Categories: Exclusive

കുട്ടി മേയര്‍ സിപിഎമ്മിന് തലവേദനയാകുന്നു: ക്ലാസെടുത്ത് പാര്‍ട്ടി, താക്കീത് നല്‍കി

ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പേര് ചീത്തപ്പേരാക്കി മാറ്റുകയാണോ ആര്യാ രാജേന്ദ്രന്‍ എന്നാണ് പലരുടെയും ചോദ്യം. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പരാതികളുടെ പ്രവാഹമാണ്. ഇതേതുടര്‍ന്ന് സിപിഎം അടിയന്തരമായി ഇടപ്പെട്ടു. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കൗണ്‍സിലര്‍മാര്‍ക്കും പാര്‍ട്ടി പഠനക്ലാസ് എടുത്തെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിലായിരുന്നു ക്ലാസ്.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മേയര്‍ അടക്കമുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. മേയറുടെ പരിചയക്കുറവ് പാര്‍ട്ടിക്ക് തലവേദനയാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ കാര്യത്തിലും കരുതല്‍ വേണമെന്ന് മേയര്‍ ആര്യ രാജേന്ദ്രനോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചതായാണ് വിവരം. നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ ക്ലീനിങ്ങിന് വാഹനം വാടകയ്ക്ക് എടുത്തതു പോലുള്ള വിവാദങ്ങള്‍ ഇനി ഉണ്ടാകരുതെന്നും മേയര്‍ക്ക് പാര്‍ട്ടി കര്‍ശന താക്കീത് നല്‍കി.

മേയറായ ശേഷം സ്വാമിയെ കണ്ട് അനുഗ്രഹം വാങ്ങിയത് ശരിയായില്ലെന്ന താക്കീത് നേരത്തെ മേയര്‍ക്ക് ജില്ലാ നേതൃത്വം നല്‍കിയിരുന്നു.തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്ലാ തീരുമാനവും ഇനി സിപിഎം നേരിട്ട് മനസ്സിലാക്കുമെന്നാണ് വിവരം. പാര്‍ട്ടി അറിയാതെ തീരുമാനമൊന്നും എടുക്കരുതെന്നാണ് മേയര്‍ ആര്യയ്ക്കുള്ള നിര്‍ദ്ദേശം.

കഴിഞ്ഞദിവസം നടന്ന നഗരസഭ കൗണ്‍സിലില്‍ വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. തിരുവനന്തപുരം നഗരസഭയുടെ വാര്‍ഷിക വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്ന് ആരോപിച്ച ബിജെപി അംഗങ്ങളുടെ വാ അടപ്പിക്കാനാണ് മേയര്‍ ആര്യ ശ്രമിച്ചത്. 225 വാഹനങ്ങള്‍ സ്വന്തമായുണ്ടായിരിക്കേ, 137 വാഹങ്ങളുണ്ടെന്നാണ് 2019- 2020 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. 2019- 2020 സാമ്പത്തിക വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടും 2020- 2021ലെ ധനകാര്യ സ്റ്റേറ്റ്മെന്റുമാണ് വാക്ക് പോരിനിടയാക്കിയത്. ഇതിനിടെ അംഗങ്ങള്‍ നാല് മിനിട്ടില്‍ കൂടുതല്‍ സംസാരിക്കരുതെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കിയതും തര്‍ക്കം രൂക്ഷമാക്കി.

കാണാതായ വാഹനങ്ങള്‍ എവിടെയെന്ന് വ്യക്തമാക്കണമെന്നും വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്നും ബി.ജെ.പി അംഗങ്ങളായ തിരുമല അനില്‍, കരമന അജിത് എന്നിവര്‍ ആരോപിച്ചു. വാഹനങ്ങള്‍ കാണാതായിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അംഗം ജോണ്‍സണ്‍ ജോസഫും കാണാത്ത വാഹനങ്ങള്‍ക്ക് പോലും ഇന്‍ഷ്വറന്‍സ് പോളിസി അടച്ച സംവിധാനമാണ് ഇവിടെയുള്ളതെന്ന് പി. പത്മകുമാറും പരിഹസിച്ചു.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഡി.ആര്‍. അനില്‍ പറയുകയുണ്ടായി.

ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സലിമും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര്‍. ഗോപനും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ ഇത് ഏറ്റെടുത്തതോടെ കൗണ്‍സിലില്‍ ബഹളം രൂക്ഷമാകുകയായിരുന്നു.

നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ ശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്നുള്ള പരാതി ഉയര്‍ന്നതോടെയാണ് മേയര്‍ മുന്‍പ് വിവാദങ്ങളില്‍ പെട്ടത്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറുടെ ആദ്യ അഴിമതിയെന്നാണ് വിശേഷണം ഉണ്ടായത്. മേയറുടെ കുട്ടിക്കളിയാണോ എന്നുള്ള വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇതിനെതിരെ പൊട്ടിത്തെറിച്ച മേയറുടെ വീഡിയോയും വൈറലായിരുന്നു. അടുപ്പിച്ച് പ്രശ്‌നങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ട് മേയര്‍ക്ക് ക്ലാസെടുക്കാന്‍ തീരുമാനിച്ചതും.

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

3 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

3 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

3 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

13 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

14 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

15 hours ago