Categories: Exclusive

അന്ന് ഞാന്‍ തുള്ളിച്ചാടി, ഇന്ന് വേദനയുണ്ടെന്ന് സഭയില്‍ ഗണേഷ്‌കുമാര്‍

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് വെറും കിറ്റിന്റെ പേരിലാണെന്ന് പറഞ്ഞ് പ്രചരിക്കുന്നത് ശരിയല്ലെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ വ്യക്തമാക്കി. റോഡിലെ കുഴികള്‍ എന്നും ഒരു ആയുധമാക്കി മാറ്റാറുണ്ട്. പാതാളത്തിലേക്കുള്ള ദൂരം കുറഞ്ഞു, ഘട്ടറിലോടി മാവേലിയുടെ നടുവോടിഞ്ഞു ഇത്തരം തമാശകളാണ് കേള്‍ക്കുന്നത്. മുഹമ്മദ് റിയാസ് എല്ലാം സുതാര്യതയോടെ നടത്തുമെന്ന് പറയുമ്പോള്‍ അദ്ദേഹത്തിനോട് തനിക്ക് പറയാനുള്ളത് ഇപ്പോഴും നാഷണല്‍ ഹൈവേകളില്‍ കുഴികള്‍ രൂപപ്പെട്ടു കിടക്കുകയാണെന്നാണ്. അതിനൊരു നടപടി റിയാസ് ഉണ്ടാക്കണമെന്നും ഗണേഷ് കുമാര്‍ പറയുന്നു.

മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ച ആറ് റോഡുകളെക്കുറിച്ചും അതിനുപിന്നാലെ ഉണ്ടായ നടപടിയെക്കുറിച്ച് നിയമസഭയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ സംസാരിക്കുകയുണ്ടായി. ജനങ്ങളെയെല്ലാം ഞാന്‍ വിളിച്ചു പറഞ്ഞു..നമുക്ക് റോഡ് കിട്ടി…ഞാന്‍ അന്ന് ഒരുപാട് ആഹ്ലാദിച്ചിരുന്നു. എന്നാല്‍ ഇന്ന് അതോര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറയുന്നു. ഞാനിപ്പോള്‍ വളരെ വേദന അനുഭവിക്കുന്ന ആളുമായി മാറിയിരിക്കുകയാണ്. ഞാന്‍ ജനങ്ങളുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

അതിവിദഗ്ധരുടെ ബാഹുല്യമാണ് ഈ റോഡുകള്‍ തടസ്സപ്പെടുന്നതിന് കാരണമായത്. കേരളത്തിന്റെ ചീഫ് എഞ്ചിനീയര്‍മാരെ പഠിപ്പിക്കുന്നത് ബിടെക് പാസായി കഴിഞ്ഞവരാണ്. കഴിഞ്ഞാഴ്ച ഒരു സ്വകാര്യ കോളേജില്‍ കാശ് കൊടുത്തിറങ്ങിയ പയ്യനാണ് കേരളത്തിന്റെ ചീഫ് എഞ്ചിനീയറെ പാഠം പഠിപ്പിക്കുന്നത് എന്ന അവസ്ഥയാണുള്ളത്. ഇത് ശരിയല്ലെന്ന് കെബി ഗണേഷ് കുമാര്‍ പറയുന്നു. അതില്‍ മന്ത്രി ഇടപെടണം, അതേക്കുറിച്ച് വിശദമായി പഠിക്കണമെന്നും ഗണേഷ് ആവശ്യപ്പെടുന്നു. അതിവിദഗ്ധന്മാരുടെ ബാഹുല്യം നമുക്ക് വളരെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ടെന്നും ഗണേഷ് വിമര്‍ശിക്കുന്നു. ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കണമെന്നും തനിക്ക് സത്യം പറഞ്ഞേ പറ്റൂവെന്നും ഗണേഷ് കുമാര്‍ സഭയില്‍ തുറന്ന് പറയുന്നു. ഇത് പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ക്കുമുന്നില്‍ നമ്മളെല്ലാവരും ഉത്തരം പറയേണ്ടിവരുമെന്നും ഗണേഷ് കുമാര്‍ പറയുന്നു. ഇവര്‍ എഴുതിവെക്കുന്ന മണ്ടത്തരങ്ങള്‍ മന്ത്രി വായിച്ച് പഠിക്കണമെന്നും ഗണേഷ് ആവശ്യപ്പെടുന്നു.

Crimeonline

Recent Posts

‘ബിജെപി വിരുദ്ധ പ്രചാരണം’ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചു

ന്യൂഡൽഹി . ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ…

4 hours ago

എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം, പ്രതീക്ഷകൾ നശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം . എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം. എക്സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരിക്കുമെന്നാണ്…

5 hours ago

എയർ ഹോസ്റ്റസ് 960 ഗ്രാം സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്, സുർഭി കടത്തിയത് ക്യാബിൻ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിന് വേണ്ടി

കണ്ണൂർ . കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർ‌ണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും അറസ്റ്റിലായി. എയർ…

6 hours ago

57 സീറ്റുകളിൽ ശനിയാഴ്ച ജനവിധി, ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂഡൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി അടക്കമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ശനിയാഴ്ച നടക്കും.…

6 hours ago

കൊട്ടാരക്കരയിൽ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ, 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം . കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ…

6 hours ago

സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ചതിലേറെ ദുഃഖം ! പ്രതികളെ വെറുതെ വിടില്ല, സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം . വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന മകൻ സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ച ദുഃഖം തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച വിധി…

16 hours ago