Kerala

സിപിഎമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’, അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സങ്കടപ്പെടേണ്ട – കെ.എം.ഷാജി

കാഞ്ഞങ്ങാട് . അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സങ്കടപ്പെടേണ്ടെന്നും സിപിഎം പാര്‍ട്ടിക്ക് പറ്റിയ ചിഹ്നം ‘ബോംബ്’ ആണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. കാലത്തിന് അനുസരിച്ചുള്ള പുതിയ ചിഹ്നമാണ് ബോംബ്. അരിവാളും ചുറ്റികയും പഴയതാണ്. നേതാക്കളുടെ മക്കള്‍ പണമുണ്ടാക്കി സുഖമായി ജീവിക്കുമ്പോള്‍ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ മക്കള്‍ ബോംബ് ഉണ്ടാക്കി മരിക്കുകയാണെന്നും – കെ.എം.ഷാജി പറഞ്ഞു.

കാഞ്ഞങ്ങാട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലശ്ശേരി – മാഹി ബൈപാസിന്റെ നീളത്തിന് അനുസരിച്ച് നിലപാട് മാറുന്ന പാര്‍ട്ടിയാണ് സിപിഎം. മാഹിയില്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് സിപിഎം വേട്ടു തേടുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് നടത്തിയത്. ഇതിനായി വീണ ഉപയോഗിച്ച വിലാസം എകെജി സെന്ററിന്റേത് ആണ്. – കെ.എം.ഷാജി പറഞ്ഞു.

തന്റെ മകന്റെ പേരില്‍ അഴിമതിയാരോപണം ഉണ്ടായ സമയത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കത്തെഴുതിയ അച്യുതാനന്ദനെ പിണറായി മാതൃകയാക്കണം. എന്നാല്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറോട് മകളുടെ കേസ് അന്വേഷിക്കണമെന്ന് പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ തള്ളു കാരണം മൈക്കുകള്‍ പോലും സ്വയം വീഴുന്ന അവസ്ഥയാണ്. വ്യക്തിത്വത്തി ന്റെ പേരില്‍ ജനങ്ങളെ മാറ്റി നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്ത് ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് ഉള്ളത് – കെ.എം.ഷാജി പറഞ്ഞു.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

4 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

8 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago