ വെയ്ക്കുക അല്ലെങ്കില്‍ അത് പുറത്ത് വിടണമെന്നും സുദീപ് തന്റെ ഫേസ് പോസ്റ്റിലൂടെ പറയുന്നു.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

ബ്ലാക്ക് മെയിലിംഗ് ക്വട്ടേഷന്‍ നിങ്ങള്‍ക്കു തന്നതാരാണ്, മിസ്റ്റര്‍ കെ.ടി ജലീല്‍? കെ.ടി ജലീല്‍ നിലവാരമില്ലാതെ തരം താഴുകയാണ്. ഇ.ഡി യുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാണക്കാട് കുടുംബാംഗങ്ങളോട് പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും അതു പുറത്തു വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ജലീല്‍ പറയുന്നു.

ജലീല്‍ പാണക്കാട് കുടുംബത്തിനു വേണ്ടി കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയുമാണ്. ഇതല്ല, ആയിരിക്കരുത് രാഷ്ട്രീയ പ്രവര്‍ത്തനം. ജലീലി?ന്റെ ചോറ് പിണറായിയുടെ അടുത്തും കൂറ് പാണക്കാടും തന്നെയാണ്, അന്നും ഇന്നും എന്നും. ജലീലും ശ്രീരാമകൃഷ്ണനും വലതുപക്ഷ സ്വഭാവം മാത്രം കൈമുതലായ, ഒന്നാം പിണറായി സര്‍ക്കാരിനു വെറും ബാധ്യതയായ രണ്ട് അധികാരസ്ഥാനങ്ങളായിരുന്നു.

ജലീലിന് പിണറായിയോടു മാത്രമാണ് വിശ്വസ്തത. സി പി എമ്മിനോടോ ഇടതു മുന്നണിയോടോ അല്ല. ചുവന്ന കുപ്പായമിട്ട സിമി നേതാവാണ് ജലീല്‍. അധികാരം നഷ്ടപ്പെട്ടത് അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. അതിന്റെ ബാക്കിയാണ് ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങള്‍. എന്തെങ്കിലും കൈയിലുണ്ടെങ്കില്‍ ഒന്നുകില്‍ കൈയില്‍ തന്നെ വയ്ക്കുക, അല്ലെങ്കില്‍ പുറത്തുവിടുക. ബ്ലാക്ക് മെയിലിംഗിനുള്ള ക്വട്ടേഷന്‍ നിങ്ങള്‍ക്കാരാണു തന്നത്, മിസ്റ്റര്‍ ജലീല്‍?

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

1 hour ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

2 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

11 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

13 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

13 hours ago