Categories: Exclusive

മുല്ലപ്പെരിയാര്‍ വെള്ളത്തില്‍ വൈഗ നിറയുന്നു, അപായ മുന്നറിയിപ്പ്.. !

ഇടുക്കിയിലെ കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.മുല്ലപ്പെരിയാറില്‍ നിന്നും ധാരാളമായി വെള്ളം ഒഴുക്കി വിടേണ്ട അവസ്ഥ വന്നപ്പോള്‍ തേനി ജില്ലയിലെ വൈഗ അണക്കെട്ട് നിറഞ്ഞു. അണക്കെട്ടില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ജലം തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ മധുര വരെയുള്ള കനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു അപായ സൂചനയെന്ന നിലയിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 131.50 അടി വെള്ളമാണ് ഇപ്പോഴുള്ളത്. അണക്കെട്ടിലേക്ക് സെക്കന്റില്‍ 4294 ഘന അടി വെള്ളമാണ് ഒഴുകി എത്തുന്നത്. തമിഴ് നാട്ടിലേക്ക് 900 ഘന അടി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 85.8 ഉം തേക്കടിയില്‍ 47 മില്ലിമീറ്റര്‍ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ 68.44 അടി വെള്ളമാണ് ഇപ്പോഴുള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. അണക്കെട്ടില്‍ ആകെ 5395 മില്യണ്‍ ഘന അടി വെള്ളമാണ് ഇപ്പോഴുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 71 ലേക്ക് എത്താന്‍ സാധ്യത ഏറിയതോടെയാണ് വെള്ളം മധുരയിലേക്ക് തുറന്നു വിടാന്‍ അധികൃതര്‍ ആലോചന തുടരുന്നത്. ഇതിന്റെ ഭാഗമായി വെള്ളം ഒഴുകുന്ന കനാല്‍, ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറയുന്നു. തേനി ജില്ലയിലും മഴ ശക്തമായിട്ടുണ്ട്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വന്‍വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം മാത്രം കൂടിയത് ഒമ്പത് ശതമാനത്തോളം ജലമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5.5 അടിയോളം വെള്ളം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 5 ദിവസമായി ശക്തമായ മഴ പെയ്തതാണ് ഇതിന് കാരണം.

ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2364.4 അടിയാണ് സംഭരണയിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 58.55 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 32 അടി കൂടുതലാണിത്. മേയ് ആദ്യം 34 ശതമാനത്തിലേക്ക് ജലനിരപ്പ് താഴ്ന്നിരുന്നെങ്കിലും ശക്തമായ വേനല്‍മഴയും കൊവിഡ് ലോക് ഡൗണും എത്തിയതോടെ ഇത് 37 ശതമാനത്തിലേക്ക് ഉയര്‍ന്നു. നിലവിലെ സാഹചര്യം അതീവ ശ്രദ്ധയോടെയാണ് കെ.എസ്.ഇ.ബി അധികൃതര്‍ വിലയിരുത്തുന്നത്. നിലവില്‍ റൂള്‍ ലെവലില്‍ നിന്ന് 14 അടി കുറവായതിനാല്‍ ആശങ്ക വേണ്ടെന്നും കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതായും അധികൃതര്‍ അറിയിച്ചു. ഇടുക്കിയിലെ ഉത്പാദനം പരമാവധി കൂട്ടി ജലനിരപ്പ് കുറയ്ക്കാനാണ് തീരുമാനം.

രണ്ട് ദിവസമായി ആറ് ജനറേറ്ററുകളും പരമാവധി സമയവും പ്രവര്‍ത്തിക്കുന്നു. അതേ സമയം മഴ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ തോതില്‍ വെള്ളമൊഴുക്കുന്നത് മൂവാറ്റുപുഴ ടൗണില്‍ വെള്ളം കയറുമെന്നതിനാല്‍ ഇതിനും പരിമിതികളുണ്ട്.കേന്ദ്ര ജലകമ്മീഷന്റെ റൂള്‍ കര്‍വ് പ്രകാരം ഈ മാസം 31 വരെ പരമാവധി അനുവദനീയമായ സംഭരണ ശേഷി 2378.44 അടിയാണ്. മഴ നിലനില്‍ക്കെ റൂള്‍ കര്‍വിന് മുകളിലെത്തിയാല്‍ അധിക ജലം ഒഴുക്കി വിടേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

മണ്‍സൂണിന്റെ രണ്ടാം ഘട്ടമായ ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലാണ് സാധാരണ ഇടുക്കിയില്‍ കൂടുതല്‍ മഴ കിട്ടുക. ഇതുകൂടി മുന്നില്‍ കണ്ടാണ് ജലനിരപ്പ് കുറയ്ക്കാന്‍ നീക്കം. അതേസമയം, നീരൊഴുക്കു ശക്തമായതിനെത്തുടര്‍ന്നു നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ മൂന്നുമണിക്കുശേഷം 60 സെന്റി മീറ്റര്‍ ഉയര്‍ത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.ഡാമിന്റെ നാലു ഷട്ടറുകളും 15 സെന്റി മീറ്റര്‍ വീതമാകും ഉയര്‍ത്തുക. നിലവില്‍ 84.24 മീറ്ററാണു ഡാമിലെ ജലനിരപ്പ്.

സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജിലകളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Crimeonline

Recent Posts

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

50 mins ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

4 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

4 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

5 hours ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

5 hours ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

7 hours ago