Categories: ExclusiveIndiaNews

കര്‍ഷക സമരത്തിന് മുന്‍പില്‍ കേന്ദ്രസര്‍ക്കാര്‍ വിറയ്ക്കുന്നു: മോദിയും അമിത് ഷായും മുട്ടുകുത്തുമോ…?

കര്‍ഷക പ്രക്ഷോഭകരുമായി ഉപാദികളില്ലാതെ ഇന്ന് ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ കര്‍ഷക പ്രക്ഷോഭം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെ തെരുവിലിറങ്ങിയ കര്‍ഷക സംഘടനകളെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കര്‍ഷക സംഘടനകളുമായി അനുനയ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

അണയാതെ ആളിപ്പടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് തീ കൊളുത്തുകയാണ് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരിനിനി കര്‍ഷകരുടെ മുന്‍പില്‍ മുട്ടുകുത്തുതയേ ഒരു വഴിയുള്ളൂ. പ്രതിക്ഷേധം കടുത്തതോടെയാണ് കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും അനുനയ സ്വരത്തിലേക്കെത്തിയത്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ ഔദ്യോഗിക നസതിയില്‍ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, രാജ്‌നാഥ് സിംഗ് എന്നിവരാണ് ബിജെപി അധ്യക്ഷന്‍ വിളിച്ച യോഗത്തിനെത്തിയത്.

കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ 48 മണിക്കൂറിനിടെ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്ക് ഇത് രണ്ടാം തവണയാണ് യോഗം ചേര്‍ന്നത്. ജമ്മുകാഷ്മീര്‍ അതിര്‍ത്തി സന്ദര്‍ശനം ഒഴിവാക്കിയാണ് അമിത് ഷാ യോഗത്തിനെത്തിയത്.

നിയമത്തിന്റെ ഉദ്ദേശശുദ്ധി കര്‍ഷക സംഘടനകളെ ബോധ്യപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ആദ്യം ഉണ്ടാകാന്‍ പോകുന്നത്. കര്‍ഷകര്‍ വഴങ്ങുന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ എന്ത് വേണമെന്ന് ആലോചന നടത്തുമെന്ന ധാരണയിലാണ് നേതാക്കള്‍ പിരിഞ്ഞത്.

Crimeonline

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

1 hour ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

2 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

3 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

3 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

16 hours ago