Crime,

മാസപ്പടിയിൽ വിജിലൻസ് അന്വേഷണം, 25ന് വിധി പറയും

തിരുവനന്തപുരം . മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ പുതിയ ചോദ്യങ്ങളുമായി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി. കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്ന് കോടതി ചോദിച്ചു. കരാര്‍ എന്തായിരുന്നു എന്നും കോടതി ചോദിക്കുകയുണ്ടായി.

സർക്കാർ നിയന്ത്രണത്തിലുള്ള കെആർഇഎംഎല്ലും കർത്തയുടെ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള ബന്ധം, സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും തമ്മിലുള്ള ബന്ധം, കരാറിലൂടെ ഇരു കമ്പനികളുടെയും നേട്ടം, കമ്പനികളുടെ ഭൂമിയുടെ വി‌നിയോഗം തുടങ്ങിയവയിൽ വ്യക്ത വരുത്താനാണ് ഹർജിക്കാരനായ മാത്യു കുഴൽനാടന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടത്. ഐആര്‍ഇഎല്ലില്‍ കുറഞ്ഞ നിരക്കിലാണ് സിഎംആര്‍എല്‍ ധാതുമണല്‍ വാങ്ങുന്നതെന്ന് മാത്യു കുഴല്‍നാടന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ ഇവേ ബില്‍ ഹാജരാക്കി. കുറഞ്ഞ നിരക്കിലാണോ സ്വകാര്യ കമ്പനിക്ക് മണല്‍ നല്‍കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെടുകയുണ്ടായി.

ആവശ്യമായ രേഖകൾ സമർപ്പിക്കാമെന്ന് മാത്യുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വീണ്ടും 25ന് പരിഗണിക്കും. കേസിൽ നേരത്തെ വാദം പൂർത്തിയായിരുന്നു. വിധിപകർപ്പ് തയാറാക്കുന്നത് പൂർത്തിയാകാത്തതിനാലാണ് വിധി പറയുന്നത് കോടതി മാറ്റിവെച്ചിരുന്നത്. വിശദീകരണം കോടതി പരിശോധിച്ചതിൽ പിന്നെ വിധി പറയും. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരാണ് കേസിലെ എതിര്‍കക്ഷികള്‍.

ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പണം ലഭിച്ചു എന്നാണു മാത്യു കുഴൽനാടന്റെ ഹർജിയിലെ ആരോപണം. വിജിലൻസ് അന്വേഷണം വേണം എന്നായിരുന്നു മാത്യു കുഴൽനാടൻ ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന‌ നിലപാടിലേക്ക് മാറി. കോടതി വേണോ വിജിലൻസ് വേണോ എന്ന് തീരുമാനിക്കാൻ കോടതി നിർദേശിച്ചപ്പോൾ കോടതി അന്വേഷിച്ചാൽ മതിയെന്നു മാത്യു കുഴൽനാടന്റെ അഭിഭാഷകൻ തുടർന്ന് വ്യക്തമാക്കുകയായിരുന്നു.

കോടതി അന്വേഷിച്ചാൽ മതിയെന്നു മാത്യു കുഴൽനാടന്റെ അഭിഭാഷകൻ വ്യക്തമാക്കി. ആറാട്ടുപുഴയിൽ ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ സ്ഥലം വാങ്ങിയെങ്കിലും നിയമങ്ങൾ എതിരായതിനാൽ അനുമതി ലഭിച്ചില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂമിക്ക് ഇളവു ലഭ്യമാക്കാൻ കർത്തയുടെ കമ്പനിയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് വീണ സിഎംആർഎലുമായി കരാറിൽ ഏർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി, റവന്യൂ വകുപ്പിനോട് കർത്തയുടെ അപേക്ഷ വീണ്ടും പരിശോധിക്കാൻ നിർദേശിച്ചതായും ഹർജിയിൽ വ്യക്തമാക്കി യിട്ടുണ്ട്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

1 hour ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago