Crime,

മാസപ്പടി മുഖ്യ മന്ത്രിക്ക്, CMRL നു പിറകെ വീണയെ ED ചോദ്യം ചെയ്യും

രാജ്യത്ത് നടന്ന ഏറ്റവും വലിയ കരിമണൽ കുംഭകോണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക്. കരിമണൽ കുംഭകോണവുമായി ബന്ധപെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനു CMRL നൽകിയത് മുഖ്യമന്ത്രിക്കുള്ള മാസപ്പടിയാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ ഏജൻസികൾ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

നല്‍കാത്ത സേവനത്തിനാണ് വീണയുടെ കമ്പനിയായ എക്സാലോജിക് പണം വാങ്ങിയിരിക്കുന്നത്. കടമെന്ന കണക്കിലും പണം വാങ്ങിയിട്ടുണ്ട്. ഇതെല്ലാം കരിമണൽ ഖനനത്തിനും, അതിനായി സംസ്ഥാന സർക്കാരിൽ നിന്നും ഇളവുകൾ കിട്ടുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന് കിട്ടിയ മാസപ്പടി എന്നും കോടികളുടെ അഴിമതിയാണ് ഇതിനു പിന്നിൽ നടന്നിരിക്കുന്നതെന്ന കണ്ടെത്തലിലേക്കുമാണ് അന്വേഷണം എത്തുന്നത്.

കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പച്ച കോടി കാണിച്ചിട്ടുണ്ട്. തുടർ നടപടികൾക്ക് ഇഡി നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം. ഇ ഡി ശേഖരിച്ച തെളിവുകളും രേഖകളും കേസിൽ നിർണായകമാകുമെന്നു ഇതോടെ ഉറപ്പാവുകയാണ്. കേസിൽ ഇഡി അന്വേഷണത്തിന് തടയിടാൻ വീണ വിജയനും, എക്സാലോജിക്കും നടത്തിയ നിയമ നീക്കങ്ങൾ എല്ലാം നേരത്തെ പാരായജയ പെട്ടിരുന്നു.

അതേസമയം, മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങിയിരിക്കെ സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനി പ്രതിനിധികളെ വ്യാഴാഴ്ച ഇഡി വിളിപ്പിച്ചിട്ടുണ്ട്.. സിഎംആർഎൽ ഫിനാൻസ് വിഭാ​ഗം ഉദ്യോ​ഗസ്ഥരോട് രേഖകൾ സഹിതം ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയത്. തൊട്ടു പിറകെ വീണ വിജയനെയും ഇ ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസും സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്. നൽകാത്ത സേവനത്തിനാണ് സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നാണ് ആരോപണത്തിലാണ് ഇ ഡി അന്വേഷണം നടക്കുന്നത്. പല തവണ ആവശ്യപെട്ടിരുന്നിട്ടും ഇതുവരെ പണം നൽകിയ ഇടപാട് എന്തെന്ന് വ്യക്തമാക്കാൻ എക്സാലോജിക് സൊലൂഷൻസീനും സി എം ആർ എല്ലിനും കഴിഞ്ഞിട്ടില്ല.

പണം വാങ്ങിയത് ഏതുതരം സേവനത്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് ഇ ഡി ഏറ്റവും ഒടുവിൽ ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. സിഎംആർഎലും തമ്മിലുള്ള ദുരൂഹമായ പണമിടപാടുകളിൽ ഇഡി കേസെടുത്തിരുന്നു. ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസും മറ്റൊരു വശത്ത് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

തവണകളിലായി 1.72 കോടി രൂപ സിഎംആർഎൽ വീണാ വിജയന്റെ കമ്പനിക്ക് നൽകിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 2016-17 മുതലാണ് എക്‌സാലോജികിന് കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറുന്നത്. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം ഉള്ളത്. എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ നോട്ടീസ് നൽകിയിരുന്നു.

ഇസിഐആർ രജിസ്റ്റർ ചെയ്തതോടെയാണ് ഇഡി ഔദ്യോഗികമായി മാസപ്പടിയുടെ അന്വേഷണത്തിലേക്ക് കടക്കുന്നത്. എസ്എഫ്‌ഐഒയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ശേഖരിച്ച വിവരങ്ങളനുസരിച്ച് മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമായതോടെയായിരുന്നു ഇത്. തുടർന്നാണ് ഇഡി അന്വേഷണത്തിലേക്ക് കടക്കുന്നത്. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന കേസാണ് നിലവിൽ ഇ ഡി ആദ്യം അന്വേഷിക്കുക. നൽകാത്ത സേവനത്തിന് ലക്ഷങ്ങൾ കൈപ്പറ്റിയതാണ് വീണാ വിജയനെതിരെ ഉയർന്ന മുഖ്യ ആരോപണം.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

6 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

7 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

8 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

19 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

19 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

20 hours ago