Kerala

പിണറായി ചതിക്കുന്നു, പിച്ച കൊടുക്കാൻ പറ്റില്ലെന്ന്.. പെൻഷൻ നിർത്തുന്നു !

റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു വിതരണം തുടങ്ങുകയാണ്. രണ്ടു മാസത്തെ ഗഡുവായ 3,200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. 2023 നവംബർ, ഡിസംബർ മാസങ്ങളിലെ കുടിശികയുള്ള തുകയാണ് ഇത്. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.

6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. കഴിഞ്ഞ മാസം ഒരു ഗഡു പെൻഷൻ തുക വിതരണം ചെയ്തിരുന്നു. 6 മാസത്തെ പെൻഷൻ മുടങ്ങി കിടക്കവെയാണ് 2 മാസത്തെ പെൻഷൻ നൽകുന്നത്. ഇങ്ങനെ ജനത്തെ വിഡ്ഢികൾ ആക്കുന്നതിനിടെ മറ്റൊരു ദ്രോഹം കൂടി പൊതുജനത്തോട് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ക്ഷേമപെൻഷ നുകൾ നിർത്താനൊരുങ്ങുകയാണ്. ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നും ഔദാര്യം മാത്രമാണെന്നുമാണ് പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.

ക്ഷേമ പെന്‍ഷന്‍ നല്‍കാനെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തില്‍ നിന്നും ഇന്ധനത്തില്‍ നിന്നും സെസ് പിരിക്കുന്നുണ്ടെന്നും പക്ഷേ, കൃത്യമായി ക്ഷേമ പെന്‍ഷന്‍ നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിചിത്ര നിലപാട്. ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. എ.എ. ഷിബിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ മറുപടിയിലാണ് ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 500 മുതല്‍ 999 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും സെസ് നല്‍കണം.

ഒരു ലിറ്റര്‍ പെട്രോള്‍/ ഡീസല്‍ എന്നിവയില്‍ നിന്ന് 2 രൂപയും സെസ് നല്‍കണം. ക്ഷേമ പെന്‍ഷന്‍ നല്‍കാനാണ് ഈ സെസ് പിരിവ് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ക്ഷേമ പെന്‍ഷന്‍ അവകാശമല്ല, ഔദാര്യമെന്ന് ആണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. സെസ് കൃത്യമായി ഖജനാവില്‍ എത്തുകയും ക്ഷേമ പെന്‍ഷന്‍ 7 മാസം കുടിശികയും ആയതോടെയാണ് പൊതുതാല്‍പര്യ ഹര്‍ജി അഡ്വ. ഷിബി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പ് എത്തിയതോടെ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കൂടി സര്‍ക്കാര്‍ കൊടുത്തു. ഇതോടെ 2023 സെപ്റ്റംബര്‍ മാസം വരെയുള്ള പെന്‍ഷനാണ് വിതരണം ചെയ്തിരിക്കുന്നത്.

6400 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും 4 മാസത്തെ കുടിശികയായി ലഭിക്കേണ്ടതാണ്. ഏപ്രില്‍ 26 നാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ 30 ആകുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ കുടിശിക 5 മാസം ആകും.അതായത് 8000 രൂപ പെന്‍ഷനായി ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കേണ്ടതാണ്. അഞ്ച് മാസത്തെ കുടിശിക പ്രതീക്ഷിച്ചിരിക്കുന്ന അരലക്ഷത്തിന് മുകളിലുള്ള ക്ഷേമ പെന്‍ഷന്‍കാര്‍ ഹൈക്കോടതി യില്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ ഞെട്ടിയിരിക്കുകയാണ്.

ക്ഷേമ പെന്‍ഷന്‍ പിന്‍വലിക്കുമോ, കുടിശിക അനന്തമായി നീളുമോ എന്നൊക്കെയുള്ള ആശങ്കയിലാണ് ഇവര്‍. ക്ഷേമപെന്‍ഷന്‍ അവകാശമല്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തുവരാനാണ് പ്രതിപക്ഷ നീക്കം. തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്ന നിലപാട് സര്‍ക്കാരിന് തിരിച്ചടിയാ യേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് ഏപ്രിൽ മാസം രണ്ട് ഗഡുക്കൾ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കിയത്. ക്ഷേമ പെൻഷൻ വൈകുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നീക്കം.

https://youtu.be/yrB2-cEB5yE?si=WufgHs-lmwwJPG28

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

4 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

15 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

16 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

16 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago