Kerala

CPM ഗുണ്ട ഖനി മുതലാളി അടുത്ത ഗുണ്ടുമായെത്തി, സ്വന്തം പിതാവിൽ വിശ്വാസമില്ലാത്ത അൻവർ ? DNA ടെസ്റ്റ് നടത്തട്ടെ !

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പി വി അൻവർ എം എൽ എ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ 150 കോടി രൂപയുടെ ആരോപണം ഉയർത്തിയത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ 150 കോടി വാങ്ങിയെന്ന് നിയമസഭയിലാണ് ആരോപണം ഉന്നയിച്ചത്. അതിനു കോടതി കണക്കിന് മറുപടി കൊടുക്കുകയും ചെയ്‌തു. ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിനു നിർദേശം നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിറക്കിയത്. ആരോപണത്തിനു കൃത്യമായ തെളിവ് വേണമെന്നും വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

അൻവർ ഇത്തരം കാര്യങ്ങളിൽ വലിയ പുതുമയൊന്നും തോന്നേണ്ട കാര്യമില്ല. ആ ബോംബ് ചീറ്റി പോയതോടെ അൻവർ വീണ്ടും അടുത്ത ബോംബുമായി ഇറങ്ങി. തീർത്തും മ്ലേച്ഛമായ ഒരു കാര്യമാണ് ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. അതും രാഹുൽ ഗാന്ധിക്ക് എതിരെയാണ് ആരോപണം. രാഹുൽ ഗാന്ധിയുടെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധി ചോദ്യത്തെ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് രാഹുൽ കേരളത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ചോദിച്ചത്. രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നി ല്ലെന്നും രാഹുൽ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്തുവന്നിരുന്ന ത്തിനുള്ള മറുപടിയായാണ് അൻവർ ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആരോപിച്ചു. പാലക്കാട് എടത്തനാട്ടുകര എൽഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയിലായിരുന്നു അൻവറിന്റെ അധിക്ഷേപം.

‘രാഹുൽ ഗാന്ധി, ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടിവിളിക്കാൻ അർഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുൽ മാറി. ഞാൻ മാത്രമല്ല ഇത് പറയുന്നത്. നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. എനിക്കാ കാര്യത്തിൽ നല്ല സംശയമുണ്ട്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ’’– അൻവർ പറഞ്ഞു. ഒന്നുകിൽ അൻവറിനു സ്വന്തം പിതാവിൽ വിശ്വാസമുണ്ടാകില്ല. ഈ മഞ്ഞപ്പിത്തം ഉള്ളവനാണല്ലോ മറ്റുള്ളതെല്ലാം മഞ്ഞയായി തോന്നുന്നത്. അതുകൊണ്ട് അത്ര വിശ്വാസം ഇല്ലായ്മ ഉണ്ടെങ്കിൽ അൻവർ ആദ്യം സ്വന്തം DNA ടെസ്റ്റ് നടത്തട്ടെ. എന്നിട്ട് മറ്റുള്ളവരുടെ DNA പരിശോധിക്കാൻ പോകാം. പിന്നെ ഇത്തരം ഒരു പ്രസ്താവന cpm ന്റെ വായിൽ നിന്നല്ലാതെ മറ്റാരും പറയില്ല എന്നുറപ്പാണ്.

പച്ചയ്ക്ക് തന്തയ്ക്ക് വിളിച്ചു എന്നുതന്നെ പറയാം. എന്തായാലും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അതൊക്കെ നല്ലതു തന്നെ. പക്ഷെ ആരാണ് അൻവറിനു എന്ത് തോന്ന്യവാസവും പറയാം എന്നതിന് അനുമതി നൽകിയത്. അത് പിണറായി തന്നെയാണ്. മാധ്യമപ്രവർത്തകരെ ആകെ ചെസ്റ്റ് നമ്പറിട്ട് തീർക്കാൻ ഒരുങ്ങിയ വ്യക്തിയാണ് പി വി അൻവർ. അങ്ങനെ പരസ്യമായി ചെസ്റ്റ് നമ്പറിട്ട് വെല്ലുവിളിക്കാൻ തുടങ്ങിയപ്പോഴും അൻവറിന്റെ ഗോഡ്ഫാദർ ആയ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി അനങ്ങിയില്ല തിരുത്തിയില്ല.

അൻവരെന്ന ഖനി മുതലാളിയുമായുള്ള കൂട്ടുകച്ചവടത്തിലെ ലാഭത്തിൽ കണ്ണ് തള്ളി നിൽക്കുകയായിരുന്നു അന്ന് പിണറായി. അല്ലെങ്കിൽ ഉശിരുള്ള വ്യക്തിയാണെങ്കിൽ വെറുതെ ഇരിക്കുന്ന മൈക്കിനെതിരെ കേസെടുക്കുന്ന പിണറായിക്കെന്തേ അൻവറിനെ തിരുത്താൻ കഴിഞ്ഞില്ല. അൻവറിനെ പോലുള്ളവരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ പിണറായിയും പാർട്ടിയും അനുഭവിക്കേണ്ടി വരും. ഇന്നല്ലെങ്കിൽ നാളെ ഭരണം പോകും, അന്ന് അൻവർ തന്നെ പിണറായിക്കിട്ട് പണിയുന്ന അവസ്ഥ വരും. ആ കാലം വിദൂരമല്ല. അതുകൊണ്ട് എത്രയൊക്കെ എതിർപ്പുണ്ടെങ്കിലും ഇത്തരം മോശം പരാമർശങ്ങൾ CPM നേതാക്കളുടെ മാത്രമല്ല അണികളുടെയും വായിൽ നിന്ന് വരാതിരിക്കാൻ ശ്രദ്ധിച്ചാൽ പാർട്ടിയ്ക്ക് കൊള്ളാം. ഇല്ലെങ്കിൽ അവസരം വരുമ്പോൾ ജനം എടുത്തിട്ട് പെരുമാറും.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

10 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

11 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

15 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

16 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

16 hours ago