Categories: ExclusiveSports

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന മുന്നറിയിപ്പുമായി ശ്രീശാന്ത്

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമവും കൊവിഡ് വാക്‌സിന്‍ ക്ഷാമവും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പിഎം ഫണ്ടിലേക്കും സംഭാവനകള്‍ ഒഴുകുന്നത്. എന്നാല്‍ ഇങ്ങനെ സംഭാവന ചെയ്യുന്നവരോട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ചിലത് പറയാനുണ്ട്. ഒരു മുന്നറിയിപ്പുമായാണ് ശ്രീശാന്തിന്റെ കുറിപ്പ്. പല കായിക താരങ്ങളും സംഭാവനയുമായി മുന്നോട്ടു വന്നിരുന്നു. എന്നാല്‍, ഇങ്ങനെ ചെയ്യുന്നതിനുമുന്‍പ് നിങ്ങളെല്ലാംവരും ചുറ്റുമൊന്ന് കണ്ണോടിക്കണമെന്ന് ശ്രീശാന്ത് പറയുന്നു.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ശ്രീശാന്ത് പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം വാരിയെറിയുന്നത് നിര്‍ത്തുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ കൊവിഡ് മഹാമാരിക്കിടയില്‍ ദുര്‍ബലരായി പോയവരുണ്ടാകാം. ആദ്യം അവരെ കരുത്തരാക്കുക.

പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അവരിലേക്ക് എത്താനാകില്ലെന്നും നിങ്ങള്‍ക്ക് മാത്രമേ അതിനു സാധിക്കുള്ളൂവെന്നും ശ്രീശാന്ത് പറയുന്നു. നിലവില്‍ ഇന്ത്യക്ക് സഹായവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്, ശിഖര്‍ ധവാന്‍, ശ്രീവത്സ് ഗോസ്വാമി, ബ്രറ്റ് ലീ തുടങ്ങിയ താരങ്ങളെല്ലാം സംഭവാന നല്‍കിയിരുന്നു.

നിലവില്‍ കേരള ടീമില്‍ മാത്രമാണ് ശ്രീശാന്ത് കളിക്കുന്നത്. ഐപിഎല്‍ കളിക്കാനുള്ള ശ്രമം നടത്തിയെങ്കിലും താരലേല പട്ടികയില്‍ നിന്ന് ബിസിസിഐ ഒഴിവാക്കുകയായിരുന്നു.

Crimeonline

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

3 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

3 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

4 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

5 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

6 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

9 hours ago