Categories: KeralaNews

വാഗമൺ ലഹരി നിശാപാർട്ടി ; രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

വാഗമൺ ലഹരി നിശാപാർട്ടി കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതിചേർത്തു. വാഗമണ്ണിലെ റിസോർട്ടിൽ വച്ചു നടത്തിയ ലഹരി നിശാപാർട്ടിയിലേക്ക് ലഹരിമരുന്നുകൾ എത്തിച്ചത് ബംഗളുരുവിൽ ഉള്ള നൈജീരിയൻ സ്വദേശികളിൽ നിന്നുമാണെന്ന് അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം നൈജീരിയൻ സ്വദേശികളിലേക്ക് നീണ്ടത്.

സംഭവത്തിൽ രണ്ട് നൈജീരിയ്ക്കരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി.

നിശാപാർട്ടിക്ക് എത്തിച്ച എംഡിഎംഎ, ഹാഷിഷ്, മെത്ത് ക്രിസ്റ്റല് തുടങ്ങിയ മാരക ലഹരിവസ്തുക്കള് പ്രതികള്ക്ക് ലഭിച്ചത് ബംഗളൂരുവില് നിന്നാണ്. അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാംഗ്‌ളൂരു കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നിന്റെ ഉറവിടം നൈജീരിയൻ സ്വദേശികൾ ആണെന്ന് മനസിലാക്കാൻ സാധിച്ചത്. അതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം അവരെ പ്രതി ചേർക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 20 നാണ് വാഗമണിലെ ക്ലിഫ് റിസോർട്ടിൽ നിശാപാർട്ടി നടന്നത്. നിലവിൽ ഒമ്പത് പേരാണ് ലഹരി മരുന്ന് നിശാപാർട്ടി കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലുള്ളത്. പ്രതികൾ പലരും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Summary: wagamon drug party; crime branch arrested two nigerians

Crimeonline

Recent Posts

രാജ്യത്ത് ബി ജെ പി വ്യാപിച്ചു – ജി സുധാകരൻ

തിരുവനന്തപുരം . ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി എന്ന് സിപിഎം നേതാവ് ജി സുധാകരന്‍. അതേസമയം രാജ്യത്ത്…

53 mins ago

ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍

തിരുവനന്തപുരം . ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. 'മോദി രാമക്ഷേത്രത്തില്‍ പോകും, കെജരിവാള്‍…

2 hours ago

കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ റെയിന്‍ കോട്ട് ധരിച്ചെത്തി ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി

കണ്ണൂര്‍ . കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ ചാലാക്കരയിലാണ് സംഭവം.…

18 hours ago

കേന്ദ്രാനുമതി കിട്ടും മുൻപ് മന്ത്രി വീണ ജോർജ് വിമാനത്താവളത്തിൽ പോയത് വിവര ദോഷം, സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി പ്രവാസികൾക്കൊപ്പം അപ്പോൾ അത്താഴം തിന്നുകയായിരുന്നു

തിരുവനന്തപുരം . കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രവാസി വ്യവസായികള്‍ക്കൊപ്പം അത്താഴം വിരുന്നിലായിരുന്നെന്ന് മുന്‍…

19 hours ago

ശോഭാ സുരേന്ദ്രനെതിരെ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു

തിരുവനന്തപുരം . ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു.…

19 hours ago

അപ്പിയിട്ട് രക്ഷപെട്ട് ഗോവിന്ദൻ ഓടി ! പ്രകാശ് കാരാട്ടിനേയും ബിനോയ് വിശ്വത്തെയും തള്ളിയിട്ട് പിണറായി പിറകേയോടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘നല്ല പോലെ’ തോല്‍ക്കാനിടയായ കാരണങ്ങള്‍ പഠിക്കാനും തിരുത്താനും തുടങ്ങുകയാണ് സി പി എം. ഇതിനായി തീരുമാനിച്ച സിപിഎം…

22 hours ago