Crime,

തൃശൂരിൽ CPM നു കോടികളുടെ 101 വക സ്വത്തുക്കൾ, ആറെണ്ണം വില്‍പന നടത്തി, 100 സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു

തൃശൂരിൽ സിപിഎമ്മിന്റെ 100 സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചതായ ഞെട്ടിക്കുന്ന വിവരം പുറത്ത്. തൃശൂരില്‍ പാര്‍ട്ടിക്ക് 101 സ്ഥാവര, ജംഗമ സ്വത്തുക്കളുണ്ട്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് കാണിച്ചിരിക്കുന്നത്. ഇ ഡി ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. തൃശൂരിൽ സിപിഎമ്മിന്റെ 101 വക സ്വത്തുക്കളില്‍ ആറെണ്ണം വില്‍പന നടത്തി. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സ്വത്തുവിവരങ്ങള്‍ ഇ ഡി കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും ഇഡി തെരഞ്ഞെടുപ്പ് കമ്മിഷനെ ഇതോടെ അറിയിച്ചു കഴിഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസില്‍ നിന്ന് സ്വത്തുക്കള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ഇ ഡി തേടിയിട്ടുണ്ട്. പാര്‍ട്ടി കെട്ടിടങ്ങളും വസ്തുക്കളും മറ്റും വാങ്ങിയത് ജില്ലാ സെക്രട്ടറിയുടെയും മറ്റും പേരിലാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. ഇതിന്റെ വിശദാംശങ്ങള്‍ ഇ ഡി ആവശ്യപ്പെട്ടിട്ടും സി പി എം നല്‍കിയിട്ടില്ല. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ ആണ് നടന്നിരിക്കുന്നതെന്നും ഇ ഡി ആരോപിക്കുന്നു.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. കരുവന്നൂര്‍ ബാങ്കിലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കില്‍ നിന്ന് ബിനാമി വായ്പകള്‍ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് വർഗീസും ബിജുവും നൽകിയിട്ടുള്ളത്. എന്നാൽ ബാങ്ക് അക്കൗണ്ട് ലോക്കൽ കമ്മിറ്റിയുടെ പേരിലാണെന്നും ഇത് സംബന്ധിച്ച രേഖകൾ ലഭിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചിരുന്നത്.

നേരത്തെ ഇവരെ മണിക്കൂറുകള്‍ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ഇ ഡി യുടെ മുഖ്യമായ പല ചോദ്യങ്ങൾക്കും സി പി എം നേതാക്കൾ ഒഴിഞ്ഞു മാറുന്നത് ഇ ഡി യെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ഇതിനാൽ അറസ്റ്റ് ഉണ്ടാകുമെന്ന സംശയമാണ് ബലമായി ഉയരുന്നത്. രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണെന്നും ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇഡി പറഞ്ഞിട്ടുണ്ട്.

എംഎം വര്‍ഗീസിനെ ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും ചോദ്യം ചെയ്തിരുന്നു. ഇ ഡി യുടെ ചോദ്യം ചെയ്യലിനിടെയിലായിരുന്നു ഇത്. തൃശ്ശൂരിലെ ദേശസാല്‍കൃത ബാങ്കിലെ പണമിടപാടിൽ ആദായ നികുതി വകുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനിടെ സിപിഎമ്മിന്റെ പേരിലുള്ള ഒരു അക്കൗണ്ട് ആദായനികുതി വകുപ്പില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. തൃശൂരിലുള്ള ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പു തുടർന്ന് കണ്ടെത്തിയിരിക്കുന്നത്.

നേരത്തേ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്‍, എന്നിവർ പി കെ ബിജുവിനെതിരെ നൽകിയിരുന്ന മൊഴി ഇപ്പോൾ നിര്ണായകമാവുകയാണ്. ബിജുവിന് 2020ല്‍ താന്‍ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നാണ് സതീഷ് കുമാർ നൽകിയ മൊഴി. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നത് ഇഡി തുടർന്നാണ് കണ്ടെത്തുന്നത്. ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ഇ ഡി ക്ക് മുന്നിൽ തയ്യാറായിട്ടില്ല. ബാങ്കില്‍ നടന്ന ബെനാമി വായ്പകളുടെ കമ്മീഷന്‍ ഈ അക്കൗണ്ടുകള്‍ വഴിയാണ് സി പി എം കൈകാര്യം ചെയ്തിരുന്നത്.

updating..

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

44 mins ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

3 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

6 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

6 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

7 hours ago