Kerala

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി . തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും വരണാധികാരി നടപടികൾ സ്വീകരിക്കാതെ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിക്കു കയായിരുന്നു എന്നുമാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ഇതു നിയവിരുദ്ധമാണന്നും പരാതിയിൽ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവര്‍ ഹർജി നൽകിയിട്ടുള്ളത്.

രാജീവ് ചന്ദ്രശേഖർ വീടിന്റെയും കാറിന്റെയും വിവരങ്ങൾ മറച്ചു വച്ചു, ഓഹരികളുടെ വില കുറച്ചു കാണിച്ചു, തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിൽ ഉള്ളത്. 2018ൽ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും എൻഡിഎ സ്ഥാനാർഥി ഇതേ കാര്യം ചെയ്തു എന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്ത് ലഭിക്കുന്ന പരാതികൾ എല്ലാം പരിഗണിച്ചു വേണം ഒരു പത്രിക സ്വീകരിക്കുകയോ തള്ളുകയോ ചെയ്യേണ്ടിയിരുന്നത്. കാരണവും കൃത്യമായി രേഖപ്പെടുത്തേണ്ട തായിരുന്നു. എന്നാൽ ഇവിടെ വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെ പത്രിക സ്വീകരിക്കുകയാണ് ഉണ്ടായത്. അതിനാൽ തങ്ങളുടെ പരാതിയിൽ 2 ദിവസത്തിനുള്ളിൽ ഉത്തരവ് പാസ്സാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

ചീഫ് ഇലക്ടറൽ ഓഫീസർ, ജില്ലാ കലക്ടർ എന്നിവർ തങ്ങളുടെ പരാതിയിൽ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പരാതി നൽകിക്കഴിഞ്ഞാൽ അതു സംബന്ധിച്ച് രേഖാമൂലമുള്ള മറുപടി നൽകണമെന്നാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു എന്ന് പിന്നീടാണ് അറിഞ്ഞത്. ഇത്തരത്തിൽ തെറ്റായ സത്യവാങ്മൂലങ്ങൾക്കെതിര പരാതിപ്പെടുന്നവർക്ക് മറുപടി നൽകാതിരിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർക്കും ജില്ലാ കലക്ടർക്കും അധികാരമുണ്ടോ എന്നറിയേണ്ടതുണ്ടെന്ന് ഹർജിയിൽ പറഞ്ഞിരിക്കുന്നു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

5 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

13 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

13 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

14 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

14 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

14 hours ago