Categories: KeralaNews

വാളയാർ കേസ് ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു

വാളയാറിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തിനെ നിയോഗിച്ചു. അന്വേഷണത്തിന്റെ മേല്‍നോട്ടം നിശാന്തിനി ഐ പി എസിനാണ്. കൂടാതെ ക്രൈംബ്രാഞ്ച് എസ് പി എ എസ് രാജു, ഡി സി പി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.

കേസിൽ കൂടുതൽ അന്വേഷണങ്ങൾ ആവശ്യമായതിനാൽ അന്വേഷണ സംഘം നാളെ പാലക്കാട് പോക്സോ കോടതിയിൽ തുടരന്വേഷണത്തിനുള്ള അനുമതി തേടിക്കൊണ്ട് അപേക്ഷ നൽകും. പുതിയ സംഘത്തിന് കേസ് ഡയറി ഉൾപ്പടെ എല്ലാം കൈമാറിയിട്ടുണ്ടെന്നു പാലക്കാട് എസ് പി വ്യക്തമാക്കി.

കേസ് ഡയറി ഉള്‍പ്പടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ് പി വ്യക്തമാക്കി. വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു. മാത്രമല്ല അതോടൊപ്പം തന്നെ ന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

13 വയസ്സുള്ള മൂത്ത പെൺകുട്ടിയെ 2017 ജനുവരി 13നാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് 52 ദിവസത്തിന് ശേഷം മാര്‍ച്ച്‌ നാലിന് നാലാംക്ലാസുകാരിയായ അനിയത്തിയും ഇതേരീതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ആദ്യ മരണത്തിന്റെ ഏക ദൃക്‌സാക്ഷിയായിരുന്നു ഇളയ പെൺകുട്ടി. രണ്ടു മരണങ്ങളിലും ദുരൂഹത നിറഞ്ഞു നിന്നിരുന്നെങ്കിലും കുട്ടികള്‍ ആത്മഹത്യ ചെയ‌താണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

എന്നാൽ പിന്നീട് മരിച്ച രണ്ടു സഹോദരിമാരും ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിന്നീട് കണ്ടെത്തി. മരിച്ച മൂത്ത കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി സൂചനയുണ്ടായിട്ടും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ് ഐ പി സി ചാക്കോയെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പിയായിരുന്ന എം ജെ സോജന് കേസിന്റെ ചുമതല കൈമാറി. കേസില്‍ ആദ്യം നാല് പ്രതികളാണുണ്ടായിരുന്നത്. പാമ്ബാംപളളം കല്ലങ്കാട് വി മധു, ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബു, പാമ്ബാംപളളം കല്ലങ്കാട് എം മധു, ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്‌കുമാര്‍ എന്നിവരായിരുന്നു പ്രതികള്‍. പിന്നീട് കേസില്‍ ഒരു 16കാരനെ കൂടി അറസ്റ്റ് ചെയ്‌തു.

Summary : Walayar case; A special team was appointed to investigate

Crimeonline

Recent Posts

‘ബിജെപി വിരുദ്ധ പ്രചാരണം’ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചു

ന്യൂഡൽഹി . ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ…

1 day ago

എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം, പ്രതീക്ഷകൾ നശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം . എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം. എക്സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരിക്കുമെന്നാണ്…

1 day ago

എയർ ഹോസ്റ്റസ് 960 ഗ്രാം സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്, സുർഭി കടത്തിയത് ക്യാബിൻ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിന് വേണ്ടി

കണ്ണൂർ . കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർ‌ണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും അറസ്റ്റിലായി. എയർ…

1 day ago

57 സീറ്റുകളിൽ ശനിയാഴ്ച ജനവിധി, ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂഡൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി അടക്കമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ശനിയാഴ്ച നടക്കും.…

1 day ago

കൊട്ടാരക്കരയിൽ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ, 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം . കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ…

1 day ago

സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ചതിലേറെ ദുഃഖം ! പ്രതികളെ വെറുതെ വിടില്ല, സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം . വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന മകൻ സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ച ദുഃഖം തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച വിധി…

2 days ago