Crime,

ജെസ്‌നയെ കൊന്നുവോ? അന്വേഷണത്തിലും ദുരൂഹത, ജെസ്‌ന ജീവിച്ചിരിപ്പില്ല, വില്ലൻ ആ അജ്ഞാതൻ ?

തിരുവനന്തപുരം . ആറു വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയായിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിലും അത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് നീണ്ട കാലം നടത്തിയ അന്വേഷണത്തിലും ഒക്കെ അടിമുടി ദുരൂഹത. ക്രൈം ബ്രാഞ്ചും ക്രൈം ബ്രാഞ്ച് പോയ അതെ വഴികളിൽ അന്വേഷണം നടത്തിയ സി ബി ഐയുടെ അന്വേഷണത്തിലും ഒരു തുമ്പും കിട്ടിയില്ലെന്നു ഏജൻസികൾ പറയുമ്പോൾ ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും

ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഉള്ള ഡിജിറ്റൽ തെളിവുകൾ നൽകാമെന്നും പിതാവ് ജെയിംസ് കോടതിയെ അറിയിച്ചിരിക്കുന്നത് കേസിൽ നിര്ണായകമായിരിക്കുകയാണ്. സി.ബി.ഐ ശരിയായി അന്വേഷിച്ചാൽ സുഹൃത്തിന്റെ ചിത്രങ്ങളടക്കം തെളിവ് നൽകാമെന്നാണ് ജെസ്‌നയുടെ പിതാവ് കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

ജെസ്നയുമായി രഹസ്യ അടുപ്പം സ്ഥാപിച്ചിരുന്ന അയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്റെ പക്കലുണ്ട്. അതേക്കുറിച്ച് വിവരം നൽകിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ല. അഡ്വ. ശ്രീനിവാസൻ വേണുഗോപാൽ മുഖേന ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജെസ്‌നയുടെ പിതാവ് പറയുന്നു. തുടർന്ന് സി.ബി.ഐ ഉദ്യോഗസ്ഥനോട് 19ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്.

അന്വേഷണത്തിൽ ഉണ്ടാവുന്ന ചെറിയവീഴ്ച പോലും വലിയ പിശകിൽ കലാശിച്ചേക്കാം. സി.ബി.ഐ പിന്നിലുണ്ടെന്ന് അറിഞ്ഞാൽ അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കുമെന്ന ഭയമുണ്ട്. ജെസ്ന എല്ലാ വ്യാഴാഴ്ചയും രഹസ്യമായി പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തി. ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഈ ദിശയിൽ അന്വേഷണമുണ്ടായിട്ടില്ല. സി.ബി.ഐ ആകെ സംശയിച്ചത് ജെസ്നയുടെ സഹപാഠിയെ മാത്രമാണ്. അയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി. ജെസ്നയെ കാണായതിന്റെ തലേദിവസമുണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താൻ ശ്രമം ഉണ്ടായില്ല. മാസമുറയാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ എന്നും അന്വേഷിക്കാൻ കൂട്ടാക്കിയില്ല. ജെസ്നയുടെ മുറിയിൽ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയുണ്ടായില്ല.

അതേസമയം പിതാവ് ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്തിയെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും ആണ് സി.ബി.ഐ കോടതിയിൽ മറുപടി നൽകിഎതെങ്കിലും, പിതാവിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ തയ്യാറായി ല്ലെന്നതാണ് ശ്രദ്ധേയമായത്. കോടതിക്ക് വിവരങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കാമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥനോട്നേ രിട്ട് ഹാജരാകാൻ കോടതി തുടർന്ന് ഉത്തരവിടുകയായിരുന്നു.

പത്തനംതിട്ടയിലെ മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസിൽ നിന്ന് 2018 മാർച്ച് 22ന് പുറപ്പെട്ട ജസ്ന ഓട്ടോറിക്ഷയിൽ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി. അവിടെ നിന്ന് ശിവഗംഗ എന്ന ബസിൽ മുണ്ടക്കയത്തേക്ക് പോയി. പുളികുന്നുവരെ ഇതേ ബസിൽ ഉണ്ടായിരുന്നതായി കണിമല ബാങ്കിന്റെ സി.സി ടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. പുളികുന്നിനും മുണ്ടക്കയത്തിനും ഇടയിലാണ് ജെസ്‌നയെ സത്യത്തിൽ കാണാതാവുന്നത്.

crime-administrator

Recent Posts

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

14 mins ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

1 hour ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

4 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

5 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

6 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

7 hours ago