Categories: KeralaNews

മലബാര്‍ എക്‌സ്പ്രസ് തീപ്പിടിത്തം: പാർസൽ ഉദ്യോഗസ്ഥന് സസ്പെന്ഷൻ

മലബാര്‍ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥന് സസ്പെന്ഷൻ. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ഡിവിഷനാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.

ഇന്ന് പുലർച്ചെ മലബാര്‍ എക്‌സ്പ്രസിന്റെ ഇടവ സ്റ്റേഷനടുത്താണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 7.45 ഓടുകൂടിയാണ് അപകടമുണ്ടായത്. തീപിടുത്തം ശ്രെദ്ധയിൽപ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി റെയിൽവേ അധികാരികളെ വിവരം അറിയിക്കുക ആയിരുന്നു. ഇതിനെ തുടർന്ന് തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തി, അര മണിക്കൂർ കൊണ്ട് തീ അണക്കുക ആയിരുന്നു.

തീപിടുത്തം നടന്ന ബോഗിയിൽ ബൈക്കുകൾ ഉണ്ടായിരുന്നു. ഈ ബൈക്കുകളിൽ നിന്നുമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ ലോഡ് ചെയ്യുമ്പോള്‍ പെട്രോള്‍ പൂര്‍ണമായും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ് സംശയം.

Summary:malabar express fire;parcel officer suspended

Crimeonline

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

3 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

4 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

5 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

6 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

6 hours ago