Kerala

നരേന്ദ്രമോദിയുടെ ഗ്യാരന്റി രാജ്യം ഏറ്റെടുത്തു – വനതി ശ്രീനിവാസന്‍, ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വികസന രേഖയും വനിതാ മാനിഫെസ്റ്റോയും പ്രകാശനം ചെയ്തു

ആലപ്പുഴ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരന്റി രാജ്യം ഏറ്റെടുത്ത് കഴിഞ്ഞതായി കോയമ്പത്തൂര്‍ എംഎല്‍എയും മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയുമായ വനതി ശ്രീനിവാസന്‍. ആലപ്പുഴയിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വികസന രേഖയും വനിതാ മാനിഫെസ്റ്റോയും പ്രകാശനം ചെയ്യുകയായിരുന്നു വനതി ശ്രീനിവാസന്‍. മോദി പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാം തവണയും തുടരുമെന്ന് ഉറപ്പായി. എല്ലാവര്‍ക്കും തുല്യനീതിയും, തുല്യവികസനവും നല്‍കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ പറഞ്ഞു.

ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയ്‌ക്ക് ഏറ്റവും അനുയോജ്യയായ സ്ഥാനാര്‍ത്ഥിയാണ്. ശോഭയെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കാന്‍ ആലപ്പുഴ സന്നദ്ധമായി കഴിഞ്ഞു. രാജ്യത്തിന്റെ വികസനകുതിപ്പില്‍ ആലപ്പുഴയും പങ്കാളിത്തം വഹിക്കണം. സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍, ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്‍, അരുണ്‍ അനിരുദ്ധന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കലാരമേശ് തുടങ്ങിയവര്‍ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് എംപിയുടെ പ്രത്യേക പദ്ധതിയായ ഹീരാബെന്‍ സ്‌കോളര്‍ഷിപ്പിലൂടെ 25,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് ഉറപ്പു നൽകുന്ന വനിതാ മാനിഫെസ്റ്റോ, ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്കായി കേന്ദ്രീയവിദ്യാലയം, മോഡല്‍ ഏലീശ്വ വിദ്യാലയം, സ്ത്രീകള്‍ക്ക് പിഎസ്‌സി, എസ്എസ്‌സി, യുപിഎസ്‌സി പരിശീലനകേന്ദ്രം, വിവിധ ഉന്നത കോഴ്‌സുകളില്‍ പഠിക്കുന്നതിന് പ്രത്യേക സഹായങ്ങള്‍, പിഎം മിത്ര പദ്ധതി പ്രകാരം പതിനായിരം സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്ന വസ്ത്രനിര്‍മ്മാണ യൂണിറ്റ്, റേഷന്‍ ഷോപ്പുകള്‍, പീലിങ് തൊഴിലാളികള്‍ക്ക് സൗജന്യ ബസ് യാത്ര തുടങ്ങി വിവിധ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു.

ഒരു രൂപയുടെ സാനിറ്ററി പാഡുകള്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കും. സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയ്‌ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റ് തുറക്കും. വര്‍ക്കിങ് വിമണ്‍സ് ഹോസ്റ്റല്‍ തുടങ്ങും, കോളേജുകളില്‍ ഗേള്‍സ് ഹോസ്റ്റലുകള്‍, സ്ത്രീകള്‍ക്കായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍, നിയമസേവനവും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് വണ്‍ സ്റ്റോപ്പ് സെന്റര്‍ തുറക്കും, പ്രതിമാസ അദാലത്ത് നടത്തും എന്നിവയും വനിതാ മാനിഫെസ്റ്റോയിൽ എൻ ഡി എ ഉറപ്പു നൽകുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

5 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

6 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

7 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

17 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

18 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

19 hours ago