Crime,

വിളിച്ചിട്ടു വരാതെ തരികിട കാട്ടിയ CMRL കർത്തയുടെ വീട്ടിലെത്തി തെളിവുകൾ തൂക്കിയെടുത്ത് ED, CPM നെട്ടോട്ടത്തിൽ !

നേരിട്ടു ഹാജരാകാൻ മടിച്ച ശശിധരൻ കർത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം. സിഎംആർഎ ലിന്റെ ഉത്തരവാദിത്തപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു കഴിഞ്ഞതിനാൽ ഇനി എക്സാലോജിക് സൊലൂഷൻസിലേക്കാകാം ഇ.ഡി നീങ്ങുക. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമേയുള്ളൂ. തുടർന്നുള്ള ചോദ്യം ചെയ്യലിന് ഇ.ഡി തിരഞ്ഞെടുക്കുന്ന സമയവും രീതിയും സംബന്ധിച്ചാണു സിപിഎമ്മിന്റെ ഉദ്വേഗം.

ഇ.ഡി സംഘം സിഎംആർഎൽ കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായുടെ ആലുവയിലെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ സൂക്ഷിച്ചിരിക്കുന്നതു ശശിധരൻ കർത്തായാണ് എന്ന കമ്പനി ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ഇന്നലെ ഉച്ചയ്ക്ക് 1.15നു വീട്ടിൽ എത്തിയത്. ഇ.ഡിയുടെ നീക്കങ്ങൾക്കെതിരെ ശശിധരൻ കർത്താ സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഐടി സർവീസ് കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കു പലപ്പോഴായി 1.72 കോടി രൂപ നൽകിയതു സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയാനാണു ശശിധരൻ കർത്തായ്ക്കു സമൻസ് അയച്ചത്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണം എട്ടുമാസത്തെ സമയപരിധി നിശ്ചയിച്ചാണ്. സിഎംആർഎൽ, കെഎസ്ഐഡിസി, എക്സാലോജിക് എന്നിവർക്കും ഇവരുമായി ഇടപാടുള്ള കമ്പനികൾക്കും നോട്ടിസ് നൽകിയുള്ള ‘ചട്ടപ്പടി’ അന്വേഷണമാണ് അവരുടേത്. ഒരിക്കൽ കെഎസ്ഐഡിസിയിൽ എത്തി ചില രേഖകൾ ശേഖരിച്ചു പോയതല്ലാതെ, കടുത്ത നടപടികളിലേക്കു കടന്നിട്ടില്ല. കേരളത്തിലെയും ബെംഗളൂരുവിലെയും കോടതികളിൽ കെഎസ്ഐഡിസിയും എക്സാലോജിക്കും നൽകിയ കേസുകളും അന്വേഷണ നടപടികൾ നീളാൻ കാരണമായി.

എന്നാൽ എസ്എഫ്ഐഒയുടെ രീതിയല്ല ഇ.ഡി പിന്തുടരുന്നത്. കേസെടുത്തു മൂന്നാഴ്ചയ്ക്കകം സിഎംആർഎലിലെ പ്രധാനപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു. നോട്ടിസ് നൽകിയിട്ടും ഹാജരാകാതിരുന്ന കർത്തായ്ക്കു രണ്ടാമതു നോട്ടിസ് നൽകിയതിനു പിന്നാലെ വീട്ടിലെത്തി ചോദ്യം ചെയ്തത് ഏതു നടപടിയിലേക്കും ഇ.ഡി നീങ്ങുമെന്നതിന്റെ സൂചനയാണ്. ഇതു മുൻകൂട്ടി കണ്ടാണു കഴിഞ്ഞദിവസം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ ഡൽഹി ഹൈക്കോടതിയിലും ഹർജി നൽകാൻ സിഎംആർഎൽ മുതിർന്നത്.

കർത്തായുടെ വീട്ടിലേക്കെത്തിയ ഇ.ഡിയുടെ തിടുക്കമാണു സിപിഎം സംശയിക്കുന്നത്. സിഎംആർഎലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നോ എന്നതാണ് ഇ.ഡിയുടെ പ്രധാന അന്വേഷണ വിഷയമെന്നതിനാൽ എക്സാലോജിക്കിലേക്ക് അന്വേഷണമെത്താനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ ചോദ്യംചെയ്യലിനെ നിയമപരമായി തടയുക പ്രയാസമാവും. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയലക്ഷ്യം തുറന്നുകാട്ടുന്ന വിധമാകും പിന്നെ പാർട്ടിയുടെ നീക്കം.

ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്‌ഐഒ) അന്വേഷിക്കുന്നുണ്ട്. ഇ.ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണു കേസന്വേഷണം നടക്കുന്നത്. സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്‌കുമാർ, ചീഫ് ജനറൽ മാനേജർ പി.സുരേഷ്‌കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്ര ശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റെയ്ച്ചൽ കുരുവിള, കാഷ്യർ വാസുദേവൻ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇത് ഇന്നും തുടരും.

എക്‌സാലോജിക്കിനു പണം നൽകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെക്കാൾ വിവരങ്ങൾ അറിയാവുന്നതു മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായ്ക്കാണെന്ന മൊഴിയാണ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്. സിഎംആർഎല്ലിന്റെ ഉന്നത ബന്ധം വ്യക്തമാക്കുന്ന മൊഴികളുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ മുൻപ് ശശിധരൻ കർത്തായെ വീട്ടിൽ സന്ദർശിച്ചിട്ടുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ടെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും എക്‌സാലോജിക്കിനെതിരെ നടപടികൾ ഉണ്ടാകുമെന്നാണ് ഇഡി നൽകുന്ന സൂചന.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

6 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

7 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

8 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

18 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

19 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

20 hours ago