Kerala

പെൻഷൻ ഇല്ലേൽ വോട്ട് കിട്ടില്ല, പിണറായി 2000 കോടി കടമെടുക്കുന്നു

ക്ഷേമ പെൻഷൻ ജനങ്ങളുടെ അവകാശമല്ലെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഈ നിലപാട് പെൻഷൻ പദ്ധതികളിൽ നിന്നും സർക്കാറിന്റെ പിന്നോട്ടുപോക്ക് വ്യക്തമാക്കുന്നതായിരുന്നു. ഈ വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. ഇതിനിടെ പെൻഷൻ കുടിശ്ശികയിൽ രണ്ട് മാസത്തെ ഗഡു വിതരണം തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലമായിതിനാൽ പെൻഷൻ കൊടുത്ത് ജനങ്ങളെ ആശ്വസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി കടമെടുപ്പിന്റെ വഴിയിൽ തന്നെയാണ് സംസ്ഥാന സർക്കാർ.

ക്ഷേമപെൻഷന് പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയായിരിക്കും പണം സ്വരൂപിക്കുക. ക്ഷേമപെൻഷനായി സർക്കാർ രൂപവത്കരിച്ച കമ്പനിയാണ് വായ്പയെടുക്കുക. മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്കാണ് ഫണ്ട് മാനേജർ. 9.1 ശതമാനമാണ് പലിശയായി നിശ്ചയിച്ചിരിക്കുന്നത്.

ഒന്നരവർഷത്തിനുള്ളിൽ മൂന്നാമതായാണ് ഇതേ ആവശ്യത്തിനായി സർക്കാർ സഹകരണബാങ്കുകളെ സമീപിക്കുന്നത്. നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ സഹകരണബാങ്കുകൾക്ക് നൽകാനുണ്ട്. ഒരുവർഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂർത്തിയായ വായ്പ ഇതുവരെ തിരിച്ചടച്ചിട്ടില്ല. പലിശമാത്രം നൽകി ഒരുവർഷം കൂടി കാലാവധി നീട്ടുകയായിരുന്നു.

കഴിഞ്ഞവർഷം ആദ്യം 2000 കോടിയും പിന്നീട് 1500 കോടിയുമാണ് പിരിച്ചെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, രണ്ടാംതവണ 500 കോടിരൂപപോലും കണ്ടെത്താനായില്ല. പെൻഷൻകമ്പനിക്ക് നൽകിയ വായ്പ കാലാവധിക്കുശേഷവും തിരിച്ചുലഭിക്കാത്തത് വീണ്ടും പണം നൽകുന്നതിന് സഹകരണ ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ട്.

ഈവർഷം ആദ്യം നടത്തിയ നിക്ഷേപസമാഹരണ യജ്ഞത്തിൽ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമായി 24,000 കോടിയോളം രൂപയാണ് പുതിയ നിക്ഷേപമായി വന്നത്. ഇതിലാണ് സർക്കാരിന്റെ പ്രതീക്ഷ. അതുകൊണ്ടാണ്, രണ്ടുതവണ പ്രതീക്ഷിച്ച പണം ലഭിച്ചില്ലെങ്കിലും, മൂന്നാമത്തെ വീണ്ടുമുള്ള നീക്കം.

സഹകരണസംഘം രജിസ്ട്രാറും ഫണ്ട് മനേജരായ ബാങ്കും ചേർന്ന് കേരളബാങ്കിൽ തുടങ്ങുന്ന പൂൾ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. വായ്പയായാണ് സംഘങ്ങളിൽനിന്ന് പണം വാങ്ങുന്നത്. ഇതിന്റെ തിരിച്ചടവ് അടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ഫണ്ട് മാനേജരും ക്ഷേമപെൻഷൻ കമ്പനിയും കരാറുണ്ടാക്കും.

ഫണ്ട് വിനിയോഗവും തിരിച്ചടവും സഹകരണസംഘം രജിസ്ട്രാർ നിരീക്ഷിച്ച് റിപ്പോർട്ട് സർക്കാരിന് നൽകണം. പണം കണ്ടെത്താൻ സഹകരണബാങ്കുകളുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിന് രജിസ്ട്രാർ അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്. 12 മാസമാണ് വായ്പകാലാവധി. ഇതിന്റെ പലിശ മാസ അടിസ്ഥാനത്തിലും മുതൽ കാലാവധിക്കുശേഷം ഒറ്റത്തവണയായും നൽകുന്ന രീതിയിലാണ് ക്രമീകരണം.

അതിനിടെ സാമൂഹികസുരക്ഷാ പെൻഷനുപുറമേ മൂന്നുലക്ഷം കർഷകത്തൊഴിലാളികൾക്ക് മാസം 1600 രൂപ പെൻഷൻ നൽകുന്നുണ്ടെന്ന് സർക്കാർ അടുത്തിടെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 50 വയസ്സിലധികം പ്രായമുള്ള 76,000 അവിവാഹിതരായ സ്ത്രികൾക്കും ഇതേതുക പെൻഷനായി നൽകുന്നു. ഇതിന് കേന്ദ്രസഹായമില്ല. ഇതടക്കം 45 ലക്ഷം പേർക്കാണ് പെൻഷൻ നൽകുന്നത്. മാസം 900 കോടി രൂപയാണ് ഇതിനാവശ്യമായുള്ളത്. ഇതുകൂടാതെ 16 ക്ഷേമഫണ്ട് ബോർഡ് പെൻഷൻ പദ്ധതിക്കായി മാസം 90 കോടിരൂപ കണ്ടത്തേണ്ടതുണ്ടെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

ദേശീയ സാമൂഹികസഹായപദ്ധതി പ്രകാരമുള്ള പെൻഷൻ കേന്ദ്രം ഫണ്ട് അനുവദിക്കുന്നമുറയ്ക്കെ അനുവദിക്കാനാകു. 2023 ജൂൺവരെയുള്ള സഹായമെ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളു. കേന്ദ്രം അനുവദിക്കുന്നത് ഏഴുലഷംപേർക്കാണ്. ഒരുവ്യക്തിക്ക് 1600 രൂപയാണ് പ്രതിമാസപെൻഷൻ നൽകുന്നത്. ഇതിൽ കേന്ദ്രവിഹിതം പരമാവധി 500 മാത്രമാണ്. സാമൂഹികസുരക്ഷാസെസ് വകമാറ്റിയതാണ് പെൻഷൻ പ്രതിസന്ധിക്കു കാരണമെന്ന ഹർജിയിലെ ആരോപണം തെറ്റാണ്. വിദേശമദ്യ, ഇന്ധന സെസ്സായി കഴിഞ്ഞനവംബർവരെ പിരിച്ചെടുത്തത് 740 കോടിരൂപ മാത്രമാണ്. അതേസമയം 2016 മെയ്‌ മുതൽ സെപ്റ്റംബർ 2023 വരെ ചെലവിട്ടത് 52,862 കോടിയാണെന്നും സർക്കാർ അറിയിച്ചിരപുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

5 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

6 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

7 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

17 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

18 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

19 hours ago