Kerala

തൃശൂരിലെ ഇന്റലിജിൻസ് റിപ്പോർട്ട് പുറത്ത്, ആ രഹസ്യം സുരേഷ് ഗോപിയോട് പറഞ്ഞ് മോദി

കരുവന്നൂരിലെ തട്ടിപ്പുകാരെ പ്രധാന മന്ത്രി നരേന്ദ്ര മോദി വെറുതെ വിടില്ല എന്ന് സുരേഷ് ഗോപി. ഇക്കുറി തൃശൂരിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയത് വലിയൊരു താക്കീതാണ്. സാമ്പത്തിക കൊലപാതകമാണ് കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്നത്. 2016-ൽ തന്നെ ഈ തട്ടിപ്പുകാർ കുടുങ്ങേണ്ടതായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അവർ രക്ഷപെട്ടു. എന്നാലിനി തെറ്റ് ചെയ്തവരെല്ലാം മോദിക്ക് മുന്നിൽ മുട്ട് കുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

പിന്നെ, വന്ദേഭാരത്, മെട്രോ വിപുലീകരണം അങ്ങനെ പലതും തൃശൂരിലെത്തിയ മോദി സംസാരിക്കുകയുണ്ടായി. ഇവിടെ കുടിവെള്ളം വിതരണം ചെയ്യാൻ പെെപ്പ് ഇടാൻ പോലും പിണറായി സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതികളെല്ലാം പൊക്കിക്കൊണ്ടുവരുമെന്ന് പറഞ്ഞതിനൊപ്പം എല്ലാ വീട്ടിലും വെള്ളം എത്തിക്കുമെന്ന ഉറപ്പും നൽകിയാണ് മോദി മടങ്ങിയത്. ഇതാണ് ജനതയ്ക്കു വേണ്ടത് എന്ന് സുരേഷ് ഗോപി പറയുന്നു.

പിണറായിയുടെ നെഞ്ചത്തു കയറിയാണ് പ്രധാനമന്ത്രി ഇതെല്ലാം പറഞ്ഞതെന്ന് ഓർക്കണം. വോട്ടർമാരിൽ മറ്റൊരു ‘മെെൻഡ് സെറ്റ്’ അദ്ദേഹം സൃഷ്ടിച്ചു. അതേസമയം തൃശൂരിലെ വിജയത്തെക്കുറിച്ച് പ്രവർത്തകരോട് മോദി ചോദിച്ചറിഞ്ഞതായി പരക്കുന്ന വാർത്തയെക്കുറിച്ച്‌ ചോദിച്ച മാധ്യമ പ്രവർത്തകരോട്ഇതെല്ലാം പുറത്തു പറയാമോ എന്നറിയില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വേദിയിൽ വച്ച് അദ്ദേഹം സംസാരിച്ചത് എന്താണെന്നു ലിപ് റീഡിംഗിലൂടെ നിങ്ങൾ മനസിലാക്കികൊള്ളൂ. അല്ലെങ്കിൽ ഹാർട്ട് റീഡിംഗിലൂടെയുമാകാം എന്നും സുരേഷ് ഗോപി പറഞ്ഞു.

‘അദ്ദേഹം എന്റെ തോളത്തു കൈവച്ച് സംസാരിച്ചു. പ്രധാനമന്ത്രി നൽകിയ മാനസിക ഊർജം എനിക്കു മാത്രമല്ല, കേരളത്തിനാകെ യുള്ളതാണ്. കേരളം മുഴുവൻ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി കേരളത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾക്കെല്ലാം എനർജി നൽകി. മോദി പറഞ്ഞ വാക്കുകളെല്ലാം അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം’ എന്നും സുരേഷ് ഗോപി പറഞ്ഞു. ഏതായാലും ശക്തമായ ഒരു പോരാട്ടം തന്നെ തൃശ്ശൂരിൽ നടക്കുമെന്നുള്ളത് ഉറപ്പാണ്. പ്രധാനമന്ത്രി മണ്ഡലത്തിൽ നൽകിയ ആവേശമൊക്കെ തന്നെ ബി ജെപി ക്ക് ഇത്തവണ വിജയ പ്രതീക്ഷ വർധിപ്പിക്കും എന്നുള്ളതിൽ സംശയമേയില്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ തവണ ഞാൻ തോറ്റതല്ല, തോൽപ്പിച്ചതാണ് എന്ന് സുരേഷ് ഗോപി ആരോപിച്ചു. ജനാധിപത്യ ധ്വംസനം ചെയ്തതാണ്. അതിന് ഇപ്പോഴും അവർ ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടായിരുന്നു തൃശൂരിൽ പ്രചാരണ പ്രവർത്തനം നടത്തിയത്. പക്ഷേ, ഇപ്പോൾ അതിലേറെ ദിവസങ്ങളായി. ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും ജനങ്ങൾ നൽകുന്ന ഊർജം പറഞ്ഞറിയിക്കാനാവില്ല എന്നും അദ്ദേഹം പ്രചാരണത്തിനിടെ പ്രതികരിച്ചു.

ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ തൊഴുതാണ് തൃശൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി ചേർപ്പ് നിയാേജക മണ്ഡലത്തിലെ ഗ്രാമാന്തരങ്ങളിലൂടെ പര്യടനം തുടങ്ങിയത്. വെട്ടുകാടും ചെന്നായ്പ്പാ റയിലും മുല്ലക്കരയിലുമെല്ലാം കാത്തുനിന്നത് കുട്ടികളും വൃദ്ധരും സ്ത്രീകളും അടക്കം ആയിരങ്ങൾ. തുറന്ന വാഹനത്തിൽ തോളത്തൊ രു ഷാളുമിട്ട് അദ്ദേഹം എല്ലാവരോടും കെെവീശിക്കാട്ടി, ജനം തിരിച്ചും. പര്യടനത്തിന്റെ ഇടവേളയിൽ തൃശൂർ നഗരത്തിലെത്തി യപ്പോൾ, പ്രചാരണത്തിന്റെ അവസാനഘട്ടത്തെക്കുറിച്ച് മാധ്യമങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചു .ജനങ്ങളുടെ പ്രതികരണം?എങ്ങനെ ആണ് എന്നുള്ള ചോദ്യത്തിന് ഉൾനാടൻ ഗ്രാമങ്ങളിലൂടെ തുറന്ന വാഹനത്തിൽ പ്രചാരണം തുടങ്ങിയപ്പോൾ വലിയൊരു അനുഭവമായിരുന്നു. എല്ലാ വീടുകളിൽ നിന്നും ജനങ്ങൾ കെെവീശിക്കാണിക്കുന്നു. അതൊരു ‘തംസപ്പ്” ആയാണ് ഞാൻ കാണുന്നത്.

UPDATING..

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

4 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

5 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

6 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

9 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

10 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

10 hours ago