Categories: KeralaNews

കെഎസ്ആർടിസിയിലെ ക്രമക്കേട്; എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം ശ്രീകുമാറിനെതിരെ നടപടി സ്വീകരിച്ചേക്കും

കെഎസ്ആർടിസിയിയിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ കെ എം ശ്രീകുമാറിനെതിരെ കടുത്ത നടപടി സ്വീകരിച്ചെക്കും. പെൻഷൻ ഉൾപ്പെടെ തടഞ്ഞു വെക്കാനാണ് തീരുമാനം. സംഭവത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിഎംഡി ബിജു പ്രഭാകർ സംസ്ഥാന സർക്കാരിന് കത്ത് നൽകും.

 2018 ൽ സ്വകാര്യ ഓഡിറ്റിങ് ഏജൻസിയെക്കൊണ്ട് നടത്തിയ ഓഡിറ്റ് രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. കെ ടി ഡി എഫ് സി ക്ക് തിരിച്ചടയ്ക്കാൻ നൽകിയ തുകയിൽ ഗുരുതര വീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ ആണ് പുറത്തായത്. 311.98 കോടി രൂപയ്ക്ക് കണക്കിൽ എന്നു രേഖകൾ ചൂണ്ടിക്കാട്ടുന്നു.

കെഎസ്ആർടിസിയുടെ അക്കൗണ്ടുകൾ പരിശോധന നടത്തിയപ്പോൾ 100 കോടി രൂപയുടെ തിരുമറിയും കണ്ടെത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്നത്തെ അക്കൗണ്ട് തലവനായിരുന്നു നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ എം ശ്രീകുമാർ. ക്രമക്കേട് സംബന്ധിച്ച് കൃത്യമായ വിശദീകരണം കിട്ടിയശേഷം വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് സി എം ടി യുടെ തീരുമാനം.

Summary:irregularities in ksrtc strict action against executive director KM sreekumar

Crimeonline

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

5 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

5 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

7 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

7 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

8 hours ago