Kerala

20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്ക്, 18 എണ്ണം എല്‍ഡിഎഫിന്, അന്തര്‍ധാര – കെ മുരളീധരൻ

തൃശൂര്‍ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും 18 എണ്ണം എല്‍ഡിഎഫിനും എന്ന് സിപിഎം –

  • ബിജെപി ധാരണയുണ്ടാക്കിയിരിക്കുന്നതായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡില്‍ അനുസരിച്ചു ബിജെപിക്കു കിട്ടുക. ബാക്കി സീറ്റുകളില്‍ ബിജെപി എല്‍ഡിഎഫിനെ സഹായിക്കുമെന്നാണ് ധാരണ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ ഡീൽ. ഈ അന്തര്‍ധാര പൊളിച്ച് യുഡിഎഫ് 20 സീറ്റിലും ജയം നേടുമെന്ന് മുരളീധരന്‍ തൃശ്ശൂരിൽ പറഞ്ഞു.

തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡില്‍ അനുസരിച്ചു ബിജെപിക്കു കിട്ടുക. ബാക്കി സീറ്റുകളില്‍ ബിജെപി എല്‍ഡിഎഫിനെ സഹായിക്കുമെന്നാണ് ധാരണ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ ഡീൽ. ഈ അന്തര്‍ധാര പൊളിച്ച് യുഡിഎഫ് 20 സീറ്റിലും ജയം നേടുമെന്ന് മുരളീധരന്‍ തൃശ്ശൂരിൽ പറഞ്ഞു.

തൃശൂരും തിരുവനന്തപുരവും ഉള്‍പ്പെടെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിലെ ജയത്തെക്കുറിച്ച് ഒരു സംശയവും വേണ്ട. രാവിലെ തന്നെയുള്ള വോട്ടര്‍മാരുടെ തിരക്ക് യുഡിഎഫിന് അനുകൂല ഘടകമാണ് – മുരളീധരന്‍ പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞു മാത്രമേ എല്ലാ കാര്യവും ആ പാര്‍ട്ടിയില്‍ നടക്കൂ. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ തൃശൂര്‍ സിപിഎം ജില്ലാ ഓഫിസില്‍ വന്നതു തന്നെ ഡീല്‍ ഉറപ്പിക്കാനാണ്. സിപിഎമ്മിന്റെ പല പ്രമുഖരുടെയും അഭാവം തൃശൂരില്‍ നിഴലിച്ചു കാണുന്നു. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. കോണ്‍ഗ്രസിനെ നശിപ്പിക്കുക എന്നതാണ് ഈ ഡീലിന്റെ പ്രധാന ലക്‌ഷ്യം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം എന്നു പറയുന്നതുപോലെ, സ്വന്തം കേസുകളില്‍നിന്ന് ഊരുകയും ചെയ്യാം, കോണ്‍ഗ്രസിനെ ശരിയാക്കുകയും ചെയ്യാം’ – മുരളീധരന്‍ പറയുകയുണ്ടായി.

crime-administrator

Recent Posts

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

15 mins ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

36 mins ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

53 mins ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

1 hour ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

2 hours ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

5 hours ago