Categories: ExclusiveSports

കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ്, ഐപിഎല്‍ നിര്‍ത്തിവെച്ചു

കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ് രൂക്ഷമായ അവസ്ഥയിലും ഐപിഎല്‍ നടത്തിയതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മുംബൈ ഇന്ത്യന്‍സുമായി കളിക്കേണ്ടിയിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി ക്യാപിറ്റല്‍സിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് ഐപിഎല്‍ റദ്ദാക്കിയത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്.

സീസണിലെ മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചേക്കാമെന്നും സൂചനയുണ്ട്. ഒരാഴ്ചത്തേക്കാണ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചതെന്നാണ് വിവരം. ഐപിഎല്‍ ടീമുകളില്‍ കൊവിഡ് ആശങ്ക പടരുന്നതിനിടെ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീല്‍, ബ്രാബോണ്‍ സ്റ്റേഡിയങ്ങളില്‍ മാത്രമായി നടത്താന്‍ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ താരങ്ങള്‍ കൊവിഡ് ബാധിതരായതോടെ ടൂര്‍ണമെന്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തിരുമാനിക്കുകയായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ബാംഗ്ലൂര്‍-കൊല്‍ക്കത്ത മത്സരവും മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ ചെന്നൈ ടീമിന്റെ ബൗളിംഗ് പരിശീലകനായ ലക്ഷിപതി ബാലാജിക്കും സിഇഒ കാശി വിശ്വനാഥനും ടീം ബസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു.

കൊല്‍ക്കത്ത താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളോട് ക്വാറന്റീനില്‍ പോവാന്‍ ബിസിസിഐ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയുമായാണ് കൊല്‍ക്കത്ത ഐപിഎല്ലില്‍ അവസാന മത്സരം കളിച്ചത്. കൊവിഡ് ഭീതിയെത്തുടര്‍ന്ന് അഞ്ച് വിദേശ താരങ്ങള്‍ നേരത്തെ ടീം വിട്ടിരുന്നു. ടൂര്‍ണമെന്റില്‍ തുടരണോ അതോ പിന്‍വാങ്ങണോ എന്ന കാര്യം കളിക്കാര്‍ക്ക് തീരുമാനിക്കാമെന്ന് ദക്ഷിണാഫ്രിക്കയുടെയും ഓസ്‌ട്രേലിയയുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ വ്യക്തമാക്കുകയും ചെയ്തു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ടൂര്‍ണമെന്റുമായി മുന്നോട്ടുപോവുക ബുദ്ധിമുട്ടാണ്. കളിക്കാരുടെ ആരോഗ്യമാണ് സുപ്രധാനം. അടുത്ത ദിവസങ്ങളില്‍ സാഹചര്യം വിലയിരുത്തിയശേഷമായിരിക്കും ടൂര്‍ണമെന്റ് തുടരുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്നും ബിസിസിഐ അറിയിച്ചു.

Crimeonline

Recent Posts

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

3 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

3 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

4 hours ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

4 hours ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

6 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

6 hours ago