Crime,

ബോംബ് പൊട്ടിയത് CPM ന്റെ മൂട്ടിൽ..ഗോവിന്ദന് മൊത്തം പൊള്ളിയിട്ടും പിണറായി തള്ളി

2015 ജൂൺ ആറാം തീയതി കൊളവല്ലൂർ ഈസ്റ്റ് ചെക്കണ്ടികുന്നിൻ മുകളിൽ ഇതുപോലൊരു സ്ഫോടനമുണ്ടായി. ഷൈജു സുഭീഷ് എന്നിവർ കൊല്ലപ്പെട്ടു .നാല് പേർക്ക് പരിക്ക് പാട്ടി,. അന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു, ഇത് പാർട്ടിയുമായി ബന്ധപ്പെട്ടതല്ല, പാർട്ടിക്ക് ഇതിലൊരു പങ്കുമില്ല. ഇന്ന് ഗോവിന്ദന്റെ അതെ വാക്കുകൾ. എന്നി സംഭവിച്ചത് എന്താണ് ജില്ലാ സെക്രട്ടറി പി ജയരാജൻ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റു വാങ്ങി. പാർട്ടി വാങ്ങി വച്ചിരുന്ന ഭൂമിയിൽ സംസ്കാരം നടത്തി. 2016 ഫെബ്രുവരിയിൽ ഇവർക്ക് സ്മാരകം നിർമ്മിക്കാൻ ധനസമാഹരണം നടത്തി. തുടർന്ന് രക്സ്ത സാക്ഷിത്വ ദിനാചരണം ഉണ്ടായി.

ആളുകൾ ചോദിച്ചപ്പോൾ പറഞ്ഞത് RSS ന്റെ അക്രമത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കിടയിൽ ആണ് അവർ കൊല്ലപ്പെട്ടതെന്ന് പറഞ്ഞു. അതിനു മുൻപ് 2009 ഏപ്രിൽ 16 നു പി ജയരാജന്റെ മകൻ ആശിഷ് പി രാജിന്റെ മകന്റെ കൈപ്പത്തിക്ക് പരിക്കേറ്റതും ബോംബ്സ്ഫോടനം ഉണ്ടായിട്ടാണ്. ഏപ്രിൽ നടന്ന സംഭവത്തിൽ ഓഗസ്റ്റ് ആകുംബോഴേക്കാണ് ചോദ്യം ചെയ്യുന്നത്. പിന്നീട KT മനോജിന്റെ വധത്തിൽ പി ജയരാജന്റെ ചോദ്യം ചെയ്തിരുന്നു തിരുവനന്തപുരത്തു വച്ച്. ഇതൊക്കെ cpm ന്റെ ബോംബ് സ്‌ഫോടനത്തിന്റെ പരമ്പരയുടെ ചെറിയ ബ്രീഫിങ് മാത്രമാണ്. ഇനി മറ്റൊരു കാര്യം കണ്ണൂരിൽ കൈപ്പത്തിക്ക് പരിക്കേറ്റവർ നഷ്ടപ്പെട്ടവർ ഏറെയാണ്. അതിനു കാരണം ബോംബുണ്ടാക്കുന്നതാണ്.

ബോംബ് കെട്ടുന്നത് ഏതെങ്കിലും ഒരു മാറാതെ കെട്ടിപ്പിടിച്ചാണ്. അതെന്തിനാണെന്ന് വച്ചാൽ കെട്ടുന്നതിനിടെ ബോംബ് പൊട്ടിയാൽ കൈപ്പത്തിക്ക് മാത്രമേ പരിക്കേൽക്കു. തലയ്ക്കും നെഞ്ചിനും ഒന്നും പറ്റില്ല. ഇതൊക്കെ പാർട്ടിയുടെ നന്മ എത്രയുണ്ടെന്ന് മനസിലാക്കാൻ പറഞ്ഞതാണ്. പാനൂരിൽ ബോംബ് പൊട്ടിയതിൽ ഗോവിന്ദന്റെ പ്രതികരണവും അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണവും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്. കാലഘട്ടം മാറി എന്നതൊഴിച്ചാൽ മറ്റെന്താണ്. സ്ഥലം എം എൽ എ രണ്ടു തവണ കൊല്ലപ്പെട്ടവരുടെ വീട്ടിലും സംസ്കാരച്ചടങ്ങിലുമായി എത്തിയിരിക്കുന്നു.

പാനൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷെറിന്റെ വീട്ടില്‍ സിപിഎം എംഎല്‍എ കെ.പി മോഹനനും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുധീര്‍കുമാര്‍, അനില്‍കുമാര്‍, ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗം എന്‍.എ അശോകന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്താണ് പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ ? ‘ഷെറിന്റെ വീട്ടിലേക്ക് സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയ വിവരം അറിയില്ല. ഇതില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല.’ എന്നാണ്. ബോംബ് പൊട്ടി മരിച്ചത് സിപിഎംകാരന്‍. പങ്കാളികളായതും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍. എന്നിട്ടും പാര്‍ട്ടി സെക്രട്ടറി മാത്രം പറയുന്നു, അത് നേതാക്കളുമല്ല, പാര്‍ട്ടി പ്രവര്‍ത്തകരുമല്ല എന്ന്. ഏരിയ കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും ഉള്ള നേതാക്കള്‍ പാര്‍ട്ടി അല്ല. പിന്നെ എന്താണ് പാര്‍ട്ടി ? സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാത്രമാണോ പാര്‍ട്ടി? ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല എന്ന് പറഞ്ഞത് വെറുതെയല്ല. ഇതൊരു അത്ഭുത പാര്‍ട്ടി തന്നെ.

പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത അമല്‍ ബാബു ഡിവൈഎഫ്‌ഐ മിത്തലെ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കിഴക്കയില്‍ അതുല്‍ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് ജോയിന്‌റ് സെക്രട്ടറി. സ്‌ഫോടനത്തിനു ശേഷം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പൊലീസിന്‌റെ പിടിയിലായ സായൂജ് കടുങ്ങാംപൊയില്‍ യൂണിറ്റ് ജോയിന്‍ സെക്രട്ടറി. സിപിഎം ബ്രാഞ്ച് അംഗമായ നാണുവിന്റെ മകനാണ് പരിക്കേറ്റ വിനീഷ്. ആസൂത്രകരില്‍ ഒരാള്‍ എന്ന് പോലീസ് പറയുന്ന ഷിജാല്‍ ഡിവൈഎഫ്‌ഐ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് .
ഇത്രയൊക്കെ പാര്‍ട്ടിക്കാര്‍ ഈ ഈ ബോംബ് നിര്‍മ്മാണ കലാപരിപാടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതൊന്നും പാര്‍ട്ടി അല്ല എന്ന് പച്ചയ്‌ക്ക് പറയാന്‍ സി.പി. എം പാര്‍ട്ടി സെക്രട്ടറിക്കു മാത്രമേ കഴിയൂ. പാര്‍ട്ടി പദവികള്‍ രഹസ്യമാക്കി വയ്‌ക്കാവുന്ന ഒന്നാണോ? മാദ്ധ്യമങ്ങള്‍ അതു ചൂണ്ടിക്കാട്ടുമ്പോള്‍ രേഖകള്‍ നിരത്തി വേണം നിഷേധിക്കാന്‍.

ഇതെല്ലാം പോകട്ടെ, ഇവരെയൊക്കെ അറസ്റ്റ് ചെയ്തത് ആരാണ്? സംസ്ഥാന പോലീസ്. കേന്ദ്ര പോലീസ് ആയിരുന്നെങ്കില്‍ കേന്ദ്ര ഗൂഢാലോചനയെന്നെങ്കിലും പറയാമായിരുന്നു. മാദ്ധ്യമപ്ര വര്‍ത്തകരെയല്ല, പിണറായി വിജയന്റെ കീഴിലുള്ള സംസ്ഥാന പോലീസിനെയാണ് ഇതൊന്നും പാര്‍ട്ടിയല്ല എന്ന് ഗോവിന്ദന്‍ ആദ്യം ബോദ്ധ്യപ്പെടുത്തേണ്ടത്.

പാനൂരിലെ ബോംബ് സ്‌ഫോടനം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിക്കഴിഞ്ഞു കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് സിപിഎം. നേതൃത്വം വ്യക്തമാക്കണമെന്ന് വടകര മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ചോദിച്ചു. ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് കയ്യിലിരുന്ന് പൊട്ടിയിട്ടി ല്ലായിരുന്നുവെങ്കിൽ ആർക്കെതിരെ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും വാർത്താ സമ്മേളനത്തിൽ ഷാഫി ചോദിച്ചു. അതേസമയം കെ സുധാകരനും വിഷയം സിപിഎമ്മിനെതിരെ തിരിക്കുകയാണ്. ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം. പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണെന്ന് കെപിസിസി. പ്രസിഡന്റും കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ കെ. സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

10 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

11 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

11 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

22 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

23 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

23 hours ago