Kerala

പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണം, ‘കമ്മീഷണറുടെ ജീവിതത്തിലെ കറുത്ത അദ്ധ്യായം’ – തിരുവമ്പാടി ദേവസ്വം

തൃശൂർ . പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. പൂരം നല്ല രീതിയിൽ നടത്താനുള്ള അനുമതി തങ്ങൾക്ക് വേണമെന്നും ആനയെഴുന്നള്ളി പ്പിനും വെടിക്കെട്ടിനും സംസ്ഥാനത്ത് മൊത്തമായി നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്റ് സുന്ദർ മേനോൻ ആവശ്യപ്പെട്ടു.

‘യോഗം വിളിച്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിർബന്ധതരാവുന്നു. പൂരം അലങ്കോലമാക്കിയ കമ്മീഷണർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. ഒരു ഹോം വർക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മീഷണർ കാര്യങ്ങൾ ചെയ്തു. കമ്മീഷണറുടെ ജീവിതത്തിലെ കറുത്ത അദ്ധ്യായമാണിത്. എസിപി സുദർശൻ ഇരുദേവസ്വ ങ്ങളുമായി നല്ല ബന്ധത്തിലാണ് പോയത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചാർജുള്ള ഒരു ഡിവെെഎസ്‌പി അപമര്യാദയായി പെരുമാറി. വടക്കുന്നാഥന് മുന്നിലെ ദീപസ്‌തംഭം കത്തിക്കുന്നത് തടഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ഡിവെെഎസ്‌പി തോമസ് മതിയായ പാസ് നൽകിയില്ല’, തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമാണ് ഉദ്യോഗസ്ഥരുമായി യോഗം നടന്നത്. രാത്രി മഠത്തിൽ വരവിന് റോഡ് അടയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ജനങ്ങളെ അകറ്റി നിർത്താൻ തുട‌ങ്ങിയപ്പോൾ പൂരാസ്വാദത്തിന് വഴിയൊരുകാണാമെന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കമ്മീഷണറുടെ നിർദേശം പാലിച്ചേ പറ്റൂ എന്നാണ് തങ്ങളോട് ഉദ്യാേഗസ്ഥർ ഇതിനൊക്കെ മറുപടി പറഞ്ഞത്. പിന്നാലെയാണ് മഠത്തിൽ വരവ് നിർത്തി വെക്കുന്നത്. ആവശ്യമില്ലാത്ത നിയമന്ത്രണങ്ങൾ ബുദ്ധിമുട്ടിക്കുന്നു. ജില്ലാ കളക്ടറുടെ ഉറപ്പിലാണ് പിന്നെ വെടിക്കെട്ട് നടത്താൻ പോലും സമ്മതിക്കുന്നത്.

കുടമാറ്റ സമയത്ത് സ്പെഷ്യൽ കുടകൾ കൊണ്ടുവരാൻ അനുവദിക്കാതിരിക്കുക, ആനകളുടെ പട്ട കൊണ്ടുവരാൻ അനുവദിക്കാതിരിക്കുക തുടങ്ങി നിരവധി സംഭവങ്ങളാണ് ഇത്തവണ ഉണ്ടായത്. കൂടാതെ പൊലീസ് കുറച്ചുകൂടി ജനകീയമാകണമെന്നും തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടുണ്ട്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

4 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

4 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

5 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

9 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

9 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

10 hours ago