Categories: KeralaNews

ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാല് വയസുകാരി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ.

ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാല് വയസുകാരി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ. പീഢനത്തിനിരയായ പെൻകുട്ടി മരിച്ച സംഭവത്തിൽ ​ദുരൂഹതയുണ്ടെന്നും സംഭവത്തിൽ കൂടുതൽ വിശ​ദ്ധമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ മൃത​ദേഹവുമായി നാട്ടുകാരുടെ വൻ പ്രതിഷേധം.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന 14 വയസ്സുകാരി കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് ആരോപിച്ചുകൊണ് കാക്കനാട് ചിൽഡ്രൻസ് ഹോമിന് മുന്നിലെ നാട്ടുകാരുടെ വൻ പ്രതിഷേധം നടക്കുന്നത്.

പീഢനത്തിനിരയായ പെൺകുട്ടിയെ പാർപ്പിച്ചിരുന്നത് സമിതിയുടെ നിയന്ത്രണത്തിലുള്ള പച്ചാളത്തെ സ്ഥാപനത്തിലാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിക്ക് പനിയും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായും മരണത്തിൽ ദുരൂഹതയില്ലെന്നുമായിരുന്നു അധികൃതഡരുടെ വിശദ്ധീകരണം.

പെണ്‍കുട്ടി രണ്ട് വര്‍ഷം മുമ്പാണ് പീഡനത്തിനിരയായത്. അമ്മ സ്ഥലത്തില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. പീഡനക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം. ഇതാണ് നാട്ടുകാരിലും സംശയമുണര്‍ത്തുന്നത്. അസുഖമായിട്ടും അധികൃതര്‍ ആരെയും വിവരമറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

Summary : Locals allege suspicion over the death of a 14-year-old girl who was taken over by the Child Welfare Committee.

Crimeonline

Recent Posts

‘ബിജെപി വിരുദ്ധ പ്രചാരണം’ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചു

ന്യൂഡൽഹി . ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ…

1 day ago

എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം, പ്രതീക്ഷകൾ നശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം . എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം. എക്സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരിക്കുമെന്നാണ്…

1 day ago

എയർ ഹോസ്റ്റസ് 960 ഗ്രാം സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്, സുർഭി കടത്തിയത് ക്യാബിൻ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിന് വേണ്ടി

കണ്ണൂർ . കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർ‌ണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും അറസ്റ്റിലായി. എയർ…

1 day ago

57 സീറ്റുകളിൽ ശനിയാഴ്ച ജനവിധി, ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂഡൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി അടക്കമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ശനിയാഴ്ച നടക്കും.…

1 day ago

കൊട്ടാരക്കരയിൽ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ, 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം . കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ…

1 day ago

സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ചതിലേറെ ദുഃഖം ! പ്രതികളെ വെറുതെ വിടില്ല, സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം . വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന മകൻ സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ച ദുഃഖം തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച വിധി…

2 days ago