Kerala

പിണറായിക്ക് ഒരൊറ്റ വോട്ട് തരില്ല, ഞങ്ങളെയും 9539 കുടുംങ്ങളെയും പിണറായി ചതിച്ചു


,
തിരുവനന്തപുരം . സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെയോ അവരുടെ കുടുംബങ്ങളുടെയോ ഒരൊറ്റ വോട്ട് എൽ ഡി എഫിന് കിട്ടുമെന്ന് പിണറായിയോ എൽ ഡി എഫ് ഒ കരുതേണ്ട. എത്തിക്കുറി കിട്ടാൻ പോകുന്നില്ല. സെക്രട്ടേറിയറ്റിന് മുന്നിൽ 62 ദിവസമായി സമരം നടത്തുകയായിരുന്ന സിപിഒ റാങ്ക് ജേതാക്കൾ താൽക്കാലികമായി സമരം അവസാനിപ്പിക്കും മുൻപ് നാദിയ പ്രഖ്യാപനമാണിത്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് 62 ദിവസമായി സിപിഒ റാങ്ക് ജേതാക്കൾ നടത്തി വന്ന സമരം താത്ക്കാലികമായി അവസാനിപ്പിക്കുന്നത്. ഇടത് സർക്കാർ വാക്ക് പാലിച്ചില്ലെന്ന് റാങ്ക് ഹോൾഡേഴ്സ് പറഞ്ഞു. നികൃഷ്ട ജീവികളോട് കാട്ടുന്ന സമീപനമാണ് പിണറായി സർക്കാർ കാണിച്ചത്. രാജ്യം മുഴുവൻ സമരം ചെയ്യുന്ന ഡിവൈ എഫ് ഐക്കാർ പോലും സെക്രട്ടേറിയറ്റിന് മുന്നിൽ 62 ദിവസമായി നടന്ന സമര പന്തലിലേക്ക് തിരിഞ്ഞു നോക്കിയില്ല – പ്രതിഷേധക്കാർ പറഞ്ഞു.

വെറും 4436 ഉദ്യോഗാർത്ഥികൾക്കാണ് 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇതുവരെ നിയമനം ലഭിച്ചത്. റാങ്ക് ലിസ്റ്റിലുണ്ടായിട്ടും 68 ശതമാനം ഉദ്യോഗാർത്ഥികൾക്കും ഇതുവരെ നിയമന ശിപാർശ പോലും ലഭിച്ചില്ല. റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതോടെ ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയാണ് അസ്തമിച്ചിരിക്കുന്നത്.

പുല്ലുതിന്നും മുട്ടിൽ ഇഴഞ്ഞും തല മുണ്ഡനം ചെയ്തും പ്രതീകാത്മക ശവസംസ്‌കാരം നടത്തിയും വരെയാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്നത്. നിരാഹാരം കിടന്നിട്ടും സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. സെക്രട്ടറിയറ്റിന് മുന്നിലെ റോഡ് ഉപരോധം സംഘർഷത്തിനു വഴി വെക്കുകയുണ്ടായി.

റാങ്ക് മഹോൾഡേഴ്സിനെയും കുടുംബത്തെയും വഞ്ചിക്കുകയാണ് സർക്കാർ ചെയ്തത് എന്നും മുഖ്യമന്ത്രി ഇതിൽ മറുപടി പറയണമെന്നും ഉദ്യോഗാർത്ഥികൾ സമരം താൽക്കാലികമായി അവസാനിപ്പിക്കും മുൻപ് ആവശ്യപ്പെട്ടു. സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനി ക്കേണ്ടതെന്ന നിലപാടിലാണ് ഇപ്പോൾ പിഎസ് സി.

സമരത്തിനിടെ രണ്ടുപേർ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി ഉദ്യോഗാർ ത്ഥികളുമായി ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ ന്യായമാണെന്നും സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും ആയിരുന്നു ഡി ജി പി പറഞ്ഞ മറുപടി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൂറുകണക്കിന് നിവേദനങ്ങൾ ആണ് ഉദ്യോഗാർത്ഥികൾ നൽകിയതെങ്കിലും പിണറായി സർക്കാർ ഇതൊന്നും കേട്ടില്ല.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

8 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

9 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

9 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

13 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

13 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

14 hours ago